24NEWSLIVE CATEGORY
Special News
Page 34 · editor-approved published stories.
Special News Desk
Page 34 of 37
മരിച്ചനിലയില്‍കണ്ടെത്തി.
സൊഹാര്‍: തൃശൂര്‍ സ്വദേശിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി . ഇരിങ്ങാലക്കുട നോര്‍ത് പുറത്തിശ്ശേരി ഇക്കണ്ടംപറമ്പില്‍ ഗോകുലനാണ് (55) മരിച്ചത്. സൊഹാര്‍ ഓഹി വ്യവസായ മേഖലയിലെ അല്‍റാഹി പ്രോജക്ട്സ് കമ്പനിയില്‍ പൗഡര്‍ കോട്ടിങ് വിഭാഗത്തില്‍ എട്ടുവര്‍ഷമായി ഫോര്‍മാനായി ജോലിചെയ്യുകയായിരുന്നു. ദുബൈയിലെ ബോസ്കോ, അല്‍അഖാര്‍ കമ്പനികളിലായി 12വര്‍ഷം ഇദ്ദേഹം ജോലിചെയ്തിട്ടുണ്ട്. ഭാര്യ: വിജയ. മക്കള്‍: ഐശ്വര്യ (എന്‍ജിനീയറിങ് കോളജ് അധ്യാപിക), അശ്വിന്‍ (ബി.ടെക്ക് വിദ്യാര്‍ഥി). മൃതദേഹം വെള്ളിയാഴ്ച പുലര്‍

സ്വര്‍ണവില പിന്നെയും താഴോട്ട്.
മസ്കത്ത്: ഗ്രീസില്‍ വഴുതി സ്വര്‍ണവില പിന്നെയും താഴോട്ട്. സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഗ്രാമിന് 14.250 റിയാലെന്ന നിരക്കാണ് ബുധനാഴ്ച ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ബുധനാഴ്ച രാവിലെ ഒൗണ്‍സിന് 1140 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. എന്നാല്‍, വൈകീട്ടോടെ 1162 ആയി ഉയര്‍ന്നു. ഇതിനാല്‍ സ്വര്‍ണവില പ്രവചനാതീതമാണ്. ഗ്രീസ് പ്രശ്നപരിഹാരം വൈകുന്നതാണ് സ്വര്‍ണവില ഇടിച്ചത്. ഒരുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാാണിത്. എന്നാല്‍, വൈകുന്നേരത്തോടെ വിലകൂടിയത് സ്വര്‍ണവില ഉയരാനുള്ള പ്രവണതയാണ് കാണിക്ക

ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന് സമാപനം.
ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന് സമാപനം കൊച്ചി: സംസ്ഥാന ഐടി മിഷനും ജില്ലാ അക്ഷയാ പ്രൊജക്ടും സംയുക്തമായി സംഘടപ്പിച്ച ഡിജറ്റല്‍ ഇന്ത്യാ വാരാചരണത്തിന്റെ സമാപന സമ്മേളനം സെന്റ് തെരേസാസ് കോളേജില്‍ കളക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സെന്റ് തെരേസാസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവര സാങ്കേതിക മേഖലയെ പരിചയപ്പെടുത്തുന്നതിന് രൂപം കൊടുത്തിട്ടുള്ള ഇ- ജാലകം പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും നൂതന സാങ്കതിക വിദ്യയെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനായി കേന

വാര്‍ഡ് പുനര്‍നിര്‍ണ്ണ ഹിയറിംഗ് പൂര്‍ത്തിയായി.
കൊച്ചി : ജില്ലയില്‍ പുതുതായി രൂപീകരിച്ച പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിന്റെ അപാകതള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ എറണാകുളം ഇ.എം.എസ്. ടൗണ്‍ഹാളില്‍ തെളിവെടുപ്പ് നടത്തി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ആക്ഷേപങ്ങളാണ് തെളിവെടുപ്പില്‍ പരിഗണിച്ചത്. എറണാകുളം ജില്ലയിലെ 19 പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ നിന്നും ആകെ 181 ആക്ഷേപങ്ങളാണ് ലഭിച്ചത്. ജില്ലയില്‍ പുതിയതായി രൂപീകരിക്കുന്ന 17 പഞ്ചായത്തുകളുടേയും രണ്ട് മുന

ജനജീവിതം ദുസ്സഹമാക്കി.
മസ്കത്ത്: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് വേനല്‍ചൂട് കടുത്തു. ചൊവ്വാഴ്ച രാജ്യത്തിന്‍െറ പലയിടത്തും 50 ഡിഗ്രിക്കടുത്താണ് ചൂട് രേഖപ്പെടുത്തിയത്. ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ രേഖകള്‍ പ്രകാരം ജൂണ്‍ 23ന് മുദൈബിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്, 49.1 ഡിഗ്രി സെല്‍ഷ്യസ്. കാലാവസ്ഥാ നിരീക്ഷകരുടെ ഫേസ്ബുക് കൂട്ടായ്മയായ ഒമാന്‍ വെതര്‍ അപ്ഡേറ്റ്സ് പ്രകാരം തിങ്കളാഴ്ച ഇബ്രിക്കടുത്ത മാസിമില്‍ 54 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 2010ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ചൂടാണിത്. ഞായറാഴ്

പൊതുമാപ്പ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ; ഉസാമ അല്‍ അബ്സി.
മനാമ: ബഹ്റൈനിലെ അനധികൃത തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസാമ അല്‍ അബ്സി പറഞ്ഞു. ഇനിയൊരു പൊതുമാപ്പ് ബഹ്റൈനില്‍ ഉണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മതിയായ രേഖകളില്ലാതെ ബഹ്റൈനില്‍ തങ്ങുന്ന പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി ഇവിടെ തുടരാനും അവസരമൊരുക്കുന്ന പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച പ്ര

നാളെ ഹര്‍ത്താല്‍.
പട്ടാമ്പി: ശങ്കരമംഗലത്ത് പ്രവര്‍ത്തനം നിലച്ച ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് കോമ്പൗണ്ടില്‍ അശാസ്ത്രീയമായ തരത്തില്‍ സംസ്കരണം നടത്തുന്നതിനെതിരെ സി.പി.എം നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും പുതിയ സംസ്കരണ പ്ളാന്‍റ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടും സി.പി.എം പട്ടാമ്പി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ ഉച്ച രണ്ടുവരെ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടൗണില്‍

ഐ.എസ് ഭീകരരെ തോല്‍പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കം ; ബാരക് ഒബാമ.
വാഷിംഗ്ടണ്‍: ഐ.എസ് ഭീകരരെ പൂര്‍ണമായി തോല്‍പിക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ. പെന്റഗണില്‍ സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പതലേഖരുമായി സംസാരിക്കവേ ഭീകരതയ്‌ക്കെതിരേ രാജ്യം സ്വീകരിച്ചിട്ടുള്ള യുദ്ധ തന്ത്രത്തെ അദ്ദേഹം ന്യായീകരിച്ചു. ഇറാക്കിലും, സിറിയയിലും പ്രാദേശിക പോരാളികള്‍ നടത്തുന്ന കര യുദ്ധത്തിനു പിന്തുണ നല്‍കി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഭീകര്‍ക്കെതിരേ വ്യോമാക്രമണം നടത്തുന്ന രീതി കൊണ്ട് കാര്യമായി ഫലമൊന്നുമുണ്ടാകുന്നില്ലെന്ന കട

ചരിത്രം രചിച്ച് സോളാര്‍ ഇംപള്‍സ് വിമാനം
ഹോണോലുലു: ചരിത്രം രചിച്ച് സോളാര്‍ ഇംപള്‍സ് വിമാനം വിജയകരമായി ഹവായിയില്‍ ഇറങ്ങി. സൗരോര്‍ജത്തില്‍ പറക്കുന്ന ചെറുവിമാനമായ സോളാര്‍ ഇംപള്‍സ് പസഫിക് സമുദ്രത്തിന് മുകളിലൂടെ 8000 കിലോമീറ്റര്‍ പറന്നാണ് ഹവായിയിലെ കലേലോ വിമാനത്താവളത്തിലിറങ്ങിയത്. ജപ്പാനില്‍നിന്ന് പുറപ്പെട്ട വിമാനം 118 മണിക്കൂര്‍ പറന്നാണ് പ്രാദേശികസമയം ആറോടെ നിലം തൊട്ടത്. പിന്നിട്ട ദൂരത്തിലും ആകാശത്തില്‍ ചെലവിട്ട സമയത്തിലും മനുഷ്യനെയും വഹിച്ചുള്ള സൗരോര്‍ജ വിമാനങ്ങളുടെ റെക്കോഡാണ് സോളാര്‍ ഇംപള്‍സ് സ്ഥാപിച്ചത്. ഒറ്റക്കൊരാള്‍ ഏറ്റവ

മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയ വിഭാഗങ്ങള്‍ സംയുക്തമായി ജുമുഅ പ്രാര്‍ഥന നിര്‍വഹിച്ചു.
കുവൈത്ത് സിറ്റി: ഐക്യസന്ദേശം പകര്‍ന്ന് കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയ വിഭാഗങ്ങള്‍ സംയുക്തമായി ജുമുഅ പ്രാര്‍ഥന നിര്‍വഹിച്ചു. സുന്നി, ശിയ വിഭാഗങ്ങളിലെ പ്രമുഖര്‍ക്കൊപ്പം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ജുമുഅയില്‍ പങ്കെടുത്തു. ശിയ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് സുന്നി-ശിയ സംയുക്ത ജുമുഅ നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നാണെന്നും മതത്തിലെ അഭിപ്രായവ്യത്യാസമനുസരിച്ച് സ്വദേശികളെ ഭിന്നിപ്പിക്കാന്‍ സാധിക

11ാം ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രം അനുസ് മരിച്ചു.
ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനെ അദ്ദേഹത്തിന്‍െറ 11ാം ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രം അനുസ് മരിച്ചു. വിവിധ എമിറേറ്റുകളില്‍ ശൈഖ് സായിദിന്‍െറ ഓര്‍മകള്‍ പുതുക്കി അുന്സ്മരണ ചടങ്ങുകള്‍ നടന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. രാഷ്ട്രപിതാവിന്‍െറ ചരമദിനം യു.എ.ഇയില്‍ ജീവകാരുണ്യദിനമായാണ് ആചരിക്കുന്നത്്. 2004ലെ വിശുദ്ധ റമദാന്‍ 19നാണ് യു.എ.ഇയുടെ പ്രധാന ശില്‍പ്പിയായ ശൈഖ് സായിദ് ലോകത്തോട് വിടപറഞ്ഞത്. അബൂദബി ശൈഖ് സായിദ് വലിയപള്ളിയില്‍ തിങ്കളാഴ്ച രാത്രി ജനറല്‍ അതോറി

കേരളത്തിലെത്തിപ്പെട്ട പതിനാറു കുട്ടികളെ സര്‍ക്കാര്‍ തിരിച്ചയച്ചു.
കൊച്ചി: അരുണാചല്‍ പ്രദേശില്‍ നിന്നും കേരളത്തിലെത്തിപ്പെട്ട പതിനാറു കുട്ടികളെ സര്‍ക്കാര്‍ തിരിച്ചയച്ചു. കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് അവരെ സുരക്ഷിതരായി തിരികെ നാട്ടിലെത്തിക്കാനുള്ള തീരുമാനം. ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ സ്വദേശത്തേക്ക് എളുപ്പത്തില്‍ മടക്കി അയക്കാനായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അരുണാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അരുണാചല്‍ സ്വ

ചികിത്സ ധനസഹായം വിതരണം ചെയ്തു.
മരട്: മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ വിതരണം എക്‌സൈസ്, തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു നിര്വസഹിച്ചു. മരട് മുനിസിപ്പാലിറ്റിയില്‍ നടന്ന ചടങ്ങില്‍ കുമ്പളം, മരട് വില്ലേജുകളിലായി 15 പേര്ക്ക് ധനസഹായം വിതരണം ചെയ്തു. കുമ്പളത്ത് 2.70 ലക്ഷം രൂപയും മരടില്‍ 1.05 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. മരട് നഗരസഭ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, മരട് വില്ലേജ് ഓഫീസര്‍ എം സന്ധ്യ, കുമ്പളം വില്ലേജ് ഓഫീസര്‍ പി സി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
