24NEWSLIVE CATEGORY
Special News
Page 20 · editor-approved published stories.
Special News Desk
Page 20 of 37
അശ്ലീല സൈറ്റുകളുടെ നിരോധം നിലവില്‍ വന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 857 അശ്ലീല (പോണ്‍) വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന അറിയിപ്പ് ലഭിച്ചതായി ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ സ്ഥിരീകരിച്ചു. ജൂണ്‍ 31നാണ് ഇക്കാര്യമറിയിച്ച് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സിന് (ഐ.എസ്.പി) കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം നോട്ടീസ് നല്‍കിയത്. ഐ.ടി നിയമത്തിലെ 69 എ ഉപയോഗിച്ചാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി.എസ്.എന്‍.എല്‍, വൊഡാഫോണ്‍, എം.ടി.എന്‍.എല്‍, എ.സി.ടി, ഹാത്ത്വെഎന്നീ കമ്പനികളാണ് അശ്ലീല വിഡിയോകള്‍ക്കും ചിത്രങ്ങള്‍ക

കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: നാഗാ വിമതരുമായി കേന്ദ്ര സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് നരേന്ദ്രമോദിയും നാഗാലിം സോഷ്യലിസ്റ്റ് കൗണ്‍സിലര്‍ തുയ്ങ്കളങ്ക് മൊയ്വയുമാണ് സമാധാന കരാറില്‍ ഒപ്പുവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ആറു പതിറ്റാണ്ട് നീണ്ട പ്രതിസന്ധിക്കാണ് പരിഹാരമായതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ മോദിയുടെ നേതൃത്വത്തിന് കഴി

സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത
തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമിയില്‍ 2005 ജൂണ്‍ ഒന്നുവരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കി. മലയോര മേഖലയില്‍ നാല് എക്കര്‍ വരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനാണ് ധാരണ. ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളിലും ഭേദഗതി വരുത്തി. 10 വര്‍ഷം കൈവശം വെച്ചിരുന്ന ഭൂമിക്കാണ് പട്ടയം ലഭിക്കുക. നാല് ഏക്കര്‍ വരെ കൈവശാവകാശ ഭൂമിക്ക് പട്ടയം നല്‍കാനും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില്‍ നാലേക്കര്‍ വരെ ഉപാധിരഹിത പട്ടയം ലഭിക്ക

സ്കോര്‍പ്പിയോ ഓട്ടോമാറ്റിക്കുമായി
മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതുതലമുറ സ്ക്കോര്‍പ്പിയോയുടെ ടോപ്പ് എന്‍ഡ് എസ് 10 വേരിയന്റിലാണ് ഓട്ടോമാറ്റിക്കുമായി എത്തുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹീന്ദ്ര പുതിയ പ്ലാറ്റ്ഫോമില്‍ സ്കോര്‍പ്പിയോ അവതരിപ്പിച്ചത്. 4 ഡബ്ല്യുഡി ഓപ്ഷനോടു കൂടി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുന്ന ഏക എസ്യുവി എന്നാണ് വാഹനത്തെപ്പറ്റി കമ്പനി അവകാശപ്പെടുന്നത്. എതിരാളികളെ പിന്നിലാക്കാനായി 13.13 ലക്ഷം (ഡല്‍ഹി എക്സ്ഷോറൂം വില) രൂപയെന്ന ആകര്‍ഷകമായ വിലയിലാണ് വാഹനം വിപണിയിലെത്തിയത

പന്ത്രണ്ടുകാരിക്ക് ഐന്‍സ്റ്റീനെയും ഹോക്കിങ്ങിനെയും വെല്ലുന്ന ഐക്യു
ലണ്ടന്‍ : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും വെല്ലുന്ന തലച്ചോറുമായി ബ്രിട്ടീഷ് പെണ്‍കുട്ടി. മെന്‍സ ഐക്യു ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 162 നേടി പന്ത്രണ്ടുകാരിയായ നിക്കോള്‍ ബര്‍ ആണ് അവിശ്വസനീയ നേട്ടം കൈവരിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധിശാലികളായ ഒരുശതമാനം ഉള്‍പ്പെടുന്ന ഗണത്തിലാണ് എസ്സക്സിലെ ഹാര്‍ലോയില്‍നിന്നുള്ള പെണ്‍കുട്ടി എത്തിയിരിക്കുന്നത്. ഐന്‍സ്റ്റീന്‍, ഹോക്കിങ് തുടങ്ങിയവര്‍ക്ക് ഐക്യു സ്കോര്‍ 160 ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഐക്യു ടെസ്റ്റില്‍ ഇത്ര

പ്രധാനമന്ത്രിക്ക് മൗനവ്രതമെന്ന് സോണിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ പുറത്താക്കുന്നതുവരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം തുടരുമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിങ്ങിലാണ് സോണിയ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. പാര്‍ലമെന്‍റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം.മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട

ക്നാനായ റീജിയനിൽ കുടുംബ-സമർപ്പിതവർഷ ഫോറോനാ സമ്മേളനങ്ങൾ അഞ്ചു കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു
ഷിക്കാഗോ∙ ഷിക്കാഗോ സിറോമലബാർ രൂപതയിലെ ക്നാനായ റീജിയന്റെ കുടുംബ-സമർപ്പിത വർഷസമ്മേളനങ്ങളും ബൈബിൾ കലോൽസവവും സെപ്റ്റംബർ മാസത്തിൽ അഞ്ചു ഫൊറോനാ കേന്ത്രങ്ങളിൽ വെച്ച് നടത്തപ്പെടുന്നു. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും സമ്മേളനങ്ങളിൽ സംബന്ധിക്കും. റീജിയണിലെ ഇടവകകളിലെയും മിഷനുകളിലെയും എല്ലാ കുടുംബങ്ങളും പങ്കെടുക്കത്തക്ക വിധം ക്രിസ്തീയകുടുംബങ്ങളെയും, സഭാ സാമുദായിക വിഷയങ്ങളെ അധികരിച്ച് വിവിധ പ്രായക്കാർക്കായി ലേഖന മൽസരങ്ങൾ ഇടവക, ഫൊറോന, റീജിയൺ തലത്തിൽ സംഘടിപ്പിച്ചിട്ടുണ

11 ആഴ്ച നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കാനഡ ഉണരുകയായി രണ്ടു മലയാളികളും അറിയാം ഒക്ടോബർ 19ന്
ടൊറന്റോ∙ അറിയാം ഒക്ടോബർ 19ന്. കാനഡ അന്നാണ് വിധിയെഴുതുക. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്കു പോകാനുള്ള പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ ശുപാർശ ഗവർണർ ജനറൽ ഡേവിഡ് ജോൺസ്റ്റൺ അംഗീകരിച്ചതോടെ 11 ആഴ്ച നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കാനഡ ഉണരുകയായി. സ്റ്റീഫൻ ഹാർപറുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി ജൈത്രയാത്ര തുടരുമോ? അതോ, പ്രതിപക്ഷ നേതാവ് തോമസ് മൾക്കെയ്റിന്റെ നേതൃത്വത്തിൽ ന്യൂ ഡെമോക്രാറ്റ്സ് (എൻഡിപി) ഇക്കുറി ചരിത്രം കുറിക്കുമോ? അതുമല്ല, മുൻ പ്രധാനമന്ത്രി പിയേർ എലിയട്ട് ട്രൂഡോയുടെ മകന

41 പേരെ വിചാരണക്കായി സുപ്രീം കോടതിക്ക് കൈമാറി
അബൂദബി: ഭീകരവാദ സംഘടന രൂപവത്കരിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 41 പേരെ വിചാരണക്കായി സുപ്രീകോടതിക്ക് കൈമാറിയതായി യു.എ.ഇ അറ്റോണി ജനറല്‍ സാലിം സഈദ് കുബൈശ് അറിയിച്ചു. സ്വദേശികളും വിവിധ രാജ്യക്കാരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ‘തക്ഫീരി’ തീവ്രവാദ ചിന്താധാരയനുസരിച്ച് പ്രവര്‍ത്തിക്കുന്ന ‘അല്‍ മനാറ യൂത്ത് ഗ്രൂപ്പ്’ എന്ന സംഘടനക്ക് ഇവര്‍ രൂപം നല്‍കിയതായും രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായും പബ്ളിക് പ്രോസിക്യൂഷന്‍െറ അന്വേഷണത്തില്‍ വ്യക്തമായതാ

ഡല്‍ഹി ആശുപത്രിയില്‍നിന്ന് ഹൃദയം പറന്നെത്തി
ന്യൂഡല്‍ഹി: കിലോമീറ്ററുകള്‍ക്കപ്പുറം അകലെ കാത്തുകിടക്കുന്ന ശരീരത്തില്‍ തുടിക്കാന്‍ ഡല്‍ഹി കരോള്‍ ബാഗിലെ ആശുപത്രിയില്‍നിന്ന് ഹൃദയം പറന്നെത്തി.57കാരന്‍െറ ജീവനറ്റ ശരീരത്തില്‍നിന്ന് മരണത്തിന്‍െറ തണുപ്പ് അരിച്ചുകയറുംമുമ്പ് അടര്‍ത്തിയെടുത്ത ഹൃദയവുമായി സാകേതിലെ ആശുപത്രി ലക്ഷ്യമാക്കി ഡല്‍ഹിയുടെ തിരക്കേറിയ നിരത്തിലൂടെ വാഹനം പാഞ്ഞു. ദൂരത്തെ തോല്‍പിച്ച മനസ്സുറപ്പിന് 20 കിലോമീറ്റര്‍ താണ്ടാന്‍ 16 മിനിറ്റ് മതിയായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച 57കാരന്‍െറ ഹൃദയവും മറ്റ് അവയവങ്ങളുമാണ് ആറുപേര്‍ക്ക് മാറ്റിവെച്ച

പ്രമേയം പാസാക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്കും സുഭാഷ്ചന്ദ്രബോസിനും എതിരായ പരാമര്‍ശത്തില്‍ ജസ്റ്റിസ് കട്ജുവിനെതിരെ പാര്‍ലമെന്‍റ് പ്രമേയം പാസാക്കുന്നതില്‍ പ്രഥമ ദൃഷ്ട്യാ തെറ്റില്ലെന്ന് സുപ്രീംകോടതി. മഹാത്മാ ഗന്ധി ബ്രിട്ടീഷ് ഏജന്‍റാണെന്നും സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ ഏജന്‍റാണെന്നുമുള്ള കട്ജുവിന്‍െറ പ്രസ്താവനയെ അപലപിച്ചാണ് പാര്‍ലമെന്‍റ് പ്രമേയം കൊണ്ടുവന്നത്. പൊതുവായി പ്രകടിപ്പിച്ച അഭിപ്രായത്തില്‍ വിമര്‍ശം നേരിടാന്‍ കട്ജു തയാറാവണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രമേയം പാസാക്കുന്നതിനെതിരെ കട്ജു സമര്‍പ്പിച്ച ഹരജയില്

സംസ്ഥാനം രൂക്ഷമായ അരിക്ഷാമത്തിലേക്ക്
തിരുവനന്തപുരം : അവശ്യസാധനങ്ങളുടെ വില ആകാശത്തോളം ഉയര്‍ന്നുനില്‍ക്കെ സംസ്ഥാനം രൂക്ഷമായ അരിക്ഷാമത്തിലേക്ക്. ആന്ധ്രയില്‍നിന്നുള്ള വരവ് പൂര്‍ണമായി നിലച്ചതോടെ അരിവിലയും കുതിച്ചുയര്‍ന്നു. പൊതുവിപണിയില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം താളംതെറ്റി. ഓണവിപണി പൊള്ളും. 2012 മുതലുള്ള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കേരളത്തിലേക്കുള്ള ചരക്കുനീക്കം മില്ലുടമകള്‍ നിര്‍ത്തിവച്ചത്. കണ്‍സ്യൂമര്‍ഫെഡ് മാത്രം 200 കോടിയിലധികം രൂപ ആന്ധ്രയിലെ മില്ലുടമകള്‍ക്ക് നല്‍കാനുണ്ട്. സപ്ലൈകോയ്ക്ക

മണിപ്പൂരില്‍ കനത്ത മഴ, 20 പേര്‍ മരിച്ചു
ഇംഫാല്‍ : മണിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര്‍ മരിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ ജുമോല്‍ ഗ്രാമത്തിലാണ് കനത്ത നാശമുണ്ടായത്. നിരവധി വീടുകള്‍ ഒഴുകിപ്പോയി. നിരവധിപ്പേരെ കണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപപ്രദേശങ്ങളിലുള്ള അസം റൈഫിള്‍ സൈനികരും പ്രദേശവാസികളും ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.പ്രാഥമിക വിവരമനുസരിച്ച് 20 പേര്‍ മരിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം അവസാനിക്കാതെ മരണസംഖ്യ സംബന
