അങ്കമാലി: ആറുമാസം പ്രായമായ എല്‍ഡ്രിന്‍ എന്ന കുരുന്ന് ജനിച്ച് എട്ടാം ദിവസം ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ജന്മനാല് ഒരു ഹൃദയവാല്‍വ് ഇല്ലാതിരുന്ന എല്‍ഡ്രിന്‍ ഇനി രണ്ട് ശസ്ത്പക്രിയകള് കൂടി ബാക്കിയുണ്ട്. ആദ്യ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷത്തോളം രൂപ നിര്‍ധരരായ കുടുംബത്തിന് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വിജയകരമായി പൂര്‍ത്തിയാക്കി.
മാസം തോറും ടെസ്റ്റുകള്‍ക്കും ചികിത്സക്കുമായി വന്‍തുക ചെലവാക്കേണ്ടിവരുന്ന കുടുംബത്തിന് തുടര്‍ചികിത്സക്കുള്ള വഴികാണാനാവാതെയാണ് സാന്ത്വനം പരിപാടിയില്‍ അപേക്ഷ സമര്‍പ്പിക്കാനെത്തിയത്. അപേക്ഷ സ്വീകരിച്ച് പ്രത്യേക പരിഗണന അര്‍ഹിക്കുന്നതായി പരിഗണിച്ച് തുടര്‍ന്നുള്ള മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി കളക്ടര്‍ അിറയിച്ചു. കറുകുറ്റി സ്വദേശിയായ വര്‍ക്ഷോപ്പ് ജീവനക്കാരന് എല്‍ദോ പോളിന്റെ മകനാണ് എല്‍ഡ്രിന്‍.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും