24NEWSLIVE CATEGORY
Special News
Page 29 · editor-approved published stories.
Special News Desk
Page 29 of 37
മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്.
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്. തിരുവനന്തപുരം പള്ളിച്ചലില്‍ മന്ത്രി കെ.എം മാണിക്കെതിരായ സി.പി.എം പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള ചെരുപ്പേറില്‍ കലാശിച്ചത്. പള്ളിച്ചലിലെ പൊതുപരിപാടിയുടെ ഭാഗമായി സ്പീക്കര്‍ എന്‍. ശക്തനും മന്ത്രി എം.കെ മുനീറിനുമൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയെ വഹിച്ചു കൊണ്ടുള്ള തുറന്ന വാഹനം കടന്നു പോകുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഈ സമയത്താണ് പ്രത

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി.
കൊച്ചി: അഡ്വക്കറ്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എജി ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പുക്കുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞു. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. അബ്കാരികളുടെ നോമിനികളാണ് പല സര്‍ക്കാര്‍ അഭിഭാഷകരെന്നും കോടതി കുറ്റപ്പെടുത്തി. തമിഴ്‌നാട് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കേരളം കണ്ടുപഠിക്കണമെന്ന് ഓര്‍മ

ഒരു കുടംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കൊല്ലം : ഒരു കുടംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചിതറ കോത്തലയില്‍ പ്രസന്നന്‍, ഭാര്യ ഷൈലജ, മകന്‍ ഗോപീകൃഷ്ണന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇന്ത്യന്‍ മാഹാമസുദ്രത്തില്‍ നാവിക അഭ്യാസത്തിന് തയാറെടുക്കുന്നു.
ന്യൂഡല്‍ഹി: ഇന്ത്യ ജപ്പാനോടും യു.എസിനോടും കൈകോര്‍ത്ത് ഇന്ത്യന്‍ മാഹാമസുദ്രത്തില്‍ സംയുക്ത നാവിക അഭ്യാസത്തിന് തയാറെടുക്കുന്നു. ഒക്ടോബറിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക അഭ്യാസപ്രകടനം നടത്തുകയെന്ന് സൈനിക, നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ നാവിക അഭ്യാസങ്ങള്‍ നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ സമുദ്രത്തിലുള്ള അധികാരം നിലനിര്‍ത്തുന്നതിനും നാവിക ശക്തി പ്രകടിപ്പിക്കുന്നതിനും വേണ്ടി അഭ്യാസപ്രകടനങ്ങള്‍ വീണ്ടും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്

ചലച്ചിത്ര അവാര്‍ഡ് സ്ക്രീനിങ് തുടങ്ങി.
തിരുവനന്തപുരം: 2014ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള സ്ക്രീനിങ് ബുധനാഴ്ച തുടങ്ങി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്ത്വത്തിനൊടുവിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ക്രീനിങ് തുടങ്ങിയത്. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ജൂറിക്കുമുന്നില്‍ 70 ചിത്രങ്ങളാണ് എത്തിയത്. രണ്ട് റൗണ്ടുകളിലായി സ്ക്രീനിങ് നടക്കും. മൂന്ന് കമ്മിറ്റികള്‍ നിര്‍ദേശിച്ച സിനിമകള്‍ അവസാന റൗണ്ടില്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് വിലയിരുത്തും. ഓരോ കമ്മിറ്റിയിലും ഒരു സംവിധായകനും സാങ്കേതിക വിദഗ്ധനുമുണ്ടാകും

പാര്‍ലമെന്‍റ് കാന്‍റീനില്‍ സബ്സിഡി നിര്‍ത്തലാക്കിയേക്കും.
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് കാന്‍റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി നിര്‍ത്തലാക്കിയേക്കും. കോണ്‍ഗ്രസിനും ബി.ജെ.പിക്കും സബ്സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പാണുള്ളത്. 20ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇത് ചര്‍ച്ചയായത്. ഇതുസംബന്ധിച്ച് തീരുമാനത്തിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സബ്സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്‍റ് കോംപ്ളക്സിലെ ഫുഡ് മാനേജ്മെന്‍റ് കമ്മിറ്റി യോഗം തീരുമാനമെടുക്കും. എ.പി ജിതേന്ദര്‍ റെഡ്ഢി

നീണ്ടൂര്‍: ചെമ്മാച്ചേല്‍ മത്തായി ലൂക്കായുടെ ഭാര്യയും അദ്ധ്യാപികയുമായിരുന്ന മേരി ലൂക്കോസ് (അല്ലി ടീച്ചര്‍ 87) നിര്യാതയായി
നീണ്ടൂര്‍: ചെമ്മാച്ചേല്‍ മത്തായി ലൂക്കായുടെ ഭാര്യയും അദ്ധ്യാപികയുമായിരുന്ന മേരി ലൂക്കോസ് (അല്ലി ടീച്ചര്‍ 87) നിര്യാതയായി. സംസ്‌ക്കാരം നാളെ (വ്യാഴം, 23/7/2015 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ . പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, മത്തച്ചന്‍, ബേബിച്ചന്‍, ലൈലമ്മ, സണ്ണിച്ചന്‍, ജോയിച്ചന്‍, ലൈബി, തമ്പിച്ചന്‍, ലൈന (എല്ലാവരും ചിക്കാഗോ), പരേതനായ ഉപ്പച്ചന്‍. മരുമക്കള്‍: സിറിയക് കണിയാംപറമ്പില്‍ (കൈപ്പുഴ), ബ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷയ്ക്കായി പ്രത്യേക സംഘം.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം. 124 അംഗ സുരക്ഷാസേനയെയാണ് നിയോഗിക്കുക. സംഘത്തിന് ഒരു കമാന്‍ഡന്‍റ് നേതൃത്വം നല്‍കും. ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. സിവില്‍ സപൈ്ളസിന് 68 കോടി രൂപയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടി രൂപയും ഹോര്‍ട്ടികോര്‍പിന് ഏഴു കോടി രൂപയുമാണ് അനുവദിച്ചത്. കുടിശികയായ മുഴുവന്‍ ക്ഷേമപെന്‍ഷനുകളും ഉടന്‍ തന്നെ വിതരണം ചെയ്യാനും അടഞ്ഞു കിടക്കുന്ന കശു

ദയാഹര്‍ജി സ്വീകരിക്കണം.
ന്യൂഡല്‍ഹി : 1993ലെ മുംബൈ ബോംബ്സ്ഫോടനക്കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതുകൊണ്ട് മാത്രം നീതിനിര്‍വഹണ താല്‍പര്യങ്ങള്‍ നിറവേറ്റപ്പെടുകയില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. യാക്കൂബ് മേമന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റണം. എന്നാലേ നീതി ഉറപ്പാക്കാന്‍ കഴിയൂ. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷപോലും ജീവപര്യന്തമാക്കി മാറ്റിയിരുന്നു. വധശിക്ഷ നിരോധിക്കണമെന്ന് തത്വാധിഷ്ഠിതമായി വാദിച്ചുവരുന്ന പാര്‍ടിയാണ് സിപിഐ എം. അതിനാല്‍ യാക്കൂബ് മേമന്റെ ദയാഹര്‍ജി സ്വീകരിക്കണമെന്ന്

ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്.
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്. വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ നേരത്തെ ഋഷിരാജ് സിങ്ങിനോട് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ വിശദീകരണം തേടിയിരുന്നു. എന്നാല്‍, പ്രോട്ടോകോള്‍ പ്രകാരം പാസിങ്ഒൗട്ട് പരേഡ് വേദിയില്‍ വി.വി.ഐ.പി വന്നാല്‍ പോ

കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും, പ്രഥമപാരിഷ് കൗണ്‍സിലിന്റെ ഉദ്ഘാടനവും
ടൊറോണ്ടോ: സെന്റ് മേരീസ് സീറോ മലബാര്‍ ക്‌നാനായ കാത്തലിക് മിഷന്‍ ടൊറോണ്ടോയുടെ ആദ്യ വാര്‍ഷികാഘോഷങ്ങളും, കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും, പ്രഥമപാരിഷ് കൗണ്‍സിലിന്റെ ഉദ്ഘാടനവും, ട്രസ്റ്റിമാരുടെ സത്യപ്രതിഞ ചടങ്ങും സമുചിതമായി ആഘോഷിച്ചു. അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്ത ആഘോഷ പരിപാടികളുടെ മുഖ്യ അതിഥി കാനഡയിലെ അപ്പോസ്‌ത്തോലിക്ക് വിസറ്ററും സെന്റ് തോമസ് സീറോമലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആയിരുന്നു. ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ടൊറന്റോ അതിരൂപതയിലെ ചാപ്ലയിന്‍സി

ചിക്കാഗോ രൂപതാ ക്‌നാനായ റീജിയണിലെ പ്രതിനിധി സമ്മേളനം നടന്നു.
ഡിട്രോയിറ്റ് : ചിക്കാഗോ രൂപതാ ക്‌നാനായ റീജിയണിലെ വൈദികരുടേയും, കൈക്കാരന്‍മാരുടേയും, പാസ്റ്റര്‍ കൌണ്‍സില്‍ അംഗങ്ങളുടെയും, കണ്‍സള്‍ട്ടേഴ്സിന്റേയും സംയുക്ത യോഗം 18 ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് നടന്നു. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ സാമുദായികവും സഭാപരവുമായ വളര്‍ച്ചയെ യോഗം വിലയിരുത്തി. അമേരിക്കയിലെ പ്രവാസികളായ ക്‌നാനായക്കാര്‍ക്കായി ലത്തീന്‍ രൂപതയുടെ കീഴില്‍ വിവിധ ക്‌നാനായ മിഷനുകള്‍ 1983 മുതല്‍ രൂപപ്പെടുകയും ചെയ്‌തിരുന്നു. 2001 ല്‍ ചിക്കാ

സ്വാതി മാലിവാളിന്റെ നിയമനം ലഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കി.
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയമിച്ച സ്വാതി മാലിവാളിന്റെ നിയമനം ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംങ് റദ്ദാക്കി. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ല മാലിവാളിന്റെ നിയമനമെന്നാണ് ലെഫ്. ഗവര്‍ണറുടെ വിശദീകരണം. നിയമനം നിലനില്‍ക്കുന്നതല്ലെന്ന് ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ഇതിന് മുമ്പും കെജ്രിവാള്‍ സര്‍ക്കാരിന്റെ നിയമനങ്ങള്‍ ലെഫ്. ഗവര്‍ണര്‍ റദ്ദാക്കിയിട്ടുണ്ട്. ആ കാര്യത്തില്‍ കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് വീണ്ടും ഗ
