E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മോഡി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കും; കനേഡിയന്‍ പൊട്ടാഷ് വാങ്ങുന്നത് തുടരുമെന്ന് ട്രംപ്

Modi to visit Canada in December; Trump says purchase of Canadian potash will continue.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചു.

Text size
Reading theme
മോഡി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കും; കനേഡിയന്‍ പൊട്ടാഷ് വാങ്ങുന്നത് തുടരുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മോഡിയുടെ സന്ദര്‍ശനത്തിനിടെ വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യു എന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാര്‍ണി. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ മികച്ച പുരോഗതിയുണ്ടെന്നും ഡിസംബര്‍ മധ്യത്തില്‍ മോഡി കാനഡയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പല തലങ്ങളിലും ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് കാര്‍ണി പറഞ്ഞു.

2025 ജൂണിലാണ് മോഡി അവസാനമായി കാനഡ സന്ദര്‍ശിച്ചത്. അല്‍ബര്‍ട്ടയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു അന്നത്തെ സന്ദര്‍ശനം.

കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ നേരത്തെ നിലനിന്നിരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മോഡിയുടെ അന്നത്തെ സന്ദര്‍ശനം ശ്രദ്ധേയമായിരുന്നു. 2023 മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. വിദേശ ഇടപെടല്‍, കൊലപാതകം, പണം തട്ടിയെടുക്കല്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമായിരുന്നു.

വര്‍ഷങ്ങളായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇതോടെ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. കാര്‍ണി പ്രധാനമന്ത്രിയായതോടെയാണ് ചര്‍ച്ചകള്‍ പുന:രാരംഭിച്ചത്.

അമേരിക്ക ബെലാറസില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പൊട്ടാഷ് വാങ്ങാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലും കനേഡിയന്‍ പൊട്ടാഷിന് ആഗോളതലത്തില്‍ വലിയ ആവശ്യകത തുടരുമെന്ന് കാര്‍ണി പറഞ്ഞു.

ലോകത്തെ പൊട്ടാഷ് വിതരണത്തിന്റെ 40 ശതമാനവും കാനഡയില്‍ നിന്നാണെന്നും ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലിയ ശക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വസനീയവും മത്സരാധിഷ്ഠിതമായ വിലയില്‍ ഉത്പന്നം നല്‍കാന്‍ കഴിയുന്നതുമായ രാജ്യമാണ് കാനഡയെന്നും അതിനാല്‍ ആഗോള വിപണിയില്‍ കനേഡിയന്‍ പൊട്ടാഷിന് ആവശ്യകത തുടരുമെന്നും കാര്‍ണി പറഞ്ഞു.

അമേരിക്കയുടെ ഏറ്റവും വലിയ പൊട്ടാഷ് വിതരണക്കാരായി കാനഡ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയും അയല്‍രാജ്യങ്ങളും ചേര്‍ന്ന് വളം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള അവസരമാണിതെന്നും കാര്‍ണി പറഞ്ഞു.

പൊട്ടാഷിന് പുറമെ അമോണിയ ഉള്‍പ്പെടെയുള്ള മറ്റ് വളങ്ങളുടെ കാര്യത്തിലും സഹകരണം ശക്തിപ്പെടുത്തുന്നത് കനേഡിയന്‍, അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കാനഡയില്‍നിന്നുള്ള പൊട്ടാഷ് വാങ്ങുന്നത് അമേരിക്ക തുടരുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ബെലാറസ് കുറഞ്ഞ വിലയ്ക്ക് പൊട്ടാഷ് നല്‍കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു.

യു എന്‍ പൊതുസഭാ സമ്മേളനത്തിനിടെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ബെലാറസില്‍ വലിയ തോതില്‍ പൊട്ടാഷ് ശേഖരണമുണ്ടെന്നും അമേരിക്കന്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ വളം ലഭിക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

തങ്ങള്‍ കാനഡയില്‍നിന്ന് വാങ്ങുന്നത് തുടരും. എന്നാല്‍ ബെലാറസ് അതിലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നു- ട്രംപ് വ്യക്തമാക്കി.

യു എന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ട്രംപ് ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട ദീര്‍ഘകാല സുരക്ഷാ കരാറിലും ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ചിലി, അംഗോള, ജോര്‍ദാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കാര്‍ണി കൂടിക്കാഴ്ച നടത്തി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Canada NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →