E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍.

കോഴിക്കോട്: ഹൈകോടതി ജഡ്ജിയെ വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. നീതിന്യായ കോടതികളെയെങ്കിലും വെറുതേവീടൂ എന്നാണ് പോസ്റ്റിലെ അഭ്യര്‍ഥന. "ഇന്ത്യന്‍ ജനാധിപത്യ ഭരണ വ്യവസ്ഥയുടെ, നാല് നെടുംതൂണുകളെയും (നിയമനിര്‍മാണ സഭകള്‍, കാര്യനിര്‍വഹണ വിഭാഗം, നീതിന്യായ കോടതികള്‍ എന്നീ ഭരണഘടനാ സ്ഥാപനങ്ങളും ഇവയുടെ "കാവല്‍ നായ്ക്കള്‍" എന്നറിയപ്പെടുന്ന മാധ്യമങ്ങളും) ഇന്ത്യയിലെ സമീപകാല ജനസമൂഹത്തിലെ എല്ലാ മൂല്യച്യുതികളും ഏറെക്കുറെ ബാധിച്ചിട്ടുണ്ടെങ്കില

Text size
Reading theme
സര്‍ക്കാരിനെതിരെ മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്‍.

കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. നീതിന്യായ കോടതികളെയെങ്കിലും വെറുതേവീടൂ എന്നാണ് പോസ്റ്റിലെ അഭ്യര്‍ഥന.

"ഇന്ത്യന്‍ ജനാധിപത്യ ഭരണ വ്യവസ്ഥയുടെ, നാല് നെടുംതൂണുകളെയും (നിയമനിര്‍മാണ സഭകള്‍, കാര്യനിര്‍വഹണ വിഭാഗം, നീതിന്യായ കോടതികള്‍ എന്നീ ഭരണഘടനാ സ്ഥാപനങ്ങളും ഇവയുടെ "കാവല്‍ നായ്ക്കള്‍" എന്നറിയപ്പെടുന്ന മാധ്യമങ്ങളും) ഇന്ത്യയിലെ സമീപകാല ജനസമൂഹത്തിലെ എല്ലാ മൂല്യച്യുതികളും ഏറെക്കുറെ ബാധിച്ചിട്ടുണ്ടെങ്കിലും, ഇതില്‍ നിന്നും ഒരളവോളം വ്യത്യസ്തമായി തലയുയര്‍ത്തി നില്‍ക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളാണ് നീതിന്യായ കോടതികള്‍. കോടതികളും തങ്ങളെ പോലെയുള്ള സ്വഭാവ വിശേഷമുള്ളവരാകണമെന്നും കോടതികളെ തങ്ങളുടെ വരുതിക്ക് നിര്‍ത്തണമെന്നും എന്തെങ്കിലും നിഗൂഢലക്ഷ്യംവെച്ച് ആരെങ്കിലും ആഗ്രഹിച്ചാല്‍ സാധാരണക്കാരന്‍െറ അവസാനത്തെ അത്താണിയായ നീതിന്യായ കോടതികളുടെ നീതിബോധത്തെയും നിഷ്പക്ഷതയെയും വിശ്വാസ്യതയെയും അത് വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും" എന്നാണ് രാമചന്ദ്രന്‍മാസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കറ്റ് ജനറല്‍ ഓഫീസിനും മുഖ്യമന്ത്രിക്കുമെതിരെ ഹൈകോടതി ജഡ്ജി ജോസ് തോമസാണ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശം നടത്തിയത്. സി. എം. ഹസന്‍ മാധ്യമങ്ങളിലൂടെയും ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘടന ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →