ബെംഗളൂരു∙ കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹ ഭാഗങ്ങൾ ഒൻപത് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ വർഷം ജൂലൈയിലാണ് കൊലപാതകം നടന്നതെന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് ക്രൂരത പുറത്തറിഞ്ഞതെന്നും കൊല്ലപ്പെട്ട ആൽവിൻ പ്രകാശ് കുണ്ടറിന്റെ സഹോദരൻ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. ആൽവിന്റെ മരണത്തിനു പിന്നാലെ കാണാതായ അദ്ദേഹത്തിന്റെ ഭാര്യയേയും മകനെയും കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
14 വർഷമായി ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്തു വരികയായിരുന്നു ആൽവിൻ ഭാര്യ ടിനയ്ക്കും പത്താം ക്ലാസ് വിദ്യാർഥിയായ മകനുമൊപ്പമാണ് ഷാർജയിൽ താമസിച്ചിരുന്നത്. ഉഡുപ്പി സ്വദേശിയായ ആൽവിൻ കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. ഉഡുപ്പി സ്വദേശിയായ ടിന ഷാർജയിൽ സ്കൂൾ അധ്യാപികയാണ്.
ആൽവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അനിൽ ഉഡുപ്പി എസ്പിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ 20ന് ആൽവിനെ താൻ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എടുത്തില്ലെന്നും തുടർന്ന് ‘ഞാൻ സുഖമായിരിക്കുന്നു’ എന്നൊരു സന്ദേശമാണ് മറുപടിയായി ലഭിച്ചതെന്നും അനിൽ പറയുന്നു. തന്റെ സഹോദരൻ അത്തരത്തിൽ സന്ദേശം അയക്കാറില്ലെന്നും ഇതിൽ എന്തോ പന്തികേട് മണത്തെന്നും അനിൽ പറയുന്നു. തുടർന്ന് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ അനിൽ ആൽവിന്റെ സുഹൃത്തായ മനോഹറിനെ വിളിക്കുകയും ആൽവിനെ കുറിച്ച് അന്വേഷിക്കാൻ പറയുകയും ചെയ്തു.
വായനക്കാർക്കായി / Recommended for You



















2024 ലെ ട്രംപിന്റെ പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള് മരിച്ചു
വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി അറസ്റ്റിൽ, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു; അർമേനിയ, പോളണ്ട് ജോലി വാഗ്ദാനത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കേസ്
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
ടെക്സസിൽ ഐസിഇ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ
അമേരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം; 17 തവണ കുത്തേറ്റു
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ജയിലില് തുടരും