ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിയമിച്ച സ്വാതി മാലിവാളിന്റെ നിയമനം ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംങ് റദ്ദാക്കി. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചല്ല മാലിവാളിന്റെ നിയമനമെന്നാണ് ലെഫ്. ഗവര്‍ണറുടെ വിശദീകരണം. നിയമനം നിലനില്‍ക്കുന്നതല്ലെന്ന് ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.
ഇതിന് മുമ്പും കെജ്രിവാള് സര്‍ക്കാരിന്റെ നിയമനങ്ങള്‍ ലെഫ്. ഗവര്‍ണര്‍ റദ്ദാക്കിയിട്ടുണ്ട്. ആ കാര്യത്തില്‍ കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് വീണ്ടും ഗവര്‍ണറുടെ നിരോധനം
സ്വാതി മാലിവാളിനെ രണ്ട്് ദിവസം മുമ്പാണ് ഡല്‍ഹി സര്‍ക്കാര്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്. എഎപി നേതാവ് നവീന്‍ ജയ്ഹിന്ദിന്റെ ഭഭാര്യയാണ് സ്വാതി മാലിവാള്‍. നേരത്തെ അരവിന്ദ് കെജരിവാളിന്റെ ഉപദേശകയായിരുന്നു. എന്നാല്‍ നിയമനം റദ്ദാക്കിയത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വാതി പറഞ്ഞു. അതിനാല്‍ സ്ഥാനത്ത് തുടരും. നിയമനം റദ്ദാക്കിയെങ്കില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിക്കട്ടെയെന്നും സ്വാതി പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും