എല്‍ വാതുവെപ്പ് കേസില്‍ കുറ്റപത്രം റദ്ദാക്കി. മലയാളി താരം എസ്. ശ്രീശാന്ത് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ വെറുതെവിട്ടു. എസ്. ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്ദില എന്നീ രാജസ്ഥാന് റോയല്‍സ് താരങ്ങളെയാണ് കോടതി വെറുതെ വിട്ടത്. ഡല്‍ഹിയിലെ പാട്യാല ഹൗസ് പ്രത്യേക കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണയാണ് വിധി പറഞ്ഞത്.
വാതുവെപ്പ് കേസില്‍ 2013 മേയ് 16നാണ് എസ്. ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്ദില എന്നീ രാജസ്ഥാന് റോയല്‍സ് താരങ്ങളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. എല്‍ ആറാം സീസണില്‍ മേയ് ഒമ്പതിന് മൊഹാലിയില്‍ കിങ്സ് ഇലവന് പഞ്ചാബുമായി നടന്ന മത്സരത്തില്‍ വാതുവെപ്പുകാരുടെ നിര്‍ദേശപ്രകാരം തന്‍െറ രണ്ടാം ഓവറില്‍ 14 റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നായിരുന്നു ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ സമര്‍പ്പിച്ച 6000 പേജുള്ള കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.
ഒത്തുകളിക്കു പിന്നില്‍ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാവേദ് ചുട്ടാനി, മാസ്റ്റര്‍ എന്ന സല്മാന്, ഇഹ്തിഷാം തുടങ്ങിയ അധോലോക സംഘാംഗമാണെന്നായിരുന്നു പൊലീസിന്‍െറ നിരീക്ഷണം. ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമാണ് വാതുവെപ്പ് നിയന്ത്രിച്ചിരുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 12ാം പ്രതിയായ ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും മേല്‍ 2005 മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മക്കൊക്ക)ഉം വഞ്ചന, ഗൂഢാലോചനാ കുറ്റങ്ങളും ചുമത്തി. ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും