24NEWSLIVE CATEGORY
Special News
Page 14 · editor-approved published stories.
Special News Desk
Page 14 of 37
പുതിയ സംവിധാനം പ്രവാസികള്‍ക്ക് കൂനിന്മേല്‍ കുരുവാകും
ദുബൈ: ഊര്‍ജ സംരക്ഷണത്തിന്‍െറ ഭാഗമായി ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക്സിറ്റി വകുപ്പ് (ദീവ) വ്യാപകമാക്കാന്‍ പോകുന്ന ‘ഡിസ്ട്രിക്ട് കൂളിങ്’ സംവിധാനം ദുബൈയിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് കൂനിന്മേല്‍ കുരുവാകും. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ നിലവിലുള്ള ജല, വൈദ്യുതി ബില്ലിന് പുറമെ ചില്ലര്‍ ഫീ കൂടി നല്‍കേണ്ടിവരും. ഇത് തങ്ങളുടെ കീശ ചോര്‍ത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. ഒരു പ്രദേശത്തെ മൊത്തം കെട്ടിടങ്ങളെയും ഒറ്റ കേന്ദ്രത്തില്‍ നിന്ന് ശീതീകരിക്കുന്ന സംവിധാനമാണ് ഡിസ്ട്രിക്ട് കൂളിങ്. നേരത്ത

ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ നിയമം
മനാമ : ഗാര്‍ഹിക പീഡനം തടയാന്‍ ബഹ്റൈനില്‍ പുതിയ നിയമമായി. കുടുംബത്തിനുള്ളിലെ അതിക്രമങ്ങള്‍ തടയുകയാണ് നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമത്തിന് (ലോ 17 ഓഫ് 2015) രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അംഗീകാരം നല്‍കി.സ്ത്രീകള്‍ക്കു മാത്രമല്ല, കുടുംബത്തിലെ എല്ലാവര്‍ക്കും സംരക്ഷണം നല്‍കുന്നുന്നെതാണ് പുതിയ നിയമത്തിന്റെ സവിശേഷത. കുടുംബത്തിനകത്ത് സംഭവിക്കുന്ന വിവിധ തരം പീഡനങ്ങള്‍ നിയമം പ്രതിപാദിക്കുന്നുണ്ട്.സാമ്പത്തിക വിഷയങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. പങ്കാളികളില്‍ ഒരാള്‍ക്കു മാത്രം വരുമാനമുണ്ടാകുകയും ഒരാ

വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയിലെ തങ്ധാര്‍ സെക്ടറില്‍ ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്ന തീവ്രവാദികളെ സൈന്യം ചെറുക്കുകയായിരുന്നു. തീവ്രവാദികളുടെ വെടിയേറ്റാണ് സൈനികന്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയുധങ്ങളുമായി ആറ് തീവ്രവാദികളാണ് നിയന്ത്രണ രേഖയിലൂടെ ശനിയാഴ്ച രാത്രി നുഴഞ്ഞ് കയറിയത്. തീവ

70 കോടി രൂപയുടെ തട്ടിപ്പ്
കാഞ്ഞങ്ങാട്: തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് 70 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിലായി. തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മാനേജര്‍ കാഞ്ഞങ്ങാട് മൂന്നാംമൈല്‍ സ്വദേശി സുധാകര്‍ പൈ (63)യെയാണ് കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസിന്‍െറ സഹായത്തോടെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പതി ക്ഷേത്രത്തിന്‍െറ അധികാരത്തെ ചൊല്ലി മഠാധിപതികളായിരുന്ന സുധീന്ദ്ര റാവുവും രാഘവേന്ദ്ര റാവുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ സുധീന്ദ്ര റാവുവിന് അനുകൂലമായി സുപ്രീംകോടതി

ഗ്രൂപ്പ് പോര് കേരളത്തിലെ ക്രമസമാധാനം തകര്‍ക്കുന്നു
തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് കേരളത്തില്‍ ക്രമസമാധാന പ്രശ്നമായി വളര്‍ന്നു വന്നിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ പ്രവര്‍ത്തകനായ ചാവക്കാട്ടെ ഹനീഫ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസിലെ ഐ വിഭാഗം ക്രിമിനലുകള്‍ വീട്ടുമുറ്റത്ത് ഉമ്മയുടെ മുന്നിലിട്ടാണ് ഹനീഫയെ കൊലപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെമീര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് മാത്രമല്ല ഗുണ്ടാ നിയമപ

സി.പി.എമ്മില്‍ ലയിക്കില്ല
ആലപ്പുഴ: സി.പി.എമ്മില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ നിന്നു കെ.ആര്‍ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ.എസ്.എസ് പിന്മാറി. ജെ.എസ്.എസ് ആയി തന്നെ ഇടതുമുന്നണിയില്‍ തുടരാനും തീരുമാനിച്ചു. ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സെന്‍റര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യം സി.പി.എം പി.ബി അംഗം പിണറായി വിജയനെ ഒൗദ്യോഗികമായി അറിയിക്കും.ജെ.എസ്.എസിന്‍െറ തിരുവനന്തപുരത്തെ ഓഫീസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് തീരുമാനത്തിന് പിന്നില്‍. സി.പി.എമ്മില്‍ ലയിക്കുന്ന സാഹചര്യത്തില്‍ ഗൗരിയമ്മക്ക് ജെ

ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഓഗസ്റ്റ് 9-ന് പെരുന്നാളിനു കൊടിയേറും
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഈവര്‍ഷത്തെ പെരുന്നാളിനു ഓഗസ്റ്റ് ഒമ്പതാം തീയതി കൊടിയേറും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയാണ് ഈവര്‍ഷത്തെ പെരുന്നാളിനു നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റ് 14-ന് വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാന, ഓഗസ്റ്റ് 15-ന് ശനിയാഴ്‌ച വൈകിട്ട് സന്ധ്യാനമസ്‌കാരം, പ്രസംഗം, റാസ, തട്ടുകട എന്നിവയും, 16-ന് വിശുദ്ധ കുര്‍ബാന, സ്‌നേഹവിരുന്ന്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വികാരി റവ.ഫാ. രാജു ദാനിയ

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഷിക്കാഗോ ഒരുങ്ങുന്നു
ഷിക്കാഗോ: എന്‍.കെ. ലൂക്കോസ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്‌റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ടൂര്‍ണമെന്റിനു ഷിക്കാഗോ ഒരുങ്ങി. കായിക പ്രേമികളും സാമൂഹ്യപ്രവര്‍ത്തകരുമായ പീറ്റര്‍ കുളങ്ങര, സിറിയക് കൂവക്കാട്ടില്‍, പയസ് ആലപ്പാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സിബി കദളിമറ്റം, ബിജോയി മാണി, ജോസ് മണക്കാട്ട്, പ്രിന്‍സ് തോമസ്, മാത്യു തട്ടാമറ്റം എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റി ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നു. ടൂര്‍ണമെന്

തമിഴ്നാട് സ്വദേശി മരിച്ചത് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ്
ദോഹ: ഖത്തറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശി മരിച്ചത് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ്. കന്യാകുമാരി സ്വദേശി ആന്‍റണി അനീഷ് ആന്‍ഡ്രൂസാ(21)ണ് അറേബ്യന്‍ ഗള്‍ഫ് കടലില്‍ കൊള്ളക്കാരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ദോഹയില്‍ നിന്ന് നാലംഗ സംഘത്തോടൊപ്പം ഖത്തറില്‍നിന്ന് മത്സ്യബന്ധനത്തിനു പോയതായിരുന്നു. ആന്‍റണിയും സംഘവും സഞ്ചരിച്ച ബോട്ടിനു നേരെ കടല്‍ കൊള്ളക്കാര്‍ വെടിവെപ്പു നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍റണിക്ക് വെടിയേറ്റതോടെ പരിഭ്രാന്തരായ മത്സ്യത്തെ

പണവും സ്വര്‍ണവും കവര്‍ന്നു
പന്തളം : പത്രലേഖകന്റെ വീട്ടില്‍ ആളില്ലാതിരുന്ന നേരത്ത് മോഷ്ടാക്കള്‍ പണവും സ്വര്‍ണവും കവര്‍ന്നു. തേജസ് പത്രത്തിന്റെ പന്തളം ലേഖകന്‍ കടയ്ക്കാട് ദാറില്‍നൂറ് വീട്ടില്‍ അബ്ദുള്‍ ജബാറിന്റെ വീട്ടില്‍ നിന്നാണ് 2,70,000 രൂപയും അരപവന്‍ സ്വര്‍ണവും കവര്‍ന്നത്. പന്തളം ജങ്ഷനില്‍ വൈഗ തുണിക്കട നടത്തി വന്നിരുന്ന ജബാറും ഭാര്യയും കടയിലായിരുന്ന സമയത്താണ് വ്യാഴാഴ്ച രാത്രി വീടിന്റെ ടെറസിലെ കതക് പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ ബഡ് റൂമിലെ സ്റ്റീല്‍ അലമാരിയില്‍ വച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. ജബാറും

യുവതിക്കായി അന്വേഷണം
വടകര: ഒരു വര്‍ഷം മുമ്പ് വയനാട്ടില്‍നിന്ന് കാണാതായ യുവതി വടകരയില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2014 ഫെബ്രുവരിയില്‍ കാണാതായ വയനാട് പടിഞ്ഞാറത്തെറ കൊള്ളരുത്തൊടിയില്‍ പാത്തുമ്മയുടെ മകള്‍ റഹിയാനത്തിനെ (24) വടകരയില്‍ കണ്ടുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.ഏകദേശം അഞ്ചടി ഉയരവും ഇരുനിറവുമാണ്. പടിഞ്ഞാറത്തെറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ഇവരെ കണ്ടത്തെുന്നവര്‍ 9497980819, 0493 6273401, 9497987198 എന്നീ

സോണിയക്കെതിരെ സ്മൃതി ഇറാനി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സ്മൃതി ഇറാനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും ചെയ്തു. ബി.ജെ.പി പരിപാടിയില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി തലസ്ഥാനത്തെ ത്തിയത്.യൂത്ത്കോണ്‍ഗ്രസുകാരെ തടയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്

കൊലപാതകം പ്രതി പിടിയില്‍
ചാവക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഹനീഫയുടെ അയല്‍വാസിയും ചാവക്കാട് സ്വദേശിയുമായ ഷമീറാണ് പിടിയിലായത്. ഈയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പുത്തന്‍കടപ്പുറം യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ളോക് പ്രസിഡന്‍റായ എ.സി ഹനീഫ വെള്ളിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകം നടത്തിയ സംഘം തൃശൂര്‍ ജില്ല വിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.ഡി മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ക
