കൊച്ചി : സമൂഹം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന് വിലക്കയറ്റമാണെന്നും ഇതിനെ സപ്ളൈകോ അടക്കമുള്ള സര്‍ക്കാര്‍ എജന്‍സികള്‍ ഫലപ്രദമായി നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സപ്ളൈകോയുടെ ഓണം മെട്രോ പീപിള്‍സ് ബസാര്‍ സംസ്ഥാനതല ഉദ്ഘാടനവും ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണോദ്ഘാടനവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ത്താനും ജനങ്ങളെ ചൂഷണം ചെയ്യാനുമുള്ള സാഹചര്യമുണ്ടായേക്കാമെന്ന് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടണ്ട്. ആഘോഷാവസരങ്ങളില്‍ മാത്രമല്ല മറ്റു സമയങ്ങളിലും വിപണിയിടപെടലിനാവശ്യമായ പിന്തുണ സപ്ളൈകോ. ഹോര്‍ട്ടികോര്‍പ്, കണ്‍സ്യുമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ എജന്‍സികള്‍ക്ക് നല്‍കുന്നുണ്ടെന്നും ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്യതയോടെയുള്ള വിപണിയിടപെടലിലൂടെ അരിയടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാനത്ത് അനിയന്ത്രിതമായ വിലക്കയറ്റമില്ല, ആനുപാതികമായ വിലവര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. 200611 കാലയളവില്‍ അരിവില 80 ശതമാനത്തിലധികം വര്‍ദ്ധിച്ചപ്പോള്‍ 201115 കാലയളവില്‍ വര്‍ദ്ധന 30 ശതമാനത്തോളം മാത്രമായിരുന്നു. സര്‍ക്കാരിന്റെ ഫലപ്രദമായ വിപണിയിടപെടല്‍ മൂലമാണ് വിലവര്‍ദ്ധന തടയാന്‍ കഴിഞ്ഞത്. സപ്ളൈകോ വില്പനശാലകളിലടക്കം 1600ഓളം ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നുണ്ട്. സപ്ളൈകോ വില്പനശാലകളില്ലാത്ത 45 പഞ്ചായത്തുകളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ ഓണച്ചന്ത സംഘടിപ്പിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും