24NEWSLIVE CATEGORY
Special News
Page 12 · editor-approved published stories.
Special News Desk
Page 12 of 37
കുഞ്ഞു എല്‍ഡ്രിന് ഇനി സൗജന്യ ചികിത്സ
അങ്കമാലി: ആറുമാസം പ്രായമായ എല്‍ഡ്രിന്‍ എന്ന കുരുന്ന് ജനിച്ച് എട്ടാം ദിവസം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ജന്മനാല്‍ ഒരു ഹൃദയവാല്‍വ് ഇല്ലാതിരുന്ന എല്‍ഡ്രിന് ഇനി രണ്ട് ശസ്ത്പക്രിയകള്‍ കൂടി ബാക്കിയുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷത്തോളം രൂപ നിര്‍ധരരായ കുടുംബത്തിന് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വിജയകരമായി പൂര്‍ത്തിയാക്കി. മാസം തോറും ടെസ്റ്റുകള്‍ക്കും ചികിത്സക്കുമായി വന്‍തുക ചെലവാക്കേണ്ടിവരുന്ന കുടുംബത്തിന് തുടര്‍ചികിത്സക്കുള്ള വഴികാണാനാവാതെയാണ് സാന്ത്വനം പരിപാടിയില്‍ അപേക്ഷ സമര്‍പ്

കായികരംഗത്തെ കൂട്ടായ്മ വിജയം കാണും, മുഖ്യമന്ത്രി
കൊച്ചി: കായിക രംഗത്ത് കൂട്ടായ പരിശ്രമങ്ങള്‍ വിജയം കാണുമെന്നും എല്ലാവരും ചേര്‍ന്നപ്പോഴാണ് അംബേദ്കര്‍ സ്റ്റേഡിയത്തിന് പുതിയ മുഖഛായ ഉണ്ടാക്കാനായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശീയ ഗയിംസ് സമ്മാനിച്ച പുത്തനുണര്‍വ് കായിക രംഗത്ത് നമുക്കു പുതിയ ലക്ഷ്യങ്ങള്‍ തരുന്നതായും അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ദേശീയ-രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ കൂടുതല്‍ ശ്രദ്ധ നേടാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫിഫ നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന്റെ ഉ

പറവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ കെ.ടി. ജോര്‍ജ് ബ്ലോക്ക്
പറവൂര്‍: പറവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച കെ.ടി. ജോര്‍ജ് സ്മാരക ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. അന്തരിച്ച മുന്‍ ധനമന്ത്രി കെ.ടി. ജോര്‍ജിനുള്ള ഉചിതമായ സ്മാരകമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറവൂരിനെ പ്രതിനിധീകരിച്ച്് നിയമസഭയിലെത്തിയ കെ.ടി. ജോര്‍ജ് നിയമസഭയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്ലാത്ത 44 പഞ്ചായത്തുകളില്‍ ഉടന്‍ ഡിസ്‌പെന്‍സറികള്‍

ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി കൊച്ചി
കൊച്ചി: ബെയ്ജിങ് ആസ്ഥാനമായ വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില്‍ (ഡബ്ല്യൂടിസിഎഫ്) കൊച്ചിയും പങ്കുചേര്‍ന്നു. രാജ്യത്ത് ഈ അംഗത്വം ലഭിക്കുന്ന ആദ്യത്തേതും ലോകത്തെ 98-ാമത്തെ നഗരവുമാണ് കൊച്ചി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നല്‍കിയ രേഖകള്‍ മേയര്‍ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യു ചെങ്ങിന് കൈമാറി. ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ടൂറിസം രംഗത്ത് വളര്‍ച്ചയുണ്ടാകുന്നതിനും ഈ സഹകരണം വഴിവയ്ക്കുമെന്ന

കണ്‍വന്‍ഷന് ചിക്കാഗോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
AMERICA 11-Aug-2015 ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്‌റ്ററിന്റെ ഓഗസ്റ്റ് 21-ന് വെള്ളിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. Charls Rd, Bellwood, IL) വച്ച് നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐ.എന്‍.ഒ.സി കേരളാ ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി അംബേനാട്ട് എന്നിവര്‍ അറിയിച്ചു. വൈകിട്ട് 5.30-ന് നടക്

നടി അസിൻ വിവാഹിതയാകുന്നു
മുംബൈ : മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ബോളി വുഡിലെ താര റാണിയായ അസിന്‍ വിവാഹിത യാകുന്നു. മൈക്രോ മാക്സ് കമ്പനി ഉടമയായ രാഹുല്‍ ശര്‍മ്മ (36)യാണ് വരന്‍. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയാണ് രാഹുല്‍ ശര്‍മ്മ. അസിന്‍ തന്നെയാണ് വിവാഹ വിവരം വെളിപ്പെടുത്തിയത്. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രായം കുറഞ്ഞ മികച്ച യുവ സംരംഭകരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. കരാറിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹം. മലയാളത്തില്‍ സത്യന്‍ അന്തിക്കാ

മറ്റു പുരസ്കാരങ്ങള്‍
രണ്ടാമത്തെ ചിത്രം: മൈ ലൈഫ് പാര്‍ട്നര്‍ സ്വഭാവ നടന്‍: അനൂപ് മേനോന്‍ സ്വഭാവ നടി : സേതുലക്ഷ്മി (ഹൗ ഓള്‍ഡ് ആര്‍ യു) ബാലതാരം: ഹന്ന ഫാത്തിമ, മാസ്റ്റര്‍ അദൈ്വത്് കഥാകൃത്: സിദ്ധാര്‍ഥ് ശിവ ഛായാഗ്രാഹകന്‍: അമല്‍ നീരദ് തിരക്കഥാകൃത്: അഞ്ജലി മേനോന്‍ മികച്ച തിരക്കഥ: ഞാന്‍ (രഞ്ജിത്) ഗാനരചയിതാവ്: ഒ.എസ് ഉണ്ണികൃഷ്ണന്‍ സംഗീത സംവിധാനം: രമേശ് നാരായണന്‍ പശ്ചാതല സംഗീത സംവിധാനം: ബിജിബാല്‍ പിന്നണിഗായകന്‍: യേശുദാസ് പിന്നണി ഗായിക: ശ്രേയാ ഘോഷാല്‍ കലാസംവിധാനം : ഇന്ദുലാല്‍ ശബ്ദമിശ്രണം: ഹരികുമാര്‍ വസ്ത്രാലങ്കാരം: സമീറ സനീഷ്

നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ , നസ്റിയ നടി ഒറ്റാല്‍ മികച്ച ചിത്രം
തിരുവനന്തപുരം: 2014ലെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍' തെരഞ്ഞെടുത്തു. നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. നസ്രിയ നസീമാണ് മികച്ച നടി. സനല്‍കുമാര്‍ ശശിധരനാണ് (ഒരാള്‍പൊക്കം) മികച്ച സംവിധായകന്‍. '1983, ബാംഗ്ളൂര്‍ ഡെയ്സ്'എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിവിന്‍പോളിയും 'മൈ ലൈഫ് പാര്‍ട്ണര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ഓം ശാന്തി ഓശാന, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ ചിത്രങ്

കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കുട്ടിയിടിച്ച് 32 പേര്‍ക്ക് പരുക്ക്
കൊച്ചി : കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കുട്ടിയിടിച്ച് 32 പേര്‍ക്ക് പരുക്ക്. പാലക്കുഴ പഞ്ചായത്തിലെ കൂത്താട്ടുകുളം - തൊടുപുഴ റോഡില്‍ പുത്തന്‍പുര താഴത്തുവെച്ച് ഇന്ന്‍ ഉച്ചക്ക് 2 മണിയോടെ യാണ് അപകടം ഉണ്ടായത്. തൊടുപുഴ ഭാഗത്തു നിന്നും കൂത്താട്ടുകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബ സ്സും , കൂത്താട്ടുകുളത്തുനിന്നും തൊടുപുഴക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബ സ്സും കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന്‍ ബസ് യാത്രക്കാരായ 32 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരെ കൂത്താട

മത്സ്യ കൃഷി കൂടുതല്‍ ജനകീയമായി: മന്ത്രി കെ. ബാബു
മൂവാറ്റുപുഴ: സംസ്ഥാനത്ത് മത്സ്യ സമൃദ്ധി പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ മത്സ്യ കൃഷി കൂടുതല്‍ ജനകീയമാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ ഒരു ലക്ഷത്തിലധികം ടണ്‍ മത്സ്യം അധികമായി ഉദ്പാദിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴയില്‍ നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഫണ്ട് ലഭ്യമാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും പദ്ധതി നാടിന് നേട്ടമായതോടെ രണ്ടാംഘട്ടം ആ

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ച് സംരംഭങ്ങള്‍ക്ക് തുടക്കം
ആലങ്ങാട്: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 201516 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രകാരം നിര്‍മ്മിച്ച അഞ്ച് പുതിയ സംരംഭങ്ങള്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യത്തോടു കൂടിയ മഹാത്മ ഗാന്ധി കോണ്‍ഫറന്‍സ് ഹാള്‍, പ്രിയദര്‍ശിനി വിശ്രമ കേന്ദ്രം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസുകള്‍, ടോയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് ഓഫീസിനോടു ചേര്‍ന്നാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 18 ലക്ഷം രൂ

ആലുവയുടെ സുന്ദരഭാവിയിലേക്കൊരു ചുവടുവെപ്പ്
ആലുവ: അനുദിനം വളരുന്ന ആലുവയെ ശാസ്ത്രീയമായിത്തന്നെ രൂപപ്പെടുത്തി 2031 ആകുന്നതോടെ ലോക നഗരങ്ങളുടെ നിലവാരത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരം ആലുവ നഗരസഭ നടപ്പാക്കുന്ന ഫ്രെയിം വര്‍ക്ക് ഫോര്‍ ഫ്യൂച്ചര്‍ ആലുവ പദ്ധതിയുടെ രൂപരേഖ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷിയില്‍ നിന്ന് ഏറ്റുവാങ്ങി. വിവിധ മേഖലകളെ കോര്‍ത്തിണക്കി നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ പ്രാപ്തായ രീതിയിലായിരിക്കും

ആലുവയിലെ 20000 കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ 20000 എയ്ഡഡ്അണ്‍എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുന്ന അക്ഷരതീരം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിലൂടെ വിദ്യാസമ്പന്നരായ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തിലാണ് അക്ഷരതീരം സമഗ്ര വിദ്യാഭ്യാസ പദ്ധതി. ആദ്യമായാണ് കേരളത്തില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എ സ്റ്റുഡന്റ്‌സ് ഇന്‍ഷുറന്‍സ് സ്‌കീ
