ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ 20000 എയ്ഡഡ്അണ്എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുന്ന അക്ഷരതീരം പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിലൂടെ വിദ്യാസമ്പന്നരായ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തിലാണ് അക്ഷരതീരം സമഗ്ര വിദ്യാഭ്യാസ പദ്ധതി. ആദ്യമായാണ് കേരളത്തില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എ സ്റ്റുഡന്റ്സ് ഇന്‍ഷുറന്‍സ് സ്കീം എന്നു നാമകരണം ചെയ്ത പദ്ധതിയില്‍ കുട്ടിയുടെ മെഡിക്കല്‍ ചെലവുകളാണ് നിര്‍വഹിക്കപ്പെടുന്നത്.
തുച്ഛ വരുമാനക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ രോഗബാധിതരാകുമ്പോള്‍ ചികിത്സക്കായി വന്‍ തുക ചെലവാകുന്ന സാഹചര്യം അവരുടെ കുടുംബ ബജറ്റിനെയും അവതാളത്തിലാക്കും. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാകുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ സാധാരണ കുടുബങ്ങള്ക്കാകും. 100 രൂപ പ്രീമിയമായി അടയ്ക്കുമ്പോള്‍ വിദ്യാര്‍ഥിക്ക് സ്കീം പ്രകാരം ഒരു വര്‍ഷത്തേക്ക് 50000/ രൂപ വരെ ചികിത്സ സഹായമായി ലഭിക്കും. കൂടാതെ ഈ കാലയളവില്‍ വിദ്യാര്‍ഥിയുടെ മാതാവിനോ പിതാവിനോ അപകട മരണം സംഭവിച്ചാല്‍ കുട്ടിയുടെ പേരില്‍ 25000/ രൂപ ബാങ്കില്‍ നിക്ഷേപിക്കും.
ഒന്നു മുതല്‍ ഹയര്‍ സെക്കന്ററി വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഒരു വര്‍ഷമായിരിക്കും ക്ലെയിമിന്റെ കാലാവധി. ആലുവ നിയോജക മണ്ഡലത്തിലെ ഗവണ്മെന്റ്/ എയ്ഡഡ് മേഖലയില്‍ പെടുന്ന 58 സ്കൂളുകളിലെ ഇരുപതിനായിരം വിദ്യാര്‍ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും