24NEWSLIVE CATEGORY
Special News
Page 13 · editor-approved published stories.
Special News Desk
Page 13 of 37
ദൈവ വിശ്വാസം വളർത്തുക ബിഷപ്പ് ജേകബ് മാർ ബർണബാസ്
ദൈവ വിശ്വാസം വളർത്തുക - ബിഷപ്പ് ജേകബ് മാർ ബർണബാസ് ,സീറോ മലങ്കര കാത്തലിക് ഡയോസിസ് ഓഫ് സെന്റ്.ജോണ്‍ ക്രിസോസ്ഥം ,ഗുർഗൌണ്‍ ,ഡൽഹി പാശ്ചാത്യ സംസ്കാരത്തെ ഉൾകൊള്ളാൻ ശ്രേമിക്കുമ്പോൾ മലയാളത്തെയും ,മലയാളിയും സ്നേഹിക്കുവാനും ഉൾകൊള്ളുവാനും ,കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാനും രക്ഷിതാക്കൾ ശ്രേമിക്കെണ്ടാതാണ് .ഉറച്ച കുടുംബ ബന്ധങ്ങൾ ,സാഹോദര്യ മനോഭാവം എന്നിവ വളർത്താൻ ഇത് ഉപകരിക്കും.ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ മത,ജാതി,ഭാഷാ വിഭാഗങ്ങൾ ഉള്ള ഇന്ത്യയിൽ മാത്രം

സ്മാര്‍ട്ട്‌സിറ്റി: ഉദ്ഘാടനതീയതി സെപ്റ്റംബര്‍ 5 ന് തീരുമാനിക്കും
കൊച്ചി: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്കു പൊന്‍തൂവല്‍ ചാര്‍ത്തുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഉദ്ഘാടനതീയതി സെപ്റ്റംബര്‍ അഞ്ചിന് തീരുമാനിക്കും. അന്നുതന്നെ ദുബായ് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്നു പദ്ധതിയുടെ സംയുക്ത പരിശോധന നടത്തുമെന്നു സ്മാര്‍ട്ട്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാബിര്‍ ബിന്‍ ഹാഫീസും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ സ്മാര്‍ട്ട് സിറ്റി ആസ്ഥാനത്തു ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക

ഏല്ലാ ജില്ലകളിലും മാതൃക മത്സ്യകുളങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
കൊച്ചി:മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏല്ലാ ജില്ലകളിലും മാതൃക മത്സ്യകുളങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മല്‍സ്യസമൃദ്ധി ഒന്നാം ഘട്ടത്തില്‍ 30 ലക്ഷം തൊഴില്‍ദിനമുണ്ടാക്കിയെങ്കില്‍ രണ്ടാംഘട്ടത്തില്‍ മൂന്നു വര്‍ഷത്തിനകം 40 ലക്ഷം തൊഴില്‍ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നടത്തുന്ന മത്സ്യകൃഷിക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സിന്റെ ഭാഗമായി 25 ശതമാനം പ്രീമിയം കര്‍ഷകര്‍ അടക്കക്കണമെന്നായിരുന്ന നിലവിലെ വ്യവസ്ഥയെന്നും കര്‍ഷകരെ സഹായിക്കുന്നതിനായി മുഴുവന്‍ പ്രീമിയവ

കരിഞ്ചന്ത തടയാന്‍ വ്യാപക പരിശോധന
കൊച്ചി: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനുവേണ്ടി ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് റേഷന്‍ മൊത്ത/ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പലവ്യഞ്ജന പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയില്‍ പരിശോധന നടത്തി. ഒരു റേഷന്‍ മൊത്ത വിതരണ കേന്ദ്രം, മണ്ണെണ്ണ വിതരണ കേന്ദ്രം, പെട്രോള്‍ പമ്പ്, ഏഴ് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍, 18 പലവ്യഞ്ജന വിതരണ കേന്ദ്രങ്ങള്‍, 11 പച്ചക്കറിക്കടകള്‍, എട്ട് ഹോട്ടലുകള്‍ എന്നിവയില്‍

അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയിലെ അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ പട്ടികജാതി യുവതീയുവാക്കള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസിലും വിവിധ ബ്ലോക്ക്/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപ്രന്റീസ് ക്ലര്‍ക്ക്-കം-ടൈപ്പിസ്റ്റ് തസ്തികയില്‍ പരിശീലനം നല്‍കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളും, മലയാളത്തില്‍ കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുളളവരും ഡി.സി.എ/കോപ്പ പാസായിട്ടുളള 20 നും 35 നും വയസിനുമിടയ്ക്ക് പ്രായമുളളവരുമായ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായിരിക്കണം അപേക്ഷകര്‍. ഒരു വര്‍ഷമ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് നടക്കും മുഖ്യമന്ത്രി
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്തു നടത്തണമെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെന്നും ഒരു കാരണവശാലും നീട്ടിക്കൊണ്ടുപോകരുതെന്നുമാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരുമായി ഇന്ന് (ആഗസ്റ്റ് 11) തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. യോഗത്തില്‍ പങ്കെടുക്കേണ്ട മന്ത്രിമാരോട് മറ്റു പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തെത്താന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടി. ഇക്കുറി

വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി കോളേജില്‍ വരുന്നതിന് അനുമതി.
ഓസ്റ്റിന്‍: ടെക്‌സസ്സിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് തോക്കുമായി കോളേജില്‍ വരുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവെച്ചു. ഇതോടൊപ്പം ടെക്‌സസ്സിലെ പൊതുജനങ്ങള്‍ക്കും കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുവാനുള്ള അനുമതി ലഭിച്ചു. ജൂണ്‍ 13 ശനിയാഴ്ചയാണ് ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. ടെക്‌സസ്സിലെ പൗരന്മാര്‍ക്ക് ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പിട്ടതിനുശേഷം മാധ്യമ പ്

വിലക്കയറ്റം: വിപണിയിടപെടല്‍ ഫലപ്രദം മുഖ്യമന്ത്രി
കൊച്ചി : സമൂഹം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് വിലക്കയറ്റമാണെന്നും ഇതിനെ സപ്‌ളൈകോ അടക്കമുള്ള സര്‍ക്കാര്‍ എജന്‍സികള്‍ ഫലപ്രദമായി നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സപ്‌ളൈകോയുടെ ഓണം മെട്രോ പീപിള്‍സ് ബസാര്‍ സംസ്ഥാനതല ഉദ്ഘാടനവും ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണോദ്ഘാടനവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ത്താനും ജനങ്ങളെ ചൂഷണം ചെയ്യാനുമുള്ള സാഹ

നീണ്ടൂര്‍ ചെമ്മാച്ചേരില്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ചാച്ചി (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി
നീണ്ടൂര്‍ ചെമ്മാച്ചേരില്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ചാച്ചി (93) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത നീണ്ടൂര്‍ ഇടപ്പള്ളിച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യു, ജോസഫ്, ബോബി , മേരിക്കുട്ടി (എല്ലാവരും ന്യൂയോര്‍ക്ക്), സണ്ണി (ഫിലഡല്‍ഫിയ), മൈക്കിള്‍, ഡോളി (ഇരുവരും ന്യൂയോര്‍ക്ക്), ഫാ.ജോണ്‍സണ്‍ (കാലിഫോര്‍ണിയ). മരുമക്കള്‍: മേരിക്കുട്ടി, മാര്‍ഗരറ്റ്, ത്രേസ്യാമ്മ, ജോസ് തകിടിയേല്‍, ബെറ്റ്‌സി, സുമ, തോമസ് ചാമക്കാല.

കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തില്‍
കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വന്തന്ത്ര ദിനാഘോഷം അടുത്ത ശനിയാഴ്ച ഓഗസ്റ്റ് 15 നു വൈകിട്ട് അഞ്ചു മണിക്ക് സമാജം സെന്ററില്‍ വെച്ച് വിപുലമായി ആഘോഷി്ക്കുന്നു . പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെഉള്ള വര്‍ണ്ണശബളമായ പരിപാടിയില്‍ കുട്ടികളുടെ വിവിധ കല പ്രകടനങ്ങളും പരിപാടിക്ക് മറ്റു കൂട്ടുന്നതാണ്. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ സ്മരണയെ അനുസ്മരിക്കാന്‍ സമാജം ഏറ്റെടുത്തിരിക്കുന്ന അവയവദാന പ്രചാരണത്തിന്റെ ഔപചാരിക ഉത്ഘാടനവും അന്നേ ദി

മലയാളി സംഗടനകൾ രംഗത്ത് ജോബ്സന്റെ വിജയം ഉറപ്പിക്കാൻ
ജോബ്സന്റെ വിജയം ഉറപ്പിക്കാൻ മലയാളി സംഗടനകൾ രംഗത്ത് ഒന്റാറിയോ : ഒന്റാറിയോ മാര്ഖം -തോർണ്‍ ഹിൽ മണ്ഡലത്തിൽ നിന്നും പാർലമെന്റിലെക്കു മത്സരിക്കുന്ന ജൊബ്സൻ ഈശോ യുടെ വിജയം ഉറപ്പിക്കാൻ വിവിധ മലയാളി സാമൂഹിക ,സാംസ്കാരിക സംഗടനകൾ പിന്തുണ പ്രഘ്യാപിച്ചു .വേനൽ കാല അവധിയുടെയും ,മറ്റു മത്സര കലാപരിപാടികളുടെ തിരക്കും മാറ്റി വച്ച് പ്രചാരണത്തിനായി ചെറു സംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട് .ഒന്റാറിയോ ഹിന്ദു കൾച്ചറൽ അസോസിയേഷന്റെ ആഭിമുഘ്യത്തിൽ വീട് വീടാന്തരം കയറി വോട്ടർ മാരെ കാണുന്ന പ്രവർത്തനം പുരോഗമിച്ചു വരുന്നു.രാജ് തലപ്പത്ത

മാഞ്ഞൂര്‍ സംഗമം ആഗസ്റ്റ് 22 ന്
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല കുറുമുള്ളൂര്‍, കോതനല്ലൂര്‍ ,കുറുപ്പന്തറ പ്രദേശത്തു നിന്ന് വന്നവരും കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്നും വിവാഹം കഴിക്കപെട്ട്, ചിക്കാഗോ പ്രദേശത്തു വസിക്കുന്ന പ്രവാസികളുടെ മാഞ്ഞൂര്‍ സംഗമം ഈ വര്‍ഷം ആഗസ്റ്റ് 22 ന് ശനിയാഴ്‌ച സ്‌ക്കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍പാര്‍ക്കില്‍ (7640, N.KOSTNER AVE, SKOKIE IL-60076) രാവിലെ പത്തു മണിക്ക് ആരംഭിക്കുന്നതാണ്.ഇതു ഒരു അറിയിപ്പായി സ്വീകരിച്ചു എല്ലാവരും ഈ പിക്‌നിക്കില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ സാദരം അഭ്യര്‍ത്ഥി

രാമായണാമൃതപാനം (വാസുദേവ് പുളിക്കല്‍)
രാക്ഷസരാജാവായ രാവണനെ നിഗ്രഹിച്ച് സീതയെ മോചിപ്പിച്ച രാമന്റെ വീരഗാഥ എന്നതിലുമുപരി രാമായണം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് വായിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന നിരവധി സന്ദേശങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സ്‌നേഹഗീതവും ആത്മപ്രകാശനത്തിന് സഹായിക്കുന്ന തത്വസംഹിതയുമാണ്. രാമായണത്തിലെ നായകനായ രാമന്‍ സ്‌നേഹത്തിന്റേയും ധര്‍മ്മപരിപാലനത്തിന്റേയും ഭാഷ സംസാരിക്കുന്ന ഉത്തമപുരുഷനാണ്. തനിക്കു മാത്രമല്ല സീതയ്‌ക്കു പോലും വല്‍ക്കലം നല്‍കി കാട്ടിലേക്കയച്ച കൈകേയിയോടു പോലും രാമന് വിരോധമില്ല. സ
