E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പന്ത്രണ്ടുകാരിക്ക് ഐന്‍സ്റ്റീനെയും ഹോക്കിങ്ങിനെയും വെല്ലുന്ന ഐക്യു

ലണ്ടന്‍ : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും വെല്ലുന്ന തലച്ചോറുമായി ബ്രിട്ടീഷ് പെണ്‍കുട്ടി. മെന്‍സ ഐക്യു ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 162 നേടി പന്ത്രണ്ടുകാരിയായ നിക്കോള്‍ ബര്‍ ആണ് അവിശ്വസനീയ നേട്ടം കൈവരിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധിശാലികളായ ഒരുശതമാനം ഉള്‍പ്പെടുന്ന ഗണത്തിലാണ് എസ്സക്സിലെ ഹാര്‍ലോയില്‍നിന്നുള്ള പെണ്‍കുട്ടി എത്തിയിരിക്കുന്നത്. ഐന്‍സ്റ്റീന്‍, ഹോക്കിങ് തുടങ്ങിയവര്‍ക്ക് ഐക്യു സ്കോര്‍ 160 ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഐക്യു ടെസ്റ്റില്‍ ഇത്ര

Text size
Reading theme
പന്ത്രണ്ടുകാരിക്ക് ഐന്‍സ്റ്റീനെയും ഹോക്കിങ്ങിനെയും വെല്ലുന്ന ഐക്യു

ലണ്ടന്‍ : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങ്ങിനെയും വെല്ലുന്ന തലച്ചോറുമായി ബ്രിട്ടീഷ് പെണ്‍കുട്ടി. മെന്‍സ ഐക്യു ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 162 നേടി പന്ത്രണ്ടുകാരിയായ നിക്കോള്‍ ബര്‍ ആണ് അവിശ്വസനീയ നേട്ടം കൈവരിച്ചത്. ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധിശാലികളായ ഒരുശതമാനം ഉള്‍പ്പെടുന്ന ഗണത്തിലാണ് എസ്സക്സിലെ ഹാര്‍ലോയില്‍നിന്നുള്ള പെണ്‍കുട്ടി എത്തിയിരിക്കുന്നത്.

ഐന്‍സ്റ്റീന്‍, ഹോക്കിങ് തുടങ്ങിയവര്‍ക്ക് ഐക്യു സ്കോര്‍ 160 ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. ഐക്യു ടെസ്റ്റില്‍ ഇത്രയും ഉയര്‍ന്ന സ്കോര്‍ കിട്ടിയപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നായിരുന്നു നിക്കോളിന്റെ പ്രതികരണം. അങ്ങേയറ്റം കഠിനാധ്വാനിയായ മകള്‍ ഒരുദിവസംപോലും സ്കൂളില്‍ പോകാതിരുന്നിട്ടില്ലെന്നും അമ്മ ഡോളി ബക്ക്ലാന്‍ഡ് പറഞ്ഞു.

കുഞ്ഞുന്നാള്‍ മുതല്‍ പുസ്തകങ്ങളിലെയും മാസികകളിലെയും തെറ്റുകള്‍ നിക്കോള്‍ ചൂണ്ടിക്കാട്ടുമായിരുന്നു. ഗൃഹപാഠം എത്രചെയ്താലും മതിയാകില്ല. വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കും- ഡോളി പറഞ്ഞു. ബേണ്‍ഡ് മില്‍ അക്കാദമിയില്‍ ഏഴാംവര്‍ഷ വിദ്യാര്‍ഥിയായ നിക്കോളിന്റെ വിനോദങ്ങള്‍ വായനയും പാട്ടും നാടകവുമാണ്. പ്രൈമറി സ്കൂളില്‍ ഉയര്‍ന്ന ക്ലാസുകാരേക്കാള്‍ ഏറെ മുന്നിലായിരുന്നു നിക്കോളിന്റെ പ്രകടനം. അതിസങ്കീര്‍ണമായ ഗണിതപ്രശ്നങ്ങള്‍ക്കുപോലും നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം കണ്ടെത്താന്‍ 10 വയസ്സിനുമുമ്പേതന്നെ അവള്‍ക്ക് കഴിഞ്ഞിരുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →