കൊച്ചി:മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏല്ലാ ജില്ലകളിലും മാതൃക മത്സ്യകുളങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മല്‍സ്യസമൃദ്ധി ഒന്നാം ഘട്ടത്തില്‍ 30 ലക്ഷം തൊഴില്ദിനമുണ്ടാക്കിയെങ്കില് രണ്ടാംഘട്ടത്തില്‍ മൂന്നു വര്‍ഷത്തിനകം 40 ലക്ഷം തൊഴില്‍ദിനങ്ങളാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ നടത്തുന്ന മത്സ്യകൃഷിക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സിന്റെ ഭാഗമായി 25 ശതമാനം പ്രീമിയം കര്‍ഷകര്‍ അടക്കക്കണമെന്നായിരുന്ന നിലവിലെ വ്യവസ്ഥയെന്നും കര്‍ഷകരെ സഹായിക്കുന്നതിനായി മുഴുവന്‍ പ്രീമിയവും സര്‍ക്കാര്‍ അടക്കുന്നതിനുള്ള തീരുമാനമെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യ സമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലം ഉണ്ടാക്കുന്ന പദ്ധതിയാണ് മത്സ്യസമൃദ്ധി, പദ്ധതിക്കായി നീക്കിവെക്കുന്ന പണം ശരിയായി വിനിയോഗിക്കുന്നതാല് പദ്ധതിയുടെ നേട്ടം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ട്. മത്സ്യ സമൃദ്ധി പദ്ധതിയുടെ ഒന്നാം ഘട്ടം വന്‍ വിജയമായിരുന്നുവെന്നും അതിനാല്‍തന്നെ ഉള്‍നാടന്‍ മത്സ്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം വിഭാവനം ചെയ്യുന്ന മത്സ്യ സമൃദ്ധി രണ്ടാം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യസമൃദ്ധിപദ്ധതിയുടെ ഭാഗമായുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
ചൈന പോലുള്ള രാജ്യങ്ങളില്‍ ഒരു ഹെക്ടറില്‍നിന്നുള്ള മത്സ്യ ഉത്പാദനം 400 കിലോ ആണെങ്കില്‍ നമ്മുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് 40 കിലോ മാത്രമാണ്. മത്സ്യമേഖലയില്‍ നാം ഇനിയും ബഹുദൂരം മുന്നോട്ടുപോകേണ്ടതുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 30 റിസര്വോയറുകളില്മാത്രമാണ് മത്സ്യ ഉത്പാദനം നടത്തുന്നത്, 80 റിസര്‍വോയറുകളാണ് സംസ്ഥാനത്തുള്ളതെന്നും സംസ്ഥാനത്തെ മറ്റ് റിസര്‍വോയറുകളിലേക്കും മത്സ്യ ഉത്പാദനം വ്യപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പൊതു ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും