ടൊറോണ്ടോ: സെന്റ് മേരീസ് സീറോ മലബാര്‍ ക്നാനായ കാത്തലിക് മിഷന് ടൊറോണ്ടോയുടെ ആദ്യ വാര്‍ഷികാഘോഷങ്ങളും, കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും, പ്രഥമപാരിഷ് കൗണ്‍സിലിന്റെ ഉദ്ഘാടനവും, ട്രസ്റ്റിമാരുടെ സത്യപ്രതിഞ ചടങ്ങും സമുചിതമായി ആഘോഷിച്ചു. അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്ത ആഘോഷ പരിപാടികളുടെ മുഖ്യ അതിഥി കാനഡയിലെ അപ്പോസ്ത്തോലിക്ക് വിസറ്ററും സെന്റ് തോമസ് സീറോമലബാര്‍ രൂപതാധ്യക്ഷനുമായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആയിരുന്നു. ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ടൊറന്റോ അതിരൂപതയിലെ ചാപ്ലയിന്‍സി ഡയറക്ടറും ക്ലര്‍ജി പേഴ്സണലുമായ റവ മോണ്‍ തോമസ് കളാരത്തില്‍, നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കാത്തലിക് റീജിയണ്‍ ഡയക്ടറും വികാരി ജനറാലുമായ റവ മോണ്‍ തോമസ് മുളവനാല്‍, മിഷ്യന്റെ ശില്പിയും ചാപ്ലയിനുമായ റവ ഫാ ജോര്‍ജ് പാറയില്‍, ടൊറോണ്ടോ സെന്റ് തോമസ് സീറോ മലബാര്‍ മിഷന് വികാരി ഫാ. ജോസ് കല്ലുവേലില്‍, മുന്‍ വികാരി ഫാ. ജെയിംസ് ചേരിക്കല്‍, കാനഡയിലെ വിവിധ പള്ളികളില്‍ സേവനം ചെയ്യുന്ന ക്നാനായ സമുദായ അംഗങ്ങളായ ഫാ. ഷിബില്‍ പരിയാരത്തുപടവില്, ഫാ. ജോസ് കാരിക്കൊമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കുര്‍ബാന മധ്യേ പിയോ ജോണ്‍ അരയത്ത്, എല്‍സാ രാജീവ് വള്ളിത്തോട്ടത്തില്‍ എന്നിവരുടെ ആദ്യ കുര്‍ബാന സ്വീകരണവും, ഐസ്സയാ ജെസുമരിയ കല്ലിടാന്തിയിലിന്റെ മാമോദീസായും നടന്നു.
തുടര്‍ന്നു നടന്ന സമ്മേളനത്തിന് മാര്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷത വഹിച്ചു. റവ മോണ്‍ തോമസ് മുളവനാല്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് റവ മോണ്‍ തോമസ് കളാരത്തില്‍ സംസാരിച്ചു. ചാപ്ലയിന്‍ റവ ഫാ ജോര്‍ജ് പാറയില്‍ സ്വാഗതവും ട്രസ്റ്റി ജോണ്‍ കുരുവിള അരയത്ത് നന്ദിയും പറഞ്ഞു.
പ്രഥമ പാരിഷ് കൌണ്‍സില്‍ ഉത്ഘാടന വേളയില്‍ ജോണ്‍ കുരുവിള അരയത്ത്, ജോബിമോന് ജോസഫ് വലിയപുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ട്രസ്റ്റിമാരായി സത്യപ്രെതിഞ്ഞ ചെയ്യുകയും . ജോഷി ജോബ് പാലത്തടത്തില്‍ (ട്രഷറര്‍), ലിസ്സി തോമസ് പൂങ്കാശേരില് (പാരിഷ് കൗണ്‍സില്‍ സെക്രട്ടറി), സൈമണ്‍ ജേക്കബ് കൈതാരം ( കാറ്റിക്കിസം കോ-ഓര്‍ഡിനേറ്റര്‍) , ഷീന ബിജു കിഴക്കേപ്പുറത്ത് (കിഡ്സ് കോര്‍ഡിനേറ്റര്‍) , ദീപു ഫിലിപ്പ് മലയില്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) , റെജീന ജോര്‍ജ് കളപ്പുരയ്ക്കല്‍ ( ലിറ്റര്‍ജിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍) , ജെയ്മോന് ജോസഫ് പുളിയംപറമ്പില്‍ ( കൊയര്‍ കോ-ഓര്‍ഡിനേറ്റര്‍) , ജോസ്മോന് പൂഴിക്കുന്നേല്‍ ( സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ) ലിന്‍സ് മാത്യൂ മാരാങ്ങാട്ടില് ( സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി മെംബര്‍ ) , സന്തോഷ് അബ്രാഹാം ( സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി മെംബര്‍), തോമസ് എബ്രാഹം ആയിരംവേലില് ( കമ്മിറ്റിയംഗം) എന്നിവര്‍ പാരിഷ് കൗണ്‍സിലിലെ വിവിധ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കയും ചെയ്തു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും