തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമിയില്‍ 2005 ജൂണ്‍ ഒന്നുവരെയുള്ള കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്കുന്ന അസാധാരണ ഗസറ്റ് വിജ്ഞാപനം റവന്യൂ വകുപ്പ് പുറത്തിറക്കി. മലയോര മേഖലയില്‍ നാല് എക്കര്‍ വരെയുള്ള കൈയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനാണ് ധാരണ. ഭൂമി പതിച്ചു നല്കുന്ന ചട്ടങ്ങളിലും ഭേദഗതി വരുത്തി. 10 വര്‍ഷം കൈവശം വെച്ചിരുന്ന ഭൂമിക്കാണ് പട്ടയം ലഭിക്കുക.
നാല് ഏക്കര്‍ വരെ കൈവശാവകാശ ഭൂമിക്ക് പട്ടയം നല്‍കാനും വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു. കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കില് നാലേക്കര്‍ വരെ ഉപാധിരഹിത പട്ടയം ലഭിക്കും. ഇതോടെ 1977നു മുമ്പ് കുടിയേറിയ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയം ലഭ്യമാകും. 2005 ലെ ഭേദഗതിപ്രകാരം ഒരേക്കര്‍ കൈവശാവകാശ ഭൂമിക്ക് മാത്രമാണ് പട്ടയം ലഭിക്കുക. 2009ലെ ഭേദഗതിയോടെ പട്ടയം ലഭിച്ച ഭൂമിയുടെ കൈമാറ്റം 25 വര്‍ഷത്തേക്ക് തടഞ്ഞിരുന്നു. ഈ രണ്ട് ഭേദഗതികളും പിന്‍വലിച്ച് 2005ന് മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കുകയാണ് ചെയ്തിട്ടുള്ളത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും