E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സംസ്ഥാനം രൂക്ഷമായ അരിക്ഷാമത്തിലേക്ക്

തിരുവനന്തപുരം : അവശ്യസാധനങ്ങളുടെ വില ആകാശത്തോളം ഉയര്‍ന്നുനില്‍ക്കെ സംസ്ഥാനം രൂക്ഷമായ അരിക്ഷാമത്തിലേക്ക്. ആന്ധ്രയില്‍നിന്നുള്ള വരവ് പൂര്‍ണമായി നിലച്ചതോടെ അരിവിലയും കുതിച്ചുയര്‍ന്നു. പൊതുവിപണിയില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം താളംതെറ്റി. ഓണവിപണി പൊള്ളും. 2012 മുതലുള്ള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കേരളത്തിലേക്കുള്ള ചരക്കുനീക്കം മില്ലുടമകള്‍ നിര്‍ത്തിവച്ചത്. കണ്‍സ്യൂമര്‍ഫെഡ് മാത്രം 200 കോടിയിലധികം രൂപ ആന്ധ്രയിലെ മില്ലുടമകള്‍ക്ക് നല്‍കാനുണ്ട്. സപ്ലൈകോയ്ക്ക

Text size
Reading theme
സംസ്ഥാനം രൂക്ഷമായ അരിക്ഷാമത്തിലേക്ക്

തിരുവനന്തപുരം : അവശ്യസാധനങ്ങളുടെ വില ആകാശത്തോളം ഉയര്‍ന്നുനില്‍ക്കെ സംസ്ഥാനം രൂക്ഷമായ അരിക്ഷാമത്തിലേക്ക്. ആന്ധ്രയില്‍നിന്നുള്ള വരവ് പൂര്‍ണമായി നിലച്ചതോടെ അരിവിലയും കുതിച്ചുയര്‍ന്നു. പൊതുവിപണിയില്‍ ഇടപെടുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം താളംതെറ്റി. ഓണവിപണി പൊള്ളും. 2012 മുതലുള്ള കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കേരളത്തിലേക്കുള്ള ചരക്കുനീക്കം മില്ലുടമകള്‍ നിര്‍ത്തിവച്ചത്. കണ്‍സ്യൂമര്‍ഫെഡ് മാത്രം 200 കോടിയിലധികം രൂപ ആന്ധ്രയിലെ മില്ലുടമകള്‍ക്ക് നല്‍കാനുണ്ട്. സപ്ലൈകോയ്ക്കും കുടിശ്ശികയുണ്ട്. കുടിശ്ശിക പൂര്‍ണമായി നല്‍കാതെ ഒരു കാരണവശാലും അരി എത്തിക്കാനാവില്ലെന്ന് മില്ലുടമകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പണം നല്‍കാതെ കുടിശ്ശിക തീര്‍ക്കാനാവില്ലെന്ന് കണ്‍സ്യൂമര്‍ഫെഡും അറിയിച്ചു. കേരളത്തില്‍ ഏറ്റവും ആവശ്യമുള്ള ജയ, സുരേഖ, കുറുവ, പൊന്നി അരിയുടെ വരവാണ് നിലച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ അഞ്ച് രൂപ വര്‍ധിച്ചു.

വിപണി ഇടപെടലിനായി മതിയായ തുക കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കണ്‍സ്യൂമര്‍ഫെഡിന് സര്‍ക്കാര്‍ നല്‍കുന്നില്ല. ഇത്രയധികം തുക അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. പ്രധാനപ്പെട്ട 130 മില്ലുകളില്‍ നിന്നുമാത്രം ഒരുലക്ഷത്തിലധികം ടണ്‍ അരിയാണ് പ്രതിമാസം കേരളത്തിലെത്തുന്നത്. ഓണക്കാലത്ത് ഇതില്‍ 40 ശതമാനത്തിന് മുകളില്‍ വര്‍ധനയുണ്ടാകും. അരി വരവില്‍ ഉണ്ടാകുന്ന നേരിയ കുറവുപോലും കേരളത്തിലെ അരിവിലയെ ബാധിക്കും. സ്വകാര്യ കച്ചവടക്കാര്‍ക്ക് ആദ്യം അരി അയച്ചിരുന്നെങ്കിലും ഇവര്‍ അത് കണ്‍സ്യുമര്‍ഫെഡിന് നല്‍കുന്നുവെന്ന വിവരം അറിഞ്ഞതോടെയാണ് അരി അയക്കുന്നത് മില്ലുടമകള്‍ പൂര്‍ണമായി തടഞ്ഞത്.

പഴം, പച്ചക്കറി തുടങ്ങി എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയമായി നോക്കിനില്‍ക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡിന്റെയും സിവില്‍സപ്ലൈസിന്റെയും വിപണികളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭ്യവുമല്ല. കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രയിലെ അരി വ്യാപാരികള്‍ കൊച്ചി കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. 25ഓളം മില്ലുടമകളാണ് എംഡി ടോമിന്‍ തച്ചങ്കരിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ ഒച്ചപ്പാടും ഉണ്ടായി. ബാങ്കു വായ്പയെടുക്കുന്ന 150 കോടിയില്‍നിന്ന് കുടിശ്ശിക തീര്‍ക്കാമെന്ന് എംഡി ഉറപ്പ് നല്‍കി. സപ്ലൈകോ 24 മണിക്കൂറിനകം പണം നല്‍കുമ്പോള്‍ കണ്‍സ്യൂമര്‍ഫെഡ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ട കരാറുകാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ടതിനുശേഷമാണു കരാറുകാര്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് എത്തിയത്.

അതേസമയം, കണ്‍സ്യൂമര്‍ഫെഡ് വരുത്തിയ കുടിശ്ശികയുടെ പേരില്‍ സപ്ലൈകോയ്ക്ക് അരിനല്‍കില്ലെന്ന ആന്ധ്ര മില്ലുടമകളുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. മില്ലുടമകള്‍ നല്‍കിയില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. സപ്ലൈകോക്ക് പണം നല്‍കാനില്ല. അരി നല്‍കാന്‍ തയ്യാറാകുന്നവരെ പിന്തിരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →