ഇംഫാല്‍ : മണിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര് മരിച്ചു. ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലെ ജുമോല് ഗ്രാമത്തിലാണ് കനത്ത നാശമുണ്ടായത്. നിരവധി വീടുകള്‍ ഒഴുകിപ്പോയി. നിരവധിപ്പേരെ കണാതായിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രാഥമിക വിവരമനുസരിച്ച് 20 പേര് മരിച്ചിട്ടുണ്ട്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം അവസാനിക്കാതെ മരണസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പറയാന്‍ സാധിക്കില്ല ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ചുദിവസങ്ങളായി മണിപ്പുരില്‍ കനത്തമഴ തുടരുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകളും പാലങ്ങളുമൊക്കെ വെള്ളത്തിനടിയിലാണ്. ചന്ദല്‍ ജില്ല വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. തലസ്ഥാനമായ ഇംഫാലിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങള്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയംതേടിയിരിക്കുകയാണ്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും