24NEWSLIVE CATEGORY
Special News
Page 25 · editor-approved published stories.
Special News Desk
Page 25 of 37
ഖാദി എ.സി.ഷോറൂം 31 ന്
കൊച്ചി: പറവൂര്‍ തെക്കേ നാലുവഴി പഴങ്ങാട്ടുപാടം ഫസ്റ്റ് സര്‍ക്കിള്‍ കെട്ടിടത്തില്‍ ആരംഭിക്കുന്ന ഖാദി എ.സി.ഷോറൂം ഈ മാസം 31 ന് ഫിഷറീസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് വി.ഡി.സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.പി.നൂറുദ്ദീന്‍ ജില്ലാതല ഖാദി ഓണം മേള ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ വത്സല പ്രസന്നകുമാര്‍ മുഖ്യാതിഥിയാകും. പി.ജി.ഗോപിനാഥന്‍ നായര്‍ ആദ്യ വില്പന ഏറ്റുവാങ്ങും. ഖാദി ബോര്‍ഡംഗം പി.എന്‍.പ്രസന്നകുമാര്‍, സെക്രട്ടറി മുഹമ്മദ് ഹാരിസ്, നഗരസഭ കൗ

വേതന സുരക്ഷാ പദ്ധതിയുമായി 29-ന്
കൊച്ചി: വേതന സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ജൂലൈ 29-ന് (നാളെ) വൈകിട്ട് മൂന്നിന് മസ്‌കറ്റ് ഹോട്ടലില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ബാങ്ക് വഴി വേതനം നല്‍കുന്നതിന് തൊഴില്‍ വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് 'വേതന സുരക്ഷാ പദ്ധതി. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ തൊഴിലാളികള്‍ക്ക് ബാങ്ക് മുഖേന വേതനം ലഭ്യമാക്കുന്നതിനോടൊപ്പം നിയമം അനുശാസിക്കുന്ന മിനിമം കൂലി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും. തൊഴിലാളികള്‍ക്കുള്ള വേജ് സ്ലി

ഗ്രാമീണ മേഖലയുടെ സാമൂഹ്യ-സാമ്പത്തിക ഉണര്‍വിന് കാരണം സഹകരണ മേഖല
മൂവാറ്റുപുഴ: ഗ്രാമീണ മേഖലയുടെ സാമൂഹ്യ-സാമ്പത്തിക ഉണര്‍വിനും കാര്‍ഷിക പുരോഗതിക്കും മുഖ്യപങ്ക് വഹിക്കുന്നത് സഹകരണ പ്രസ്ഥാനമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വാഴക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വാഴക്കുളം വടകോട് ആരംഭിച്ച അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ കൃഷിക്കാര്‍ സ്വന്തം ഭൂമിയില്‍ കടക്കാരനായി പണിയെടുക്കുമ്പോള്‍ കേരളത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. പൊതുവിതരണം ശക്തിപ്പെടുത്തുന്നതി
കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
ആലങ്ങാട്: ആലങ്ങാട് അഗ്രോ സര്‍വീസ് സെന്ററിനു കീഴില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ഉപകരണങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എം.എം. ലോറന്‍സ്, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോണി, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയശ്രീ, കൃഷി അസിസ്റ്റന്റ് ഡ

ജില്ലയില്‍ പനിബാധിതര്‍ 549
കൊച്ചി: ജില്ലയില്‍ ഇന്നലെ പനിബാധിച്ച് ചികിത്സതേടിയെത്തിവരുടെ എണ്ണം 549. ഇതില്‍ 62 പേര്‍ കിടത്തി ചികിത്സ വിഭാഗത്തിലുണ്ട്. വയറിളക്കരോഗങ്ങളുമായി എത്തിയ 75 പേരില്‍ നാല് പേര്‍ ഐ.പി യിലുണ്ട്. മൂന്ന് ഡങ്കുപനി കേസുകള്‍(അങ്കമാലി, കൊച്ചി നഗരസഭ, പെരുമ്പാവൂര്‍) റിപ്പോര്‍ട്ട് ചെയ്തു. ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂത്തകുന്നത്തും, കൊച്ചി നഗരസഭയിലുമായി രണ്ട് ഡങ്കുപനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരീകരിക്കപ്പെടാത്ത രണ്ട് എലിപ്പനി കേസുകള്‍ കൊച്ചി നഗരസഭയിലും കളമശേരിയില്‍ നിന്നും ഒരു ഹെപ്പറ്റൈറ്റിസ്-എ കേസ് പണ്ടപ്പിളളിയില

കലാമിന്റെ ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചു
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം ഡല്‍ഹിയിലെത്തിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി ,ഉപ രാഷ്ട്രപതി, വ്യോമ, നാവിക, കര സേനാ മേധാവികള്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രത്യേക വ്യോമസേന വിമാനത്തില്‍ ഷില്ലോങില്‍നിന്ന് ഗോഹട്ടി വഴി ഡല്‍ഹിയില്‍ 12.40ഓടെയാണ് മൃതദേഹമെത്തിയത്. തുടര്‍ന്ന് രാജാജി നഗറിലെ വസതിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നോടെ പൊതുദര്‍ശനം തുടങ്ങി.നാലുവരെ പ്രധാന വ്യക്തികള്‍ അന്ത്യോപചാരം അര്‍പ്പിക്കും. ബന്ധുക്കളുടെ

ക്യാന്‍സര്‍ സെന്ററിനെതിരെ നടന്‍ ശ്രീനിവാസന്‍
കൊച്ചി: കൊച്ചിയില്‍ തുടങ്ങാനിരിക്കുന്ന ക്യാന്‍സര്‍ സെന്ററിനെതിരെ നടന്‍ ശ്രീനിവാസന്‍. സര്‍ക്കാരിന്റെ റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ ഇനിയൊരു ക്യാന്‍സര്‍ സെന്ററിന്റെ ആവശ്യമില്ലെന്നും അതുകൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. നിലവിലെ ചികിത്സാരീതികള്‍ അവതാളത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുളന്തുരുത്തിയിലെ തുരുത്തിക്കര അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ചോറിനൊരു

ഡോ. എ.പി.ജെ അബ്ദുല്‍കലാമിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആദരാഞ്ജലികള്‍
ഇന്ത്യയുടെ യശ്ശസ് എക്കാലവും ഉയര്‍ത്തിപിടിച്ച്, ഇന്ത്യാക്കാരുടെ അഭിമാനമായിരുന്ന മുന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുല്‍കലാമിന് അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ ആദരാഞ്ജലികള്‍.
മുംബൈയിലെ താനേ ജില്ലയില്‍ 3 നില കെട്ടിടം തകര്‍ന്നു വീണ് ഒരു മലയാളി അടക്കം
മുംബൈയിലെ താനേ ജില്ലയില്‍ 3 നില കെട്ടിടം തകര്‍ന്നു വീണ് ഒരു മലയാളി അടക്കം 2 പേര്‍ മരിച്ചതായി സൂചന . മുപ്പതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . താക്കുര്‍ലി ചോലേഗാവില്‍ സ്ഥിതിചെയ്യുന്ന മാത്രുകൃപ എന്ന 3 നില കെട്ടിടമാണ് തകര്‍ന്നു വീണത് . ഫയര്‍ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് . മരിച്ച മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല . കുടുങ്ങിക്കിടക്കുന്നവരിലും മലയാളികള്‍ അകപ്പെട്ടിട്ടുള്ളതായാണ് വിവരം രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂ ഓക് വിൽ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു…
ന്യൂ ഓക് വിൽ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു … ടൊറന്റോ: അത്യാധുനിക ചികിൽസാ സംവിധാനങ്ങൾ ഒരുക്കുന്ന ന്യൂ ഓക് വിൽ ഹോസ്പിറ്റലിന്റെ വികസനത്തിൽ മലയാളികളും കൈകോർക്കുന്നു. ഇവിടെ മികച്ച ചികിൽസാ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക് വിൽ ഹോസ്പിറ്റൽ ഫൌണ്ടേഷൻ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തിൽ മലയാളികളെ പങ്കാളികളാക്കാൻ ഹാൾട്ടൺ മലയാളീസ് അസോസിയേഷനാണ് മുന്നിട്ടിറങ്ങുന്നത്. ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകുന്ന ആശുപത്രി ഡിസംബറിലാണ് പ്രവർത്തനം ആരംഭിക്കുക. 60 മില്യൻ ഡോളർ സമാഹരി

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം അന്തരിച്ചു.
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാം (84) അന്തരിച്ചു. ഷില്ലോങ് ഐ.ഐ.എമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഏഴരയോടെയാണ് അന്തരിച്ചത്.

ടെലിഫോണ്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു.
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കമ്യുണിക്കേഷന്‍ മേഖലയിലെ പ്രഥമ സ്ഥാപനമായ ടെല്‍സ്ട്രയുടെ പേരില്‍ വന്ന വ്യാജ ബില്ലിന് പണം അടച്ച പതിനായിരക്കണക്കിന് ടെലിഫോണ്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായി. ഈയാഴ്ച 22,000 ത്തോളം ഉപഭോക്താക്കളാണ് തട്ടിപ്പിന് ഇരയായത്. ടെല്‍സ്ട്ര ഇ-മെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് അയക്കുന്ന ബില്ലിന് സാമ്യമുള്ള ബില്ലാണ് സൈബര്‍ തട്ടിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുനല്‍കിയത്. മൈ അക്കൗണ്ട് എന്ന പേരില്‍ ലോഗ് ചെയ്ത് പണം നല്‍കുന്നവര്‍ക്ക് ഏറെ ആനുകൂല്യങ്ങളാണ് തട്ടിപ്പുകാര്‍ വാഗ്ദാന

പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കേണ്ട, ഇ.ടി മുഹമ്മദ് ബഷീര്‍.
കോഴിക്കോട്: പൊതുചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കേണ്ട എന്ന് തന്നെയാണ് മുസ് ലിം ലീഗിന്‍െറ നിലപാടെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഫേസ്ബുക്കിലാണ് ഇ.ടി ബഷീര്‍ നിലപാട് വ്യക്തമാക്കിയത്. മതേതരത്വമെന്നാല്‍ അഭിനയിച്ച് കാണിക്കേണ്ടതും നെറ്റിയില്‍ ഒട്ടിച്ച് നടന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുമല്ല. ഈ നാടിന്‍െറ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ മുസ് ലിം ലീഗ് ചെയ്ത സേവനങ്ങള്‍ കാലത്തിന്‍െറ കര്‍മവീഥിയില്‍ ജ്വലിച്ചു നില്‍ക്കുന്നവയാണ്. കുറെ ആള്‍ക്കാര്‍ വളഞ്ഞ് വെച
