കുവൈത്ത് സിറ്റി: ഐക്യസന്ദേശം പകര്‍ന്ന് കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയ വിഭാഗങ്ങള്‍ സംയുക്തമായി ജുമുഅ പ്രാര്‍ഥന നിര്‍വഹിച്ചു. സുന്നി, ശിയ വിഭാഗങ്ങളിലെ പ്രമുഖര്‍ക്കൊപ്പം അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും ജുമുഅയില്‍ പങ്കെടുത്തു. ശിയ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് സുന്നി-ശിയ സംയുക്ത ജുമുഅ നടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നാണെന്നും മതത്തിലെ അഭിപ്രായവ്യത്യാസമനുസരിച്ച് സ്വദേശികളെ ഭിന്നിപ്പിക്കാന്‍ സാധിക്കില്ളെന്നുമുള്ള സന്ദേശം നല്‍കിയാണ് സംയുക്ത ജുമുഅക്ക് തുടക്കംകുറിച്ചത്.
അമീറിനെ കൂടാതെ കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹ്, അമീരി ദീവാനി മന്ത്രി ശൈഖ് നാസര്‍ സബാഹ് അല്‍അഹ്ദ് അസ്സബാഹ്, ഒൗഖാഫ് മന്ത്രി യഅ്ഖൂബ് അസ്സാനി, ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ് സല്മാന് അല്‍ഹമൂദ് അസ്സബാഹ്, മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ മുഹമ്മദ് അസ്സബാഹ്, എം.പിമാര്‍, ഉന്നത രാഷ്ട്രനേതാക്കള്‍, മതപണ്ഡിതര്‍, പൗരപ്രമുഖര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജുമുഅയില്‍ പങ്കെടുത്തു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും