ചാവക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഹനീഫയുടെ അയല്‍വാസിയും ചാവക്കാട് സ്വദേശിയുമായ ഷമീറാണ് പിടിയിലായത്. ഈയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. സി ഹനീഫ വെള്ളിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്.
അതേസമയം, കൊലപാതകം നടത്തിയ സംഘം തൃശൂര്‍ ജില്ല വിട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം ഹനീഫയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. എ^ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും