24NEWSLIVE CATEGORY
Special News
Page 27 · editor-approved published stories.
Special News Desk
Page 27 of 37
ജില്ലാ വികസന സമിതിയോഗത്തില്‍ തെരുവു നായയും മാലിന്യവും വിഷയങ്ങളായി.
കൊച്ചി: റോഡരികില്‍ രാത്രികാലങ്ങളില്‍ ഭക്ഷ്യമാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതിയോഗം തീരുമാനിച്ചു. മാലിന്യം റോഡരികില്‍ ഉപേക്ഷിക്കുന്നതു മൂലമാണു തെരുവു നായകളുടെ എണ്ണവും കൂടുന്നത്. ഇന്നലെ ചേര്‍ന്ന ജില്ല വികസന സമിതിയോഗത്തിലെ പ്രധാന വിഷയങ്ങള്‍ തെരുവു നായകളുടെ ശല്യവും മാലിന്യവുമായിരുന്നു. രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നവരുടെ വാഹനം പിടിച്ചെടുത്ത് ഐപിസി 107 പ്രകാരം കേസ് എടുക്കാന്‍ ജില

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മീവല്‍ അന്ന ജോമിഷന് പിറന്നാള്‍ ആശംസകള്‍
ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മീവല്‍ അന്ന ജോമിഷന് 27-07-2015 ജോയ്,മോളി,ജോമിഷ്,മീനു,അപ്പൂസ് എന്നിവരുടെ പിറന്നാള്‍ ആശംസകള്‍

ആശാ ശരത് പോലീസില്‍ പരാതി നല്‍കി.
കൊച്ചി: തനിക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ്ആപ്പിലൂടെയുമാണ് അപവാദ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ ആരാണ് കണ്ടുപിടിക്കണമെന്ന് ആശാ ശരത് ആവശ്യപ്പെട്ടു. തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. കുടുംബത്തോടൊപ്പം ദുബായിലായിരുന്ന താന്‍ നാട്ടിലെത്തിയപ്പോഴാണ് അപവാദ പ്രചരണം നടക്കുന്

ഐ.എസിനെതിരെ ആക്രമണത്തിന് ആദ്യമായി തുര്‍ക്കിയും.
ഇസ്തംബൂള്‍: ഐ.എസിനെതിരെ ആക്രമണത്തിന് ആദ്യമായി തുര്‍ക്കിയും. സിറിയയില്‍ വേരുറപ്പിച്ച ഐ.എസിനെ തുരത്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടത്തിയ തുര്‍ക്കി രാജ്യത്തെ താവളങ്ങള്‍ അമേരിക്കക്ക് വിട്ടുകൊടുക്കാനും തീരുമാനിച്ചു. തുര്‍ക്കിയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ സിറിയയിലെ മൂന്നു കേന്ദ്രങ്ങളിലാണ് ഇന്നലെ ആക്രമണം നടത്തിയത്. അതിര്‍ത്തി ഗ്രാമമായ ഹവാറില്‍ നടന്ന ആക്രമണം സിറിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചല്ളെന്ന് തുര്‍ക്കി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ രണ്ട് ഐ.എസ് ആസ്ഥാ

മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.
കുവൈറ്റ് : ഇന്ത്യന്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പ് പുറത്തിറക്കി. 1) ഇന്ത്യക്കാര്‍ മരിച്ചാല്‍ എംബസ്സിയിലെ കോണ്‍സുലര്‍ വിഭാഗവുമായി ബന്ധപ്പെടുക (22530600 271/244). താഴെപ്പറയുന്ന രേഖകളും കൈയ്യില്‍ കരുതണം: (എ) മരിച്ചയാളുടെ പാസ്പ്പോര്‍ട്ട് കോപ്പിയും സിവില്‍ ഐഡി കോപ്പിയും.(ബി) ആശുപത്രി / മോര്‍ച്ചറിയില്‍ നിന്ന് ലഭിച്ച മരണ റിപ്പോര്‍ട്ട്. (സി) മരണ വിവരം എംബസ്സിയില്‍ അറിയിക്കുന്നയാളുടെ ഐഡി കോപ്പി. (ഡി) മരിച്ചയാള്‍ കമ്പനി

എയര്‍ ആംബുലന്‍സ് സ്ഥിരമാക്കണം.
തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍. ഇതേക്കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ ആശുപത്രികളുമായി ധാരണയുണ്ടാക്കും. മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.
പാലക്കാട് : കൈക്കൂലി കേസില്‍ വാളയാര്‍ ചെക്ക്പോസ്റ്റിലെ അഞ്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എംവിഐ ശ്രീകുമാര്‍, എഎംവിഐമാരായ നൗഷാദ്, ശ്രീജേഷ്, മുഹമ്മദ് റഫീഖ്, പ്യൂണ്‍ സന്തോഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്.ചെക്ക്പോസ്റ്റ് ഡ്യൂട്ടിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഗതാഗത കമ്മീഷണര്‍ നേരത്തെ പുറത്താക്കിയിരുന്നു.

കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ സി.ബി.എസ്.ഇ അധികൃതര്‍ അനുവദിച്ചില്ല.
തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷ എഴുതാന്‍ സി.ബി.എസ്.ഇ അധികൃതര്‍ അനുവദിച്ചില്ല. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലെത്തിയ സിസ്റ്റര്‍ സെബക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ സിസ്റ്റര്‍ സെബ മടങ്ങി. ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി സിസ്റ്റര്‍ സെബ പറഞ്ഞു. ഗേറ്റില്‍ വെച്ചുള്ള പരി

തിയറ്ററിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
ലൂസിയാന : അമേരിക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ സിനിമാ തിയറ്ററിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്തയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. വ്യാഴാഴ്ച വൈകിട്ട് തിയറ്ററിലെത്തിയ ഇയാള്‍ നടത്തിയ വെടിവയ്പില്‍ മറ്റു രണ്ടുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ സ്വന്തം തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു. ലഫായെറ്റയിലുള്ള തിയറ്ററിലെത്തിയ അക്രമി പലതവണ വെടിയുതിര്‍ത്തതായി പൊലീസ് അധികൃതര്‍ പറഞ്ഞു. 20 മിനിറ്റോളമാണ് ഇയാള്‍ വെടിവയ്പ് തുടര്‍ന്നത്.

സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍.
കോഴിക്കോട്: ഹൈകോടതി ജഡ്ജിയെ വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. നീതിന്യായ കോടതികളെയെങ്കിലും വെറുതേവീടൂ എന്നാണ് പോസ്റ്റിലെ അഭ്യര്‍ഥന. "ഇന്ത്യന്‍ ജനാധിപത്യ ഭരണ വ്യവസ്ഥയുടെ, നാല് നെടുംതൂണുകളെയും (നിയമനിര്‍മാണ സഭകള്‍, കാര്യനിര്‍വഹണ വിഭാഗം, നീതിന്യായ കോടതികള്‍ എന്നീ ഭരണഘടനാ സ്ഥാപനങ്ങളും ഇവയുടെ "കാവല്‍ നായ്ക്കള്‍" എന്നറിയപ്പെടുന്ന മാധ്യമങ്ങളും) ഇന്ത്യയിലെ സമീപകാല ജനസമൂഹത്തിലെ എല്ലാ മൂല്യച്യുതികളും ഏറെക്കുറെ ബാധിച്ചിട്ടുണ്ടെങ്കില

ബോള്‍ട്ട് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ചാമ്പ്യനായി
ലണ്ടന്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ലണ്ടന്‍ ഡയമണ്ട് ലീഗില്‍ ചാമ്പ്യനായി ട്രാക്കിലേക്ക് മടങ്ങിയെത്തി. 9.87 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീ. പൂര്‍ത്തിയാക്കിയത്. ഈ സീസണിലെ മികച്ച പ്രകടനമാണ് ജമൈക്കന്‍ ഇതിഹാസതാരം പുറത്തെടുത്തത്. പരിക്ക് മൂലം ബോള്‍ട്ട് കളിഞ്ഞ ആറാഴ്ചയായി വിശ്രമത്തിലായിരുന്നു. ആവേശകരമായ മത്സരത്തില്‍ തുടക്കം മോശമായിരുന്നുവെങ്കിലും പിന്നില്‍ നിന്ന് ഓടിക്കയറിയാണ് താരം ഒന്നാമതത്തെിയത്. ഈ സീസണില്‍ താരത്തിന് 10 സെക്കന്‍റിന് താഴെ ഓടിയത്തൊന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത മാസം ബീജിങ്

ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ വെറുതെവിട്ടു.
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റപത്രം റദ്ദാക്കി. മലയാളി താരം എസ്. ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ വെറുതെവിട്ടു. എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയാണ് കോടതി വെറുതെ വിട്ടത്. ഡല്‍ഹിയിലെ പാട്യാല ഹൗസ് പ്രത്യേക കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണയാണ് വിധി പറഞ്ഞത്. വാതുവെപ്പ് കേസില്‍ 2013 മേയ് 16നാണ് എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്, പ്രതി ബിഷപ്പിന്‍റെ വേഷത്തിൽ തട്ടിപ്പ്.
കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്ന കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് പിടികൂടി. കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി ജയിംസ് ജോര്‍ജിനെയാണ് (54) കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട് എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന്
