E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി കൊച്ചി

കൊച്ചി: ബെയ്ജിങ് ആസ്ഥാനമായ വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില്‍ (ഡബ്ല്യൂടിസിഎഫ്) കൊച്ചിയും പങ്കുചേര്‍ന്നു. രാജ്യത്ത് ഈ അംഗത്വം ലഭിക്കുന്ന ആദ്യത്തേതും ലോകത്തെ 98-ാമത്തെ നഗരവുമാണ് കൊച്ചി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നല്‍കിയ രേഖകള്‍ മേയര്‍ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യു ചെങ്ങിന് കൈമാറി. ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ടൂറിസം രംഗത്ത് വളര്‍ച്ചയുണ്ടാകുന്നതിനും ഈ സഹകരണം വഴിവയ്ക്കുമെന്ന

Text size
Reading theme
ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് ആദ്യമായി കൊച്ചി

കൊച്ചി: ബെയ്ജിങ് ആസ്ഥാനമായ വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷനില്‍ (ഡബ്ല്യൂടിസിഎഫ്) കൊച്ചിയും പങ്കുചേര്‍ന്നു. രാജ്യത്ത് ഈ അംഗത്വം ലഭിക്കുന്ന ആദ്യത്തേതും ലോകത്തെ 98-ാമത്തെ നഗരവുമാണ് കൊച്ചി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നല്‍കിയ രേഖകള്‍ മേയര്‍ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യു ചെങ്ങിന് കൈമാറി. ചൈനീസ് സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ടൂറിസം രംഗത്ത് വളര്‍ച്ചയുണ്ടാകുന്നതിനും ഈ സഹകരണം വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിനോദസഞ്ചാര മേഖലയിലേതുള്‍പ്പെടെ കേരളത്തിലെ നിക്ഷേപ സാധ്യത മുന്‍ നിര്‍ത്തിയുള്ള വിശദമായ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ബെയ്ജിങിനയയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് കൊച്ചി -ചൈന സഹകരണം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ലേ യു പറഞ്ഞു. , പരിശീലനം, സഹകരണമേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകും. കൂടുതല്‍ ചൈനീസ് ഗൈഡുകളെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടിയിലൂടെ ഇരുരാജ്യങ്ങൡലയും ചെറുപ്പക്കാരെ ഭാഷ പഠനത്തിനായി നിയോഗിക്കും.

നെഹ്‌റു ട്രോഫി വള്ളംകളി കണ്ട ചൈനീസ് സ്ഥാനപതി ചൈനയിലെ ഡ്രാഗണ്‍ ബോട്ട് റേസുമായുള്ള സാമ്യത്തെ അനുസ്മരിച്ചതോടൊപ്പം ഇരുവിഭാഗങ്ങളും ചേര്‍ന്നുള്ള മല്‍സരം സംഘടിപ്പിക്കാന്‍ ഒരുക്കമാണെന്നും അറിയിച്ചു. നഗരത്തില്‍ ധാരാളം ചൈനീസ് ഹോട്ടലുകള്‍ ഉണ്ടാകണമെന്നും സ്ഥലം ലഭ്യമാക്കിയാല്‍ ചൈന തന്നെ ഇത് വികസിപ്പിച്ചെടുക്കാന്‍ തയ്യാറാണെന്നും ലേ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 5000 വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത് അടുത്ത ഒരു വര്‍ഷത്തിനകം ഇത് 50000 ആക്കുകയാണ് ലക്ഷ്യം.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →