എസിനെതിരെ ആക്രമണത്തിന് ആദ്യമായി തുര്‍ക്കിയും. എസിനെ തുരത്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടത്തിയ തുര്‍ക്കി രാജ്യത്തെ താവളങ്ങള്‍ അമേരിക്കക്ക് വിട്ടുകൊടുക്കാനും തീരുമാനിച്ചു. തുര്‍ക്കിയുടെ എഫ്-16 യുദ്ധവിമാനങ്ങള്‍ സിറിയയിലെ മൂന്നു കേന്ദ്രങ്ങളിലാണ് ഇന്നലെ ആക്രമണം നടത്തിയത്. അതിര്‍ത്തി ഗ്രാമമായ ഹവാറില് നടന്ന ആക്രമണം സിറിയയുടെ വ്യോമാതിര്‍ത്തി ലംഘിച്ചല്ളെന്ന് തുര്‍ക്കി അറിയിച്ചു.
എസ് ആസ്ഥാനങ്ങളും തീവ്രവാദികള്‍ സംഗമിക്കുന്ന ഒരു കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. എസ് ചാവേര്‍ പൊട്ടിത്തെറിച്ചതിന് പ്രതികാരമായാണ് നടപടി. നാശനഷ്ടങ്ങള്‍ വ്യക്തമല്ല. എസ് വേട്ട ശക്തമാക്കിയ രാജ്യത്ത് കഴിഞ്ഞ ദിവസം 250ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.
5,000 പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 140 ഇടങ്ങളിലായി നടന്ന പരിശോധനകളിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. കെ) പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍പെടും. കെ സായുധ വിഭാഗം കഴിഞ്ഞ ദിവസം രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ തുര്‍ക്കിയില്‍ കൊലപ്പെടുത്തിയിരുന്നു. എസ് പ്രസിഡന്റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിനൊടുവില്‍ തുര്‍ക്കിയിലെ ഇന്കര്ലിക് വ്യോമസേനാ താവളം വിട്ടുകൊടുക്കാന്‍ തീരുമാനമായി. എസിനെതിരായ നീക്കങ്ങള്‍ക്ക് ഇതോടെ കൂടുതല്‍ കരുത്ത് ലഭിക്കും.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും