E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.

കുവൈറ്റ് : ഇന്ത്യന്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പ് പുറത്തിറക്കി. 1) ഇന്ത്യക്കാര്‍ മരിച്ചാല്‍ എംബസ്സിയിലെ കോണ്‍സുലര്‍ വിഭാഗവുമായി ബന്ധപ്പെടുക (22530600 271/244). താഴെപ്പറയുന്ന രേഖകളും കൈയ്യില്‍ കരുതണം: (എ) മരിച്ചയാളുടെ പാസ്പ്പോര്‍ട്ട് കോപ്പിയും സിവില്‍ ഐഡി കോപ്പിയും.(ബി) ആശുപത്രി / മോര്‍ച്ചറിയില്‍ നിന്ന് ലഭിച്ച മരണ റിപ്പോര്‍ട്ട്. (സി) മരണ വിവരം എംബസ്സിയില്‍ അറിയിക്കുന്നയാളുടെ ഐഡി കോപ്പി. (ഡി) മരിച്ചയാള്‍ കമ്പനി

Text size
Reading theme
മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍.

കുവൈറ്റ് : ഇന്ത്യന്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പ് പുറത്തിറക്കി.

1) ഇന്ത്യക്കാര്‍ മരിച്ചാല്‍ എംബസ്സിയിലെ കോണ്‍സുലര്‍ വിഭാഗവുമായി ബന്ധപ്പെടുക (22530600 271/244). താഴെപ്പറയുന്ന രേഖകളും കൈയ്യില്‍ കരുതണം:

(ബി) ആശുപത്രി / മോര്‍ച്ചറിയില്‍ നിന്ന് ലഭിച്ച മരണ റിപ്പോര്‍ട്ട്. (സി) മരണ വിവരം എംബസ്സിയില്‍ അറിയിക്കുന്നയാളുടെ ഐഡി കോപ്പി. (ഡി) മരിച്ചയാള്‍ കമ്പനി ജീവനക്കാരന്‍ ആണെങ്കില്‍, കമ്പനിയുടെ കത്ത്.

2) പാസ്പോര്‍ട്ട്, ഡെത്ത് സര്‍ട്ടിഫിക്കേറ്റ്, പോലീസ് റിപ്പോര്‍ട്ട് എന്നിവസമ്പാദിക്കുന്നതിനായി, മരിച്ചയാളുടെ ബന്ധുവിന് എംബസ്സി അധികാര പത്രം നല്‍കും.

3) മരണത്തില്‍ പൊലീസ് കേസ് ഉണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ക്ലിയറന്‍സ് സമ്പാദിക്കണം.

4) ജനന - മരണ രജിസ്ട്രേഷന്‍ വിഭാഗത്തിന്റെ, മരണം സംഭവിച്ച പ്രദേശത്തെ ഓഫീസില്‍നിന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

5) മൈദാന്‍ ഹവല്ലി പൊലീസ് സ്റ്റേഷന് പിറകുവശത്തുള്ള ജനന - മരണ രജിസ്ട്രേഷന്‍ മുഖ്യ ഓഫീസില്‍ നിന്ന് ഡെത്ത് സര്‍ട്ടിഫിക്കേറ്റ് സമ്പാദിക്കുകയൊ, ബ്രാഞ്ച് ഓഫീസില്‍നിന്ന് ലഭിച്ച ഡെത്ത് സര്‍ട്ടിഫിക്കേറ്റ് എന്‍ഡോഴ്സ് ചെയ്യുകയോ വേണം.

6) മൈദാന്‍ ഹവല്ലിയിലെ മുഖ്യ ജനന - മരണ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്ന് എന്‍ഡോഴ്സ് ചെയ്തു ലഭിച്ച ഡെത്ത് സര്‍ട്ടിഫിക്കറ്റ്, ശുവൈഖിലെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കൊണ്‍സുലര്‍ വിഭാഗത്തില്‍ നിന്ന് (കുവൈറ്റ് ന്യൂസ് എജന്‍സി ഓഫീസിനു സമീപം) അറ്റസ്റ്റ് ചെയ്യണം. മുള്‍ഗാബിലുള്ള ലിബറേഷന്‍ ടവറിലും ഇതിനു സൗകര്യമുണ്ട്.

7) ഇങ്ങനെ അറ്റസ്റ്റ് ചെയ്ത ഡെത്ത് സര്‍ട്ടിഫിക്കേറ്റ് ഏതെങ്കിലും ഔദ്യോഗിക ട്രാന്‍സ്ലേഷന്‍ സെന്ററില്‍ നിന്ന് ഇംഗ്ലിഷിലേക്ക് തര്‍ജമ ചെയ്യണം.

8) ഇന്ത്യന്‍ എംബസ്സിയില്‍ മരണം രജിസ്റ്റര്‍ ചെയ്യാന്‍ താഴെ പറയുന്ന രേഖകളും കരുതുക:

ബി) ശുവൈഖിലെയോ, ലിബറേഷന്‍ ടവറിലെയോ കുവൈറ്റ് കൊണ്‍സുലര്‍ വിഭാഗത്തില്‍ നിന്ന് അറ്റസ്റ്റ് ചെയ്തു ലഭിച്ച ഡെത്ത് സര്‍ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്. സി) അപകട മരണം ആണെങ്കില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ 2 കോപ്പികള്‍. ഡി) ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ തര്‍ജ്ജമയുടെ ഡ്യൂപ്ലിക്കേറ്റ്.

9) മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ടിക്കറ്റിനായി ഏതെങ്കിലും വിമാന കമ്പനിയുമായി ബന്ധപ്പെടുക. തിയ്യതിയും സമയവും ഇതിനു നിശ്ചയിച്ചിരിക്കണം. എയര്‍ ഇന്ത്യ വിമാനത്തില്‍ ആണ് കൊണ്ട് പോകുന്നതെങ്കില്‍, ഹൗസ് ഓഫ് ട്രാവല്‍സിലെ രാജേന്ദ്രന്‍ (24315538 / 48 മൊബൈല്‍: 66588786), നജീബ് (മൊബൈല്‍: 99531193), ജാഫര്‍ (മൊബൈല്‍: 60744460) എന്നിവരുമായി ബന്ധപ്പെടാം.

10) മൃതദേഹം സീല്‍ ചെയ്യുന്നതിനായി സമയം നിശ്ചയിക്കുന്നതിന് സബാഹ് ഹോസ്പിറ്റല്‍ മോര്‍ച്ചറി വിഭാഗവുമായി ബന്ധപ്പെടുക. ഇവിടെ ഡോക്ടര്‍ മൂന്നു സ്ലിപ്പുകള്‍ തരും. എ) മോര്‍ച്ചറി / മൃതദേഹം സൂക്ഷിച്ച ആശുപത്രി എന്നിവയിലേക്ക്. ബോഡി സബാഹ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണിത്. ബി) ശവപ്പെട്ടി ഇന്‍ചാര്‍ജ്ജിനുള്ളത്. സി) ഇന്ത്യന്‍ എംബസ്സിക്കുള്ളത്.

11) ഡോക്ടറുടെ ഈ സ്ലിപ്പും, ടിക്കറ്റും, മരിച്ചയാളുടെ പാസ്പോര്‍ട്ട് കോപ്പിയുമായി വീണ്ടും എംബസ്സിയെ സമീപിക്കുക.

12) ശവപ്പെട്ടി സീല്‍ ചെയ്ത ശേഷം ഡോക്ടര്‍ എംബാമിങ്ങ് സര്‍ടിഫിക്കറ്റ് നല്കും. ഇത് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത ശേഷം വിമാനക്കമ്പനി പ്രതിനിധിക്ക് കൈമാറണം.

13) മോര്‍ച്ചറിയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് ബോഡി എത്തിക്കുന്നതിന്, വിമാനം പുറപ്പെടുന്ന സമയത്തിനു മൂന്നു മണിക്കൂര്‍ മുമ്പ് സബാഹ് ഹോസ്പിറ്റലിലെ മുഖ്യ ബ്ലോക്കിലെ ആംബുലന്‍സ് വിഭാഗവുമായി ബന്ധപ്പെടണം.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →