ആലങ്ങാട്: ആലങ്ങാട് അഗ്രോ സര്‍വീസ് സെന്ററിനു കീഴില്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതിയ ഉപകരണങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. എം. എം. ബബിത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുള്‍ സലാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സൈബുന്നിസ റഷീദ്, റസിയ ബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജഹാന്, രഘു, കൃഷി ഓഫീസര്‍മാരായ ഗീത ആര്. എസ്. എന്‍. നിഷില്‍, ഫീല്‍ഡ് അസിസ്റ്റന്റ് അനില തുടങ്ങിയവര്‍ പങ്കെടുത്തു.


















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും