കൊച്ചി: വേതന സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ജൂലൈ 29-ന് (നാളെ) വൈകിട്ട് മൂന്നിന് മസ്കറ്റ് ഹോട്ടലില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.
അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ബാങ്ക് വഴി വേതനം നല്‍കുന്നതിന് തൊഴില്‍ വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയാണ് 'വേതന സുരക്ഷാ പദ്ധതി. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ തൊഴിലാളികള്‍ക്ക് ബാങ്ക് മുഖേന വേതനം ലഭ്യമാക്കുന്നതിനോടൊപ്പം നിയമം അനുശാസിക്കുന്ന മിനിമം കൂലി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കും. തൊഴിലാളികള്‍ക്കുള്ള വേജ് സ്ലിപ്പ് ഓണ്‍ലൈന്‍ വഴി ലഭ്യമാകും എന്ന പ്രത്യേകതയുമുണ്ട്. വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് യഥാസമയം ലഭിക്കുന്നുണ്ടെന്ന് ഓണ്‍ലൈനായി പരിശോധിക്കാന്‍ തൊഴില്‍വകുപ്പ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സാധിക്കും. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കെല്‍ട്രോണുമായി സഹകരിച്ച് “വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം” സോഫ്റ്റ്വെയര് വികസിപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടമെന്ന നിലയില്‍ കടകള്‍-വാണിജ്യസ്ഥാപനങ്ങള്‍, ടെക്സ്റ്റയിലുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, സെക്യൂരിറ്റി സര്‍വ്വീസുകള്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര് സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, സ്വകാര്യ-സ്വാശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും