കൊച്ചി: കായിക രംഗത്ത് കൂട്ടായ പരിശ്രമങ്ങള്‍ വിജയം കാണുമെന്നും എല്ലാവരും ചേര്‍ന്നപ്പോഴാണ് അംബേദ്കര്‍ സ്റ്റേഡിയത്തിന് പുതിയ മുഖഛായ ഉണ്ടാക്കാനായതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദേശീയ ഗയിംസ് സമ്മാനിച്ച പുത്തനുണര്‍വ് കായിക രംഗത്ത് നമുക്കു പുതിയ ലക്ഷ്യങ്ങള്‍ തരുന്നതായും അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ദേശീയ-രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിച്ച് അതിലൂടെ കൂടുതല്‍ ശ്രദ്ധ നേടാനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഫിഫ നിലവാരത്തില്‍ നിര്‍മ്മിച്ച സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം പന്തുതട്ടി നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയഗയിംസ് സൃഷ്ടിച്ച പുത്തനുണര്‍വും അതിലൂടെ ലഭിച്ച ഭൗതിക സാഹചര്യങ്ങളും പൂര്‍ണമായും സംരക്ഷിച്ച് കായികരംഗത്ത് പരമാവധി പ്രോല്‍സാഹനം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം. എ. അങ്ങേയറ്റം താല്‍പ്പര്യം കാണിച്ചു. യും നല്ല സഹകരണം നല്കി. യുടെ ആസ്തി വികസന നിധി കൂടി ഉപയോഗിച്ചതോടെ മികച്ചൊരു കൂട്ടായ്മയുടെ വിജയമായി ഇതു മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ കായിക മികവിനെ വിലയിരുത്തിയ മഹാസംഭവമാക്കി ദേശീയ ഗയിംസിനെ മാറ്റാനായത് ഈ രംഗത്ത് പുതിയ കാല്‍വയ്പുകള്‍ക്ക് കാരണമായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കായിക കേരളം നല്കുന്ന പ്രോല്സാഹനത്തിന് അനുസരിച്ച് മികച്ച കളിക്കാരെ വാര്‍ത്തെടുക്കുന്നതിലും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിലും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും