എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരിശോധനകളോ കര്‍ശനമായ മാനദണ്ഡങ്ങളോ ഇല്ലാതെ ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചുകൊണ്ട് കാനഡ ‘സ്വയം നശിക്കുകയാണെന്ന്’ ട്രംപ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ ആരോപിച്ചു. കാനഡയിലെ ലിബറല്‍ സര്‍ക്കാരിന്റെ ഭരണം ‘വളരെ ദാരുണമായ പ്രതിസന്ധിയില്‍ ചെന്നവസാനിക്കുമെന്നും’ നിയന്ത്രിക്കാന്‍ കഴിയാത്തവിധം വലിയ പ്രശ്നങ്ങളിലേക്ക് ഇത് കാനഡയെ തള്ളിയിടുമെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ തൊഴില്ലായ്മ നിരക്ക് വര്‍ധിക്കാന്‍ കാരണം ഈ നയങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍, തന്റെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന യാതൊരു തെളിവുകളും ട്രംപ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി കാനഡ വിദേശ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ് വരുത്തിവരികയാണ്. കാനഡയുടെ സാമ്പത്തിക, വിദേശകാര്യ നയങ്ങളെയും ലിബറല്‍ സര്‍ക്കാരിനെയും ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന വിമര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വീണ്ടും പുകച്ചിലുണ്ടാക്കിയിട്ടുണ്ട്.
അതേസമയം മാര്‍ക്ക് കാര്‍ണി യൂറോപ്യന്‍ യൂണിയനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കുന്ന തിരക്കിലാണ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന സമുദ്ര നിരീക്ഷണ സംവിധാനത്തിനായുള്ള (OceanEye International Alliance) ധനസമാഹരണ ചടങ്ങില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നൊപ്പം (Ursula von der Leyen) മാര്‍ക്ക് കാര്‍ണി പങ്കെടുത്തു.
വായനക്കാർക്കായി / Recommended for You



















മോഡി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കും; കനേഡിയന്‍ പൊട്ടാഷ് വാങ്ങുന്നത് തുടരുമെന്ന് ട്രംപ്
കാനഡ ചൈൽഡ് ബെനഫിറ്റ് ചെലവ് കുത്തനെ ഉയരാൻ കാരണം പാൻഡെമിക്കിന് ശേഷമുള്ള പണപ്പെരുപ്പം:
2026-ൽ കനേഡ കൗശലപ്പണിക്കാർക്ക് പുതിയ PR പാത്ത്വേ പ്രഖ്യാപിച്ചു
ഗുണ്ടാപ്പിരിവും ഭീഷണിയും; കാനഡയിൽ വൻ നടപടി, 111 പേരെ നാടുകടത്തി
ഗ്രീൻ കാർഡിന് ക്ഷേമപദ്ധതികൾ തടസ്സമാകുമോ? ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കൻ നഗരങ്ങളും സംസ്ഥാനങ്ങളും കോടതിയിൽ