ഹ്യുണ്ടായിക്കു പിന്നാലെ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്വാഗനും ശനിയാഴ്ച മുതൽ വാഹന വില വർധന പ്രഖ്യാപിച്ചു. കാഴ്ചയിൽ ചില്ലറ വ്യത്യാസങ്ങളും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായി വരുന്ന പുതിയ ‘പോളോ’ ശ്രേണിയിൽ ‘ക്രോസ് പോളോ’ അടക്കം എല്ലാ വകഭേദങ്ങളുടെയും വിലയിൽ മാറ്റമുണ്ട്. കൃത്യമായ വർധന അറിവായിട്ടില്ലെങ്കിലും മിക്കവാറും രണ്ടു ശതമാനത്തോളം വില ഉയരാനുള്ള സാധ്യതയാണു നിലവിലുള്ളത്.
5 ലീറ്റർ ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തുന്ന അടിസ്ഥാന വകഭേദമായ ‘പോളോ’ ട്രെൻഡ്ലൈനിന്റെ വിലയിൽ മാറ്റമില്ല. മൊത്തം ‘പോളോ’ വിൽപ്പനയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് അടിസ്ഥാന വകഭേദത്തിന്റെ വിഹിതമെന്നാണു കണക്കുകൾ നൽകുന്ന സൂചന. 68 ലക്ഷം രൂപയുമാണു ഡൽഹി ഷോറൂമിലെ വില. കഴിഞ്ഞയിടെ വിപണിയിലെത്തിയ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ ഒഴികെയുള്ള വാഹനങ്ങളുടെ വിലയാണ് ശനിയാഴ്ച മുതൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വർധിപ്പിക്കുന്നത്. മോഡൽ അടിസ്ഥാനത്തിൽ പരമാവധി 30,000 രൂപ വരെയുള്ളവില വർധനയാണു പ്രാബല്യത്തിലെത്തുന്നത്. 21 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ വില. ഉൽപ്പാദനചെലവിലെ വർധനയുടെ ഫലമായാണു വാഹന വില കൂട്ടേണ്ടി വന്നതെന്നാണു ഹ്യുണ്ടായ് മോട്ടോർ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ നൽകുന്ന വിശദീകരണം. ഇത്രയും കാലം അധിക ബാധ്യത കമ്പനി ഏറ്റെടുത്തെങ്കിലും ഇനി വില ഉയർത്താതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും