കൊച്ചി: അഡ്വക്കറ്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എജി ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പുക്കുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞു. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമമല്ല. കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. അബ്കാരികളുടെ നോമിനികളാണ് പല സര്‍ക്കാര്‍ അഭിഭാഷകരെന്നും കോടതി കുറ്റപ്പെടുത്തി. തമിഴ്നാട് അഡ്വക്കറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കേരളം കണ്ടുപഠിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനും കോടതി മറന്നില്ല.
സര്‍ക്കാര്‍ അഭിഭാഷകര്‍ കേസുകളില്‍ നിരന്തരം വീഴ്ച്ചവരുത്തുന്നു. സോളാര്‍ കേസില്‍ മാത്രമാണ് അഭിഭാഷകര്‍ നന്നായി കൈകാര്യം ചെയ്തത്. മിക്കവരും അബ്കാരികളുടെ നോമിനികളാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളാണെങ്കില് കുറച്ചുകൂടെ പ്രതിബദ്ധതയുണ്ടായേനെയെന്നും കോടതി നിരീക്ഷിച്ചു. അറ്റോര്‍ണി ജനറലിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി സംസ്ഥാനത്തെ എജി ഓഫീസുകള്‍ കാര്യക്ഷമമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിവില്ലെങ്കില്‍ കേസ് മറ്റു സ്വകാര്യ അഭിഭാഷകരെ ഏല്പിക്കണമെന്നും കോടതി പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും