E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്, പ്രതി ബിഷപ്പിന്‍റെ വേഷത്തിൽ തട്ടിപ്പ്.

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്ന കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് പിടികൂടി. കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി ജയിംസ് ജോര്‍ജിനെയാണ് (54) കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട് എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന്

Text size
Reading theme
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്, പ്രതി ബിഷപ്പിന്‍റെ വേഷത്തിൽ തട്ടിപ്പ്.

കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്ന കൊല്ലത്തെ വിദ്യാഭ്യാസ സ്ഥാപന ഉടമയെ പൊലീസ് പിടികൂടി. കൊല്ലം കടപ്പാക്കടയില്‍ മോഡേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി ജയിംസ് ജോര്‍ജിനെയാണ് (54) കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വിയ്യൂര്‍ കൊട്ടേക്കാട് എജുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തുന്ന സീനത്തിനെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊല്ലം മോഡേണ്‍ ഗ്രൂപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ കൊല്ലത്തെ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മോഡേണ്‍ ഗ്രൂപ് സ്വന്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും കണ്ടത്തെി. ബിലാസ്പൂരിലെ ഡോ. വി. ജെ, സിംഗാനിയ എന്നീ സര്‍വകലാശാലകളുടെയും നാഗാലാന്‍ഡ്, സിക്കിം, ചില വിദേശരാജ്യങ്ങള്‍ എന്നിവിടങ്ങളിലെയും സര്‍ട്ടിഫിക്കറ്റുകളുടെ വന്‍ശേഖരം കണ്ടത്തെി. രജിസ്ട്രാറുടെ ഒപ്പ് പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്തമാണ്.

ആവശ്യക്കാര്‍ക്ക് മൂന്നുവര്‍ഷം മുമ്പ് പരീക്ഷയെഴുതിയെന്ന രീതിയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവരാണ് വന്‍തുക നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നത്. പലതിലും സ്ഥാപനത്തില്‍വെച്ച് വ്യാജ ഹോളാഗ്രാമും ഒപ്പും പതിച്ചുനല്‍കും. പിടിച്ചെടുത്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പിട്ടവര്‍ ആരാണെന്നും യൂനിവേഴ്സിറ്റികള്‍ നിലവിലുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2005ല്‍ നിലച്ച ഛത്തിസ്ഗര്‍ യൂനിവേഴ്സിറ്റിയുടെ പേരിലെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാപകമായി നല്‍കുന്നതെന്ന് കണ്ടത്തെി. ജി, ഡിഗ്രി, പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് പത്രപരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. വിശ്വാസ്യത വരുത്താന്‍ സ്ഥാപനത്തില്‍വെച്ച് ക്ളാസുകളും പ്രാഥമിക പരീക്ഷകളും നടത്താറുണ്ട്.

10,000 മുതല്‍ ലക്ഷങ്ങള്‍ വരെയാണ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കുന്നത്. ഇപ്പോള്‍ ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയര്‍ ഹോസ്റ്റസ് ട്രെയ്നിങ് സെന്‍ററിന്‍െറ മറവിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം. എയര്‍ ഹോസ്റ്റസ് പരിശീലന കേന്ദ്രം നടത്താനുള്ള എഗ്രിമെന്‍റ് ഇതുവരെ നടപ്പായിട്ടില്ളെന്ന് പൊലീസ് പറഞ്ഞു.

കൊട്ടാരക്കര കിഴക്കേതെരുവ് സ്വദേശി ജയിംസ് ജോര്‍ജ് 30 വര്‍ഷം മുമ്പാണ് കടപ്പാക്കടയിലത്തെിയത്. മോഡേണ്‍ ഗ്രൂപ് എന്ന പേരില്‍ വിവിധ കോഴ്സുകള്‍ തുടക്കത്തില്‍ നടത്തിയ ഇദ്ദേഹം 2010ല്‍ സ്വയം അവരോധിത ബിഷപ്പായി. ഇതിനായി ഭാരതീയ ഓര്‍ത്തഡോക്സ് സഭ സ്വയം രൂപവത്കരിച്ചു. ഡോ. യാക്കൂബ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പ്രത്യേക കാബിനുകളും പഠനത്തിനും റഫറന്‍സിനും ആധുനിക സംവിധാനങ്ങളോടെയുള്ള മുറികളും സജ്ജമാക്കി. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ ഇവിടെയത്തെുന്നവര്‍ക്ക് ബിഷപ് പരിവേഷം വിശ്വാസ്യത നല്‍കി. കൊല്ലത്തെ സ്ഥാപനത്തിനു പുറമെ പാരിപ്പള്ളി പുലിക്കുഴിയില്‍ രണ്ടര ഏക്കറില്‍ പൗള്‍ട്രി ഫാമും കരുനാഗപ്പള്ളിയില്‍ സ്ഥലവും വാങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാള്‍ കസ്റ്റഡിയിലായത്. എസ്. ഐ ബി. പി. വിപിന്‍കുമാര്‍, ആര്‍. കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →