E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ക്നാനായ റീജിയനിൽ കുടുംബ-സമർപ്പിതവർഷ ഫോറോനാ സമ്മേളനങ്ങൾ അഞ്ചു കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു

ഷിക്കാഗോ∙ ഷിക്കാഗോ സിറോമലബാർ രൂപതയിലെ ക്നാനായ റീജിയന്റെ കുടുംബ-സമർപ്പിത വർഷസമ്മേളനങ്ങളും ബൈബിൾ കലോൽസവവും സെപ്റ്റംബർ മാസത്തിൽ അഞ്ചു ഫൊറോനാ കേന്ത്രങ്ങളിൽ വെച്ച് നടത്തപ്പെടുന്നു. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും സമ്മേളനങ്ങളിൽ സംബന്ധിക്കും. റീജിയണിലെ ഇടവകകളിലെയും മിഷനുകളിലെയും എല്ലാ കുടുംബങ്ങളും പങ്കെടുക്കത്തക്ക വിധം ക്രിസ്തീയകുടുംബങ്ങളെയും, സഭാ സാമുദായിക വിഷയങ്ങളെ അധികരിച്ച് വിവിധ പ്രായക്കാർക്കായി ലേഖന മൽസരങ്ങൾ ഇടവക, ഫൊറോന, റീജിയൺ തലത്തിൽ സംഘടിപ്പിച്ചിട്ടുണ

Text size
Reading theme
ക്നാനായ റീജിയനിൽ കുടുംബ-സമർപ്പിതവർഷ ഫോറോനാ സമ്മേളനങ്ങൾ അഞ്ചു കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു

ഷിക്കാഗോ∙ ഷിക്കാഗോ സിറോമലബാർ രൂപതയിലെ ക്നാനായ റീജിയന്റെ കുടുംബ-സമർപ്പിത വർഷസമ്മേളനങ്ങളും ബൈബിൾ കലോൽസവവും സെപ്റ്റംബർ മാസത്തിൽ അഞ്ചു ഫൊറോനാ കേന്ത്രങ്ങളിൽ വെച്ച് നടത്തപ്പെടുന്നു. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും മാർ ജേക്കബ് അങ്ങാടിയത്ത് പിതാവും സമ്മേളനങ്ങളിൽ സംബന്ധിക്കും. റീജിയണിലെ ഇടവകകളിലെയും മിഷനുകളിലെയും എല്ലാ കുടുംബങ്ങളും പങ്കെടുക്കത്തക്ക വിധം ക്രിസ്തീയകുടുംബങ്ങളെയും, സഭാ സാമുദായിക വിഷയങ്ങളെ അധികരിച്ച് വിവിധ പ്രായക്കാർക്കായി ലേഖന മൽസരങ്ങൾ ഇടവക, ഫൊറോന, റീജിയൺ തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.

സാൻഹൊസെ ഫൊറോന സെപ്റ്റംബർ അഞ്ച് ശനിയാഴ്ച സാൻഫൊസെ ഫൊറോനായിൽ കുടുംബ-സമർപ്പിത വർഷ സമ്മേളനവും ബൈബിൾ കലോൽസവവും നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ബൈബിൾ കലോൽസവവും കുടുംബവർഷാചരണവും മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സാൻ ഹൊസെ, ലോസ് ആഞ്ചലസ്, ലാസ് വേഗസ്, സാക്രമെന്റോ തുടങ്ങിയ യുണിറ്റുകൾ പരിപാടികളിൽ പങ്കെടുക്കും. റീജിയണൽ ഡയറക്ടർ മോൺ. തോമസ് മുളവനാലും, ഫോറോന വികാരി വെരി. റവ. ഫാ. പത്രോസ് ചമ്പക്കരയും, വിവിധ കമ്മറ്റി അംഗങ്ങളും സമ്മേളനങ്ങൾക്കും മൽസരപരിപാടികൾക്കും നേത്യത്വം നൽകും. ഇതിനോടനുബന്ധിച്ച് ഫൊറോനാ തലത്തിലുള്ള പ്രതിനിധി സമ്മേളനവും ഉണ്ടായിരിക്കും.

ഷിക്കാഗോ ഫൊറാന സെപ്റ്റംബർ 12 ശനിയാഴ്ച ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനയിൽ കുടുംബ സമർപ്പിതവർഷസമ്മേളനവും ബൈബിൾ കലോൽസവവും മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടക്കും. രാവിലെ 9 മണിക്കുള്ള ദിവ്യബലിയോടെ പരിപാടികൾ ആരംഭിക്കും. ഈ കുടുംബ വർഷത്തിൽ വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളെയും ആദരിക്കും. ഫൊറോനതല പ്രതിനിധി സമ്മേളനവും, സഭാ സാമുദായിക ബോധവൽകരണ പരിപാടികളും ബൈബിളാധിഷ്ഠിത കലാമൽസരങ്ങളും നടക്കും. ഷിക്കാഗോ സേക്രട്ട് ഹാർട്ട്, സെന്റ് മേരീസ്, ഡിട്രോയിറ്റ്, മിനിസോട്ട, ടൊറാന്റോ യൂണിറ്റുകൾ പരിപാടികളിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ രൂപത അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് അദ്ധ്യക്ഷത വഹിക്കും. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. റീജിയണൽ ഡയറക്ടർ മോൺ. തോമസ് മുളവനാൽ, ഫൊറോന വികാരി വെരി. റവ. ഫാ. അബ്രാഹം മുത്തോലത്ത് വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകും.

താമ്പ ഫൊറോന സെപ്റ്റംബർ 13-​‍ാം തിയതി ഞായറാഴ്ച ഫ്ലോറിഡായിലെ താമ്പ ഫൊറോനയിൽ കുടുംബ-സമർപ്പിത വർഷ സമ്മേളനവും ബൈബിൾ കലോൽസവവും നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ബൈബിളാധിഷ്ഠിത മൽസരങ്ങളിൽ താമ്പ, മയാമി, അറ്റ് ലാന്റാ യൂണിറ്റുകൾ പങ്കെടുക്കും. സഭ സാമുദായിക ബോധവൽകരണം, നേതൃസമ്മേളനം, കലാമൽസരങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകുവാൻ ഫൊറോന വികാരി വെരി. റവ. ഫാ. ടൊമിനിക്ക് മടത്തികളത്തിന്റെ നേത്യത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദിവ്യബലിയിലും സമാപന സമ്മേളനത്തിലും മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയും വികാരി ജനറൽ മോൺ. തോമസ് മുളവനാലും പങ്കെടുക്കും.

ന്യൂയോർക്ക് ഫൊറോന സെപ്റ്റംബർ 19-​‍ാം തിയതി ശനിയാഴ്ച ന്യൂയോർക്ക് സെന്റ് സ്റ്റീഫൻ ഫൊറോനയുടെ കുടുംബ-സമർപ്പിത വർഷസമ്മേളനവും ബൈബിൾ കലോൽസവവും ന്യൂയോർക്കിൽ നടക്കും. ഫിലാഡൽഫിയ, വെസ്റ്റ്ചെസ്റ്റർ, ഓക്ക് ലാന്റ്, ന്യൂജഴ്സി, കണക്ടിക്കട്ട്, ഹെമ്മ്സ്റ്റഡ് യൂണിറ്റുകൾ പരിപാടികളിൽ പങ്കെടുക്കും. ഫൊറോന വികാരി വെരി. റവ. ഫാ. ജോസ് തറയ്ക്കലും വിവിധ കമ്മറ്റി അംഗങ്ങളും പ്രോഗ്രാമുകൾക്ക് നേത്യുത്വം നല്കി വരുന്നു. ദിവ്യബലിയിലും, സമ്മേളനങ്ങളിലും മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും വികാരി ജനറാൾ മോൺ. തോമസ് മുളവനാലും പങ്കെടുക്കും.

ഹ്യൂസ്റ്റൺ ഫൊറോന സെപ്റ്റംബർ 20-​‍ാം തിയതി ഞായറാഴ്ച ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഫൊറോനയുടെ നേത്യത്വത്തിലുള്ള കുടുംബ-സമർപ്പിത വർഷസമ്മേളനവും ബൈബിൾ കലോൽസവവും നടക്കും. ഹ്യൂസ്റ്റൺ, ഡാലസ്, സാന്റ് അന്റോണിയോ യൂണിറ്റുകൾ പരിപാടികളിൽ സംബന്ധിക്കും. ഫൊറോന വികാരി വെരി. റവ. ഫാ. സജി പിണർക്കയുടെ നേത്യുത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീക്യതമായി. ദിവ്യബലിയിലും പ്രതിനിധി സമ്മേളനങ്ങളിലും അഭിവന്ദ്യ മാർ മാത്യു മെത്രാപ്പോലീത്തായും വികാരി ജനറാൾ മോൺ. തോമസ് മുളവനാലും പങ്കെടുക്കും.

2015 ഫെബ്ര്യുവരി 28 നാണ് ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയാത്ത് ക്നാനായ റീജിയന്റെ കീഴിൽ അഞ്ചു ഫോറോനകൾ അനുവദിച്ച് തന്നത്. ഇതിനു ശേഷം ആദ്യമായി നടത്തുന്ന ഫൊറോനാ തല കുടുംബ കൂട്ടായ്മയും ബൈബിൾ കലോൽസവവുമാണിത്. ക്നാനായ റീജിയണിലെ എല്ലാ അംഗങ്ങളും കുടുംബ വർഷത്തോടനുബന്ധിച്ച് നടക്കുന്ന ഈ പരിപാടികളിൽ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് വികാരി ജനറാൾ മോൺ. തോമസ് മുളവനാലും, റീജിയണിലെ വൈദികരും, പാസ്റ്റർ കൗൺസിൽ അംഗങ്ങളും, കൈക്കാരന്മാരും അഭ്യർത്ഥിക്കുന്നു.

വാർത്ത∙ സാജു കണ്ണമ്പള്ളി

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →