E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ടെലിഫോണ്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു.

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കമ്യുണിക്കേഷന്‍ മേഖലയിലെ പ്രഥമ സ്ഥാപനമായ ടെല്‍സ്ട്രയുടെ പേരില്‍ വന്ന വ്യാജ ബില്ലിന് പണം അടച്ച പതിനായിരക്കണക്കിന് ടെലിഫോണ്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായി. ഈയാഴ്ച 22,000 ത്തോളം ഉപഭോക്താക്കളാണ് തട്ടിപ്പിന് ഇരയായത്. ടെല്‍സ്ട്ര ഇ-മെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് അയക്കുന്ന ബില്ലിന് സാമ്യമുള്ള ബില്ലാണ് സൈബര്‍ തട്ടിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുനല്‍കിയത്. മൈ അക്കൗണ്ട് എന്ന പേരില്‍ ലോഗ് ചെയ്ത് പണം നല്‍കുന്നവര്‍ക്ക് ഏറെ ആനുകൂല്യങ്ങളാണ് തട്ടിപ്പുകാര്‍ വാഗ്ദാന

Text size
Reading theme
ടെലിഫോണ്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടു.

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കമ്യുണിക്കേഷന്‍ മേഖലയിലെ പ്രഥമ സ്ഥാപനമായ ടെല്‍സ്ട്രയുടെ പേരില്‍ വന്ന വ്യാജ ബില്ലിന് പണം അടച്ച പതിനായിരക്കണക്കിന് ടെലിഫോണ്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെട്ടതായി വ്യക്തമായി. ഈയാഴ്ച 22,000 ത്തോളം ഉപഭോക്താക്കളാണ് തട്ടിപ്പിന് ഇരയായത്. ടെല്‍സ്ട്ര ഇ-മെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് അയക്കുന്ന ബില്ലിന് സാമ്യമുള്ള ബില്ലാണ് സൈബര്‍ തട്ടിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുനല്‍കിയത്. മൈ അക്കൗണ്ട് എന്ന പേരില്‍ ലോഗ് ചെയ്ത് പണം നല്‍കുന്നവര്‍ക്ക് ഏറെ ആനുകൂല്യങ്ങളാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ ലിങ്കും അവര്‍ അയച്ചു നല്‍കിയിരുന്നു. തട്ടിപ്പുകാര്‍ വ്യാപകമായ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ടെല്‍സ്ട്രയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റെയ്ച്ചല്‍ ഫാല്‍ക്ക് മുന്നറിയിപ്പ് നല്‍കി. വളരെ ആധികാരികമാണ് ഈ മെയിലുകള്‍. ഇത്തരം മെയിലുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്. പകരം ഇ മെയില്‍ സന്ദേശം അപ്പാടെ ഡിലീറ്റ് ചെയ്യണമെന്നും അവര്‍ നിര്‍ദേശിച്ചു.

സൈബര്‍ തട്ടിപ്പുവഴി രാജ്യത്ത് ഇതുവരെ 45 മില്യന്‍ ഡോളര്‍ ആളുകള്‍ക്ക് നഷ്ടമായതായാണ് കണക്കാക്കപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് 45,000 ലധികം പരാതികളാണ് നിലവിലുള്ളത്. ബാങ്കിംഗ്, ഓണ്‍ലൈന്‍ വ്യാപരം എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ ഏറ്റവുമധികം നടക്കുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. സ്വകാര്യ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായ സ്ഥാനത്ത് മാത്രം രേഖപ്പെടു്ത്തുകയെന്നതാണ് പ്രശ്‌നത്തിന് ഏക പോംവഴിയെന്നും അവര്‍ പറയുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →