E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ന്യൂ ഓക് വിൽ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു…

ന്യൂ ഓക് വിൽ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു … ടൊറന്റോ: അത്യാധുനിക ചികിൽസാ സംവിധാനങ്ങൾ ഒരുക്കുന്ന ന്യൂ ഓക് വിൽ ഹോസ്പിറ്റലിന്റെ വികസനത്തിൽ മലയാളികളും കൈകോർക്കുന്നു. ഇവിടെ മികച്ച ചികിൽസാ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക് വിൽ ഹോസ്പിറ്റൽ ഫൌണ്ടേഷൻ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തിൽ മലയാളികളെ പങ്കാളികളാക്കാൻ ഹാൾട്ടൺ മലയാളീസ് അസോസിയേഷനാണ് മുന്നിട്ടിറങ്ങുന്നത്. ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകുന്ന ആശുപത്രി ഡിസംബറിലാണ് പ്രവർത്തനം ആരംഭിക്കുക. 60 മില്യൻ ഡോളർ സമാഹരി

Text size
Reading theme
ന്യൂ ഓക് വിൽ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു…

ന്യൂ ഓക് വിൽ ആശുപത്രി ധനശേഖരണത്തിന്

മലയാളികളും മുന്നിട്ടിറങ്ങുന്നു …

ടൊറന്റോ: അത്യാധുനിക ചികിൽസാ സംവിധാനങ്ങൾ ഒരുക്കുന്ന ന്യൂ ഓക് വിൽ ഹോസ്പിറ്റലിന്റെ വികസനത്തിൽ മലയാളികളും കൈകോർക്കുന്നു. ഇവിടെ മികച്ച ചികിൽസാ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക് വിൽ ഹോസ്പിറ്റൽ ഫൌണ്ടേഷൻ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തിൽ മലയാളികളെ പങ്കാളികളാക്കാൻ ഹാൾട്ടൺ മലയാളീസ് അസോസിയേഷനാണ് മുന്നിട്ടിറങ്ങുന്നത്. ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകുന്ന ആശുപത്രി ഡിസംബറിലാണ് പ്രവർത്തനം ആരംഭിക്കുക.

60 മില്യൻ ഡോളർ സമാഹരിക്കാനുള്ള ഫൌണ്ടേഷന്റെ യജ്ഞവുമായി സഹകരിക്കുന്നതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിന് കൂടുതൽ സാമൂഹിക അംഗീകാരം ലഭിക്കുമെന്നും ഓക് വില്ലിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്കും ആശുപത്രിയുടെ സേവനം ഉപകരിക്കുമെന്നും പ്രസിഡന്റ് ബിൻസ് മണ്ഡപവും സെക്രട്ടറി ശിവ ചാക്കോളിയും ചൂണ്ടിക്കാട്ടി. മെഡിക്കൽ പ്രഫഷനലുകൾക്കും യുവാക്കൾക്കും തൊഴിൽ, വോളന്റിയറിങ് അവസരങ്ങളും ലഭിക്കും. ചാരിറ്റിക്കായി ഇക്കുറി മാറ്റിവയ്ക്കുന്ന തുകയുടെ ഒരു ഭാഗം ഇത്തരം ഒരു നല്ല കാര്യത്തിനായി വിനിയോഗിക്കാൻ സന്മസ് കാണിക്കണമെന്ന് അഭ്യർഥിച്ച ഭാരവാഹികൾ, സംഭാവനകൾക്ക് ഓക് വിൽ ഹോസ്പിറ്റൽ ഫൌണ്ടേഷന്റെ ടാക്സ് റസീറ്റ് ലഭിക്കുമെന്നും വ്യക്തമാക്കി.

ഡയഗ്നോസ്റ്റിക് ഇമേജിങ് ഉൾപ്പെടെ അത്യാധുനിക ചികിൽസാ സംവിധാനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കുന്ന ആശുപത്രിയിൽ, അണുബാധയും മറ്റും തടയുന്നതു ലക്ഷ്യമിട്ട് രോഗികളിൽ ഭൂരിഭാഗത്തെയും സിംഗിൾ റൂമുകളിലാണ് പ്രവേശിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. അർബുദത്തിനുൾപ്പെടെ മികച്ച ചികിൽസയും പരിചരണവുമാണ് ഇവിടെ ലഭ്യമാക്കുക.

നാളെകളിൽ സമൂഹത്തിന് പ്രയോജനപ്പെടുന്ന ആശുപത്രിയിൽ മികച്ച സൌകര്യങ്ങൾ ഉറപ്പാക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ളവർക്കായി ഓക് വിൽ ഹോസ്പിറ്റൽ ഫൌണ്ടേഷൻ വെബ് സൈറ്റിൽ ഹാൾട്ടൺ മലയാളീസ് അസോസിയേഷൻ പ്രത്യേക പേജ് തയാറാക്കിയിട്ടുണ്ട്. com/ohfpersonalfundraisingpages/malayalees

വിശദവിവരങ്ങൾക്ക് പ്രസിഡന്റ് ബിൻസ് മണ്ഡപം (289-208-7614) , സെക്രട്ടറി ശിവ ചാക്കോളി (647-463-1711), ട്രഷറർ സജീവ് കോടോത്ത് (905-730-2778), കമ്മിറ്റിയംഗം അലക്സ് ജോർജ് (905-220-5588) എന്നിവരുമായും ബന്ധപ്പെടാം. com/HaltonMalayalees. com

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →