ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഈവര്‍ഷത്തെ പെരുന്നാളിനു ഓഗസ്റ്റ് ഒമ്പതാം തീയതി കൊടിയേറും. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയാണ് ഈവര്‍ഷത്തെ പെരുന്നാളിനു നേതൃത്വം നല്‍കുന്നത്.
ഓഗസ്റ്റ് 14-ന് വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാന, ഓഗസ്റ്റ് 15-ന് ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരം, പ്രസംഗം, റാസ, തട്ടുകട എന്നിവയും, 16-ന് വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന്, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റ്റി ഷിബു മാത്യു, കണ്‍വീനര്‍ മോഹന്‍ ചെറിയാന്, കോര്‍ഡിനേറ്റര്‍ എല്‍സണ്‍ സാമുവേല്‍ എന്നിവര്‍ ഈവര്‍ഷത്തെ തിരുനാളിനു നേതൃത്വം നല്കുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും