E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സ്മാര്‍ട്ട്‌സിറ്റി: ഉദ്ഘാടനതീയതി സെപ്റ്റംബര്‍ 5 ന് തീരുമാനിക്കും

കൊച്ചി: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്കു പൊന്‍തൂവല്‍ ചാര്‍ത്തുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഉദ്ഘാടനതീയതി സെപ്റ്റംബര്‍ അഞ്ചിന് തീരുമാനിക്കും. അന്നുതന്നെ ദുബായ് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്നു പദ്ധതിയുടെ സംയുക്ത പരിശോധന നടത്തുമെന്നു സ്മാര്‍ട്ട്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാബിര്‍ ബിന്‍ ഹാഫീസും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ സ്മാര്‍ട്ട് സിറ്റി ആസ്ഥാനത്തു ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക

Text size
Reading theme
സ്മാര്‍ട്ട്‌സിറ്റി: ഉദ്ഘാടനതീയതി സെപ്റ്റംബര്‍ 5 ന് തീരുമാനിക്കും

കൊച്ചി: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്കു പൊന്‍തൂവല്‍ ചാര്‍ത്തുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഉദ്ഘാടനതീയതി സെപ്റ്റംബര്‍ അഞ്ചിന് തീരുമാനിക്കും. അന്നുതന്നെ ദുബായ് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്നു പദ്ധതിയുടെ സംയുക്ത പരിശോധന നടത്തുമെന്നു സ്മാര്‍ട്ട്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാബിര്‍ ബിന്‍ ഹാഫീസും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ സ്മാര്‍ട്ട് സിറ്റി ആസ്ഥാനത്തു ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സ്മാര്‍ട്‌സിറ്റി ബോര്‍ഡ് യോഗത്തില്‍ ഉദ്ഘാടന തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. പദ്ധതിയുടെ എല്ലാ വശങ്ങളും ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. ഇപ്പോഴത്തെ അലൈന്‍മെന്റില്‍ ചെറിയ ചെറിയ ഭേദഗതികള്‍ വരുത്താന്‍ യോഗം തീരുമാനിച്ചു.

സ്മാര്‍ട്‌സിറ്റിയിലേക്കുള്ള പ്രവേശന കവാടം ഇന്‍ഫോപാര്‍ക്കിന് സമീപത്തു നിന്ന് ആരംഭിക്കുന്ന രീതിയില്‍ ഭേദഗതി വരുത്തി. പദ്ധതി പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതു കൂടാതെ ജനങ്ങളുമായി ബന്ധപ്പെട്ട അടിയന്തിര കാര്യങ്ങളിലും ഉടന്‍ തീര്‍പ്പുണ്ടാക്കും. കടമ്പ്രയാറിലെ വെള്ളപ്പൊക്കം ഇപ്പോള്‍ പദ്ധതി പ്രദേശത്ത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി പ്രത്യേക റെഗുലേറ്ററുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. പദ്ധതി പ്രദേശം പുല്‍ത്തകിടി പിടിപ്പിച്ചു മനോഹരമാക്കും. ഇടച്ചിറയില്‍ നിന്നു ബ്രഹ്മപുരം പാലം വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്ന ജോലി ഈമാസം പൂര്‍ത്തിയാക്കുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. ഐ എം ജി മുതല്‍ ഇന്‍ഫോപാര്‍ക്കു വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കും. ബ്രഹ്മപുരം കരിമുകള്‍ റോഡ് നിര്‍മാണത്തിനായി അഞ്ചരക്കോടിയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കും.

ഇന്‍ഫോപാര്‍ക്ക് പദ്ധതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഴുവന്‍ ഭൂമിയും റീസര്‍വെ ചെയ്യാന്‍ തീരുമാനിച്ചു. ഇനിയും കയേറ്റമുണ്ടെങ്കില്‍ അതിനു ശേഷം ഒഴിപ്പിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം സ്മാര്‍ട്ട്‌സിറ്റി പദ്ധതി വികസന രംഗത്ത് സുപ്രധാന ചുവടുവയ്പാണെന്നും ഇരുസര്‍ക്കാരുകളും യോജിച്ച മനസോടെ മുന്നോട്ടുപോകുമെന്നും സിഇഒ ജാബിര്‍ ബിന്‍ ഹാഫീസ് പറഞ്ഞു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാബിര്‍ ബിന്‍ ഹാഫീസ് എന്നിവരെക്കൂടാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ. സുരേഷ്‌കുമാര്‍, ഇ. കെ. മാജി, പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്മാര്‍ട്ട്‌സിറ്റി എംഡി ബാജു ജോര്‍ജ്, ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ എസ്. സുഹാസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →