മൂവാറ്റുപുഴ: ഗ്രാമീണ മേഖലയുടെ സാമൂഹ്യ-സാമ്പത്തിക ഉണര്‍വിനും കാര്‍ഷിക പുരോഗതിക്കും മുഖ്യപങ്ക് വഹിക്കുന്നത് സഹകരണ പ്രസ്ഥാനമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വാഴക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ വാഴക്കുളം വടകോട് ആരംഭിച്ച അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ കൃഷിക്കാര്‍ സ്വന്തം ഭൂമിയില്‍ കടക്കാരനായി പണിയെടുക്കുമ്പോള്‍ കേരളത്തില്‍ സ്വന്തം കാലില്‍ നില്ക്കാന് സാധിക്കുന്നുണ്ട്. പൊതുവിതരണം ശക്തിപ്പെടുത്തുന്നതിലും സഹകരണമേഖലയുടെ സ്വാധീനമുണ്ടെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് അഗ്രോ സര്‍വീസ് സെന്ററുകള്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
ചടങ്ങില്‍ വാഴക്കുളം സര്‍വീസ് സഹകരണ ബാങ്കിന്റെ വടകോട്്് ബ്രാഞ്ചിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജോസഫ് വാഴയ്ക്കന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കെ. സുരേഷ്, നിസ ഷാഹുല്‍, ജിജി ബാബു, പ്രോജക്ട് ഡയറക്ടര്‍ ഷീല ചെറിയാന്, എഡിഎ ഷീല പ്രസാദ്, ജോയിന്റ് രജിസ്ട്രാര്‍ സെല്‍വകുമാര്‍, സുരേഷ് മാധവന്, ടോമി തന്നിട്ടമാക്കല്‍, ബിഡിഒ നാസര്ഖാന്, തുടങ്ങിയവര്‍ പങ്കെടുത്തു.
കൃഷി വകുപ്പ് 35 ലക്ഷം രൂപ മുടക്കിയാണ് അഗ്രോ സര്‍വീസ് സെന്റര്‍ ആരംഭിച്ചത്. ഇതില്‍ 25 ലക്ഷം രൂപ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ചെലവഴിച്ചതായി അധികൃതര്‍ പറഞ്ഞു. ജില്ലയിലെ നാലാമത്തെ സെന്ററാണിത്. പരിശീലനം നേടിയ 15 ടെക്നീഷ്യന്മാരും ട്രാക്ടര്‍, ഞാറ് നടുന്ന യന്ത്രം, കളപറിക്കുന്ന യന്ത്രം, തെങ്ങുകറ്റ യന്ത്രം എന്നിവയും ഇവടെയുണ്ട്. ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും മിതമായ നിരക്കില്‍ സേവനം ലഭ്യമാക്കും. തെങ്ങിന് തടം എടുക്കുക, ഞാറ് നടുക, കറ്റമെതിക്കുക, കാട് വെട്ടുക എന്നീ കൃഷിപ്പണികള്‍ക്കും ടെക്നീഷ്യന്മാരെ വിളിക്കാവുന്നതാണ്. ഫോണ്‍: 9744392189
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും