ടി. ജോര്‍ജ് സ്മാരക ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ടി. ജോര്‍ജിനുള്ള ഉചിതമായ സ്മാരകമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടി. ജോര്‍ജ് നിയമസഭയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ജീവന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഫലിച്ചില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ഹോമിയോ ഡിസ്പെന്‍സറികളില്ലാത്ത 44 പഞ്ചായത്തുകളില്‍ ഉടന്‍ ഡിസ്പെന്‍സറികള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡി. സതീശന് എംഎല്‍എ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി. 2014-15 വര്‍ഷത്തെ മികച്ച ജൂനിയര്‍ സ്കൗട്ടിനുള്ള അവാര്‍ഡ് എസ്ഡിപിവൈ കെപിഎം എടവനക്കാട് ഹൈസ്കൂളിന് ചടങ്ങില്‍ വിതരണം ചെയ്തു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഡി. സതീശന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹിം കുഞ്ഞ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്. ശര്‍മ്മ എംഎല്‍എ, പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്ന കുമാര്‍, മുന്‍ എംപി. പി. എ. പി. രാജു, ഐഎസ്എം ഡയറക്ടര്‍ ഡോ. എസ്, ഷാഹുല്‍ ഹമീദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, ഐഎസ്എം ഡിഎംഒ ഡോ. എസ്. റസിയ തുടങ്ങിയവര്‍ പങ്കെടുത്തു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും