E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

11 ആഴ്ച നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കാനഡ ഉണരുകയായി രണ്ടു മലയാളികളും അറിയാം ഒക്ടോബർ 19ന്

ടൊറന്റോ∙ അറിയാം ഒക്ടോബർ 19ന്. കാനഡ അന്നാണ് വിധിയെഴുതുക. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്കു പോകാനുള്ള പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ ശുപാർശ ഗവർണർ ജനറൽ ഡേവിഡ് ജോൺസ്റ്റൺ അംഗീകരിച്ചതോടെ 11 ആഴ്ച നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കാനഡ ഉണരുകയായി. സ്റ്റീഫൻ ഹാർപറുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി ജൈത്രയാത്ര തുടരുമോ? അതോ, പ്രതിപക്ഷ നേതാവ് തോമസ് മൾക്കെയ്റിന്റെ നേതൃത്വത്തിൽ ന്യൂ ഡെമോക്രാറ്റ്സ് (എൻഡിപി) ഇക്കുറി ചരിത്രം കുറിക്കുമോ? അതുമല്ല, മുൻ പ്രധാനമന്ത്രി പിയേർ എലിയട്ട് ട്രൂഡോയുടെ മകന

Text size
Reading theme
11 ആഴ്ച നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കാനഡ ഉണരുകയായി രണ്ടു മലയാളികളും അറിയാം ഒക്ടോബർ 19ന്

ടൊറന്റോ∙ അറിയാം ഒക്ടോബർ 19ന്. കാനഡ അന്നാണ് വിധിയെഴുതുക. പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്കു പോകാനുള്ള പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ ശുപാർശ ഗവർണർ ജനറൽ ഡേവിഡ് ജോൺസ്റ്റൺ അംഗീകരിച്ചതോടെ 11 ആഴ്ച നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കാനഡ ഉണരുകയായി.

സ്റ്റീഫൻ ഹാർപറുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി ജൈത്രയാത്ര തുടരുമോ? അതോ, പ്രതിപക്ഷ നേതാവ് തോമസ് മൾക്കെയ്റിന്റെ നേതൃത്വത്തിൽ ന്യൂ ഡെമോക്രാറ്റ്സ് (എൻഡിപി) ഇക്കുറി ചരിത്രം കുറിക്കുമോ? അതുമല്ല, മുൻ പ്രധാനമന്ത്രി പിയേർ എലിയട്ട് ട്രൂഡോയുടെ മകനും ലിബറൽ പാർട്ടി നേതാവുമായ ജസ്റ്റിൻ ട്രൂഡോയ്ക്കാകുമോ തേര് തെളിയിക്കാനുള്ള കുറി വീഴുക?

എല്ലാ പാർട്ടികളിലുമായി ഒട്ടേറെ ഇന്ത്യൻ വംശജരുണ്ട് സ്ഥാനാർഥികളായി. ഇക്കൂട്ടത്തിൽ രണ്ടു മലയാളികളും രംഗത്തുണ്ട് എന്നതും ശ്രദ്ധേയം. രണ്ടുപേരും കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികളാണ്. നിലവിൽ ഡോൺ വാലി ഈസ്റ്റിൽനിന്നുള്ള പാർലമെന്റ് അംഗമായ ജോ ഡാനിയേൽ ഇക്കുറി ജനവിധി തേടുന്നത് ഡോൺ വാലി നോർത്ത് റൈഡിങ്ങിൽ (മണ്ഡലം) നിന്നാണ്. മാർക്കം തോൺഹിൽ റൈഡിങ്ങിൽ മൽസരിക്കുന്ന ജോബ്സൺ ഈശോയാണ് രണ്ടാമത്തെ മലയാളി. അൻപത്തിയാറുകാരനായ സ്റ്റീഫൻ ഹാർപറുടെ നേതൃത്വത്തിൽ 2006 മുതൽ കൺസർവേറ്റീവ് പാർട്ടിയാണ് ഭരണത്തിൽ. സാന്പത്തികഭദ്രത ഉറപ്പു വരുത്താൻ തന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിക്കെ കഴിയൂ എന്നാണ് സ്റ്റീഫൻ ഹാർപറുടെ വാദം. ന്യൂ ഡെമോക്രാറ്റ്സ് (എൻഡിപി), ലിബറൽ പാർട്ടികൾ ഉയർത്തുന്ന വെല്ലുവിളികളെയും ശക്തമായ പ്രചാരണത്തെയും അതിജീവിക്കേണ്ടിവരും ഇത്തവണ ഭരണം നിലനിർത്താൻ . രാജ്യാന്തരതലത്തിലുള്ള കാനഡയുടെ സൈനിക ഇടപെടലുകൾ, പൌരത്വം സംബന്ധിച്ച നിയമ പരിഷ്കാരങ്ങൾ, നികുതിഘടനയിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തലനാരിഴകീറി വിലയിരുത്തപ്പെടുമെന്നാണ് കരുതുന്നത്.

അറുപതുകാരനായ തോമസ് മൾക്കെയ്റിന്റെ നേതൃത്വത്തിൽ നാലു വർഷമായി മുഖ്യ പ്രതിപക്ഷ കക്ഷിയായ ന്യൂ ഡെമോക്രാറ്റ്സ് ഇതുവരെ ദേശീയതലത്തിൽ ഭരണം കയ്യാളിയിട്ടില്ല. അടുത്തിടെ നടന്ന ആൽബർട്ട പ്രവിശ്യാ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ നാലു പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറാനായതിന്റെ ആവേശത്തിലാണ് ന്യൂ ഡെമോക്രാറ്റ്സും മൾക്കെയ്റും. നാൽപത്തിമൂന്നുകാരനായ ജസ്റ്റിൻ ട്രൂഡോ കൂട്ടത്തിലെ ചെറുപ്പക്കാരൻ. പ്രധാനമന്ത്രിയാകാനുള്ള പരിചയസന്പത്ത് ട്രൂഡോയ്ക്കില്ലെന്ന കൺസർവേറ്റീവ് പാർട്ടിയുടെ പ്രചാരണത്തിന്റെ കാരണവും ഈ യുവത്വം തന്നെ. പക്ഷേ വോട്ടർമാർ യുവത്വത്തിനൊപ്പമോ പരിചയസന്പത്തിനൊപ്പമോ അതോ മാറ്റത്തിനൊപ്പമോ എന്നതാണ് ആകാംക്ഷ ഉണർത്തുന്നത്.

ഐസിസിനെതിരായ പോരാട്ടത്തിൽ പങ്കാളിയായതിലൂടെയാണ് കാനഡ, പ്രത്യേകിച്ച് പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ സമീപകാലത്ത് രാജ്യാന്തരതലത്തിൽ വാർത്തകളിൽ ഇടംപിടിച്ചത്. ഇതിനു പിന്നാലെ പാർലമെന്റ് നേരെ ആക്രമണമുണ്ടായതോടെ ന്യൂ ഡെമോക്രാറ്റ്സും ലിബറൽ പാർട്ടിയും ഹാർപറുടെ വിദേശനയത്തിനെതിരെ രംഗത്തുവന്നിരുന്നു. ഹാർപർ മന്ത്രിസഭയിൽനിന്നു രാജിവച്ച അഞ്ചു പേർ ഇക്കുറി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ലെന്നതു കൺസർവേറ്റീവ് പാർട്ടിയുടെ സാധ്യതകൾക്ക് മങ്ങലേറ്റതുകൊണ്ടാണെന്ന വ്യാഖ്യാനവുമുണ്ട്.

അഭിപ്രായ സർവേകളിലും മറ്റും കഴിഞ്ഞതവണത്തേയത്ര സ്വീകാര്യത കൺസർവേറ്റീവ് പാർട്ടിക്ക് ഇല്ലായെന്നതു ഹാർപറിനെ വിഷമിപ്പിക്കുമെന്നുറപ്പ്. എന്നാൽ, ഇന്ത്യൻ സമൂഹം ഉൾപ്പെടെ കാനഡയിലെ പ്രമുഖമായ കുടിയേറ്റ വിഭാഗങ്ങളുമായി ഉറ്റ ബന്ധം കാത്തുസൂക്ഷിക്കുന്ന സ്റ്റീഫൻ ഹാർപറുടെ പ്രതീക്ഷ ഇത്തരത്തിലുള്ള വിവിധ സമൂഹങ്ങളിലാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധം പുലർത്തുന്ന ഹാർപർ അതുകൊണ്ടുതന്നെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയാണ് ഉറപ്പിക്കുന്നത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ മാതൃകയിൽ ഏപ്രിലിൽ ടൊറന്റോയിൽ നരേന്ദ്ര മോദിക്കായി ഒരുക്കിയ പൊതുസ്വീകരണത്തിൽ ഹാർപറും സാരിയണിഞ്ഞ് എത്തിയ പത്നി ലൊറ്യെനും ‘താര’പ്രഭയിൽ തന്നെയായിരുന്നു. യുക്രെയ്ൻ- റഷ്യ പോരിൽ യുക്രെയ്ന് അനുകൂലമായി പരസ്യമായ നിലപാടെടുത്ത ഭരണകർത്താക്കളിൽ പ്രധാനിയാണ് ഹാർപർ. കാനഡയിലെ ആയിരക്കണക്കിനു വരുന്ന യുക്രെയ്ൻ സമൂഹത്തിന്റെ പിന്തുണകൂടി ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. കുടിയേറ്റക്കാരിൽ ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഏറെയും. നരേന്ദ്ര മോദിയെപ്പോലെതന്നെ മിക്ക രാജ്യങ്ങളിലെയും ഭരണത്തലവന്മാരും ഭരണകർത്താക്കളും അടുത്തിടെ ഓട്ടവ സന്ദർശിച്ചത് ഹാർപറുമായുള്ള വ്യക്തിബന്ധം വിളിച്ചറിയിക്കാൻകൂടിയാണെന്നു വിലയിരുത്തപ്പെടുന്നു. ഇടത്തരക്കാരുടെയും മറ്റും വോട്ട് ലക്ഷ്യമിട്ടുകൂടിയാണ് ചൈൽഡ് ടാക്സ് ബെനഫിറ്റ് വർധിപ്പിച്ചതുൾപ്പെടെയുള്ള പരിഷ്കാരങ്ങളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നാലു വർഷംകൂടി സ്റ്റീഫൻ ഹാർപറും കൺസർവേറ്റീവ് പാർട്ടിയും വേണോ അതോ മാറ്റം വേണമോ എന്നതാണ് ന്യൂ ഡെമാക്രാറ്റ്സ് ഉയർത്തുന്ന ചോദ്യം. ഇടത്തരക്കാരുടെ നികുതിബാധ്യതകൾ കുറയ്ക്കുന്നതിലൂടെ സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ലിബറർ പാർട്ടിയുടെ വാഗ്ദാനം. ഇരു നേതാക്കളുടെയും പോരായ്മകളെ വ്യക്തിപരമായി ആക്രമിച്ചുകൂടിയാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രചാരണം.

നിലവിൽ 308 അംഗങ്ങളുള്ള പൊതുസഭയിൽ ഹാർപറുടെ കൺസർവേറ്റീവ് പാർട്ടിക്ക് 159 അംഗങ്ങളാണുണ്ടായിരുന്നത്. എൻഡിപി-95, ലിബറൽ പാർട്ടി- 36 എന്നിങ്ങനെയായിരുന്നു കക്ഷിനില. പുതിയ റൈഡിങ്ങുകൾ കൂടി വന്നതോടെ ഇക്കുറി അംഗസംഖ്യ 338 ആയി ഉയരും.

2006 മുതല്‍ സ്റ്റീഫന്‍ ഹാര്‍പ്പര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണു കാനഡ ഭരിക്കുന്നത്. 338 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമണ്‍സിലേക്കാണു ജനങ്ങള്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുക. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു 30 സീറ്റുകളുടെ വര്‍ധന ഈ തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ട്. പുതിയ മണ്ഡലങ്ങള്‍ രൂപീകൃതമായതിനെ തുടര്‍ന്നാണ് ഇത്.

ഗവര്‍ണര്‍ ജനറല്‍ ഡേവിഡ് ജോണ്‍സ്റ്റണിനെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്. ഗവര്‍ണറെ സന്ദര്‍ശിച്ച ശേഷം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനവും ഹാര്‍പ്പര്‍ പ്രഖ്യാപിച്ചു. ഇതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി.

കാനഡയെ പുതിയ സാഹചര്യത്തില്‍ സാമ്പത്തികമായി മുന്നോട്ടു നയിക്കുവാന്‍ കഴിയുന്ന ആളുകളെ വേണം ജനങ്ങള്‍ തെരഞ്ഞെടുക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →