തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സ്മൃതി ഇറാനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാര്‍ കരിങ്കൊടി വീശുകയും ചെയ്തു. യൂത്ത്കോണ്‍ഗ്രസുകാരെ തടയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പത്തോളം വരുന്ന യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പിമാരുടെ പ്രതിഷേധത്തിന് സോണിയ ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. പി രംഗത്തിറക്കിയ സമൃതി ഇറാനി വെള്ളിയാഴ്ച സോണിയക്കെതിരെ രംഗത്തുവന്നിരുന്നു. ആരോപണത്തിന് തെളിവ് കൊണ്ടുവരാന്‍ സുഷമ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. കടലാസില്‍ നോക്കി പ്രസംഗം വായിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് തെളിവാകില്ലെന്നും സമൃതി ഇറാനി വ്യക്തമാക്കി.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും