ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ തീവ്രവാദികളും സൈന്യവും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയിലെ തങ്ധാര്‍ സെക്ടറില്‍ ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്.
നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്ന തീവ്രവാദികളെ സൈന്യം ചെറുക്കുകയായിരുന്നു. തീവ്രവാദികളുടെ വെടിയേറ്റാണ് സൈനികന് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആയുധങ്ങളുമായി ആറ് തീവ്രവാദികളാണ് നിയന്ത്രണ രേഖയിലൂടെ ശനിയാഴ്ച രാത്രി നുഴഞ്ഞ് കയറിയത്. തീവ്രവാദികളെ സൈന്യം കണ്ടെത്തിയതോടെ ശക്തമായ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്ഥാനിലെ അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും കശ്മീരിലെ ഉധംപൂരിലും ഭഅക്രമണം നടത്തിയിരുന്നു. ഭീകരാക്രമണത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച മുഹമ്മദ് നവേദെന്ന ഭീകരനെ നാട്ടുകാര്‍ ജീവനോടെ പിടികൂടി സൈന്യത്തിന് കൈമാറിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും