24NEWSLIVE CATEGORY
Special News
Page 35 · editor-approved published stories.
Special News Desk
Page 35 of 37
ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ലൈബ്രറിയെന്ന ബഹുമതി മെല്‍ബണ്‍ ഡോക്ലാന്റിലെ കമ്മ്യുണിറ്റി ലൈബ്രറിക്ക്.
മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ലൈബ്രറിയെന്ന ബഹുമതി മെല്‍ബണ്‍ ഡോക്ലാന്റിലെ കമ്മ്യുണിറ്റി ലൈബ്രറിക്ക്. ലോകത്തിലെ ഏറ്റവും മികച്ച കമ്യുണിറ്റി ലൈബ്രറിക്ക് ഡെന്‍മാര്‍ക്കിലെ സാംസ്‌കാരിക സംഘടന ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഇതോടെ മെല്‍ബണ്‍ ഡോക് ലാന്റിലെ ലൈബ്രറിയെ തേടിയെത്തിയിരിക്കുകയാണ്. വിവിധവിഷയങ്ങളില്‍ ഗവേഷണത്തിന് വിവിധ തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഡോക് ലൈബ്രറിയെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ന്യൂസിലന്റ്, സ്വീഡന്‍, കെനിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലെ ലൈബ്രറിക്കും ഈ പുരസ്‌ക

വിക്ടോറിയയില്‍ വൈദ്യുതിനിരക്ക് കുതിച്ചുയരുന്നു.
മെല്‍ബണ്‍: വിക്ടോറിയയില്‍ വൈദ്യുതിനിരക്ക് കുതിച്ചുയരുന്നു. ആറ് വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടി നിരക്കാണ് ഇപ്പോള്‍ റീട്ടെയില്‍ വൈദ്യുതി കമ്പനികള്‍ ഈടാക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ച വൈദ്യുതിയുടെ വലിയില്‍ കൂടുതല്‍ നല്‍കേണ്ടിവരുന്നുന്നവെന്നും കാര്‍ബണ്‍ ആന്റ് എനര്‍ജി മാര്‍ക്കറ്റ് നടത്തിയ പഠനം കണ്ടെത്തുന്നു. ബ്രദര്‍ഹുഡ് എനര്‍ജിക്കുവേണ്ടിയായിരുന്നു പഠനം. 2008 നുശേഷം വൈദ്യുതി നിരക്കില്‍ 212 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയി

വിവാഹമോചനം ആഘോഷമാക്കിയത് ചര്‍ച്ചയാകുന്നു.
റിയാദ്: ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയ യുവാവ് ഡിവോഴ്‌സ് പാര്‍ട്ടി നടത്തിയത് ചര്‍ച്ചയാകുന്നു. സൗദി യുവാവാണ് കേക്ക് മുറിച്ച് ഭാര്യയുടെ വേര്‍പിരിയല്‍ ആഘോഷമാക്കിയത്. എനിക്ക് അഭിനന്ദനം, എനിക്ക് വിവാഹമോചനം ലഭിച്ചു എന്നെഴുതിയ കേക്കാണ് യുവാവ് മുറിച്ചത്. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ നിരവധി പേര്‍ യുവാവിന്റെ നടപടിയെ ചോദ്യം ചെയ്ത് കമന്റിട്ടു. എന്ത് തന്നെയായാലും വിവാഹമോചനം ദുഖകരമാണെന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഇത്തരത്തില്‍ വിവാഹമോചനത്തെ ആഘോഷമാക്കിയത് ശരിയായില്ലെന

അഴിമതി വിരുദ്ധ മുന്നണി(എ.സി.ഡി.എഫ്) തുടരണോ അതോ പിരിച്ചുവിടണോ എന്ന് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് പി.സി ജോർജ്.
തിരുവനന്തപുരം: അഴിമതി വിരുദ്ധ മുന്നണി(എ.സി.ഡി.എഫ്) തുടരണോ അതോ പിരിച്ചുവിടണോ എന്ന് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്ന് പി.സി ജോർജ്. തന്റെ സ്ഥാനാർഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോർജിന്റെ പ്രതികരണം. തന്റെ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൾ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ വോട്ടുബാങ്കിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്. കുടിലബുദ്ധിക്കാരനായ ഉമ്മൻ ചാണ്ടി ബി.ജെ.പി രണ്ടാം സ്ഥാനത്താകുമെന്ന് പറഞ്ഞത് ന്

ഷാർജ മാർത്തോമ്മാ യുവജന സഖ്യം പ്രവർത്തനോദ്‌ഘാടനം.
ഷാർജ ∙ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ പ്രവർത്തനോദ്‌ഘാടനം ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്കാ പള്ളി വികാരി ഫാ. വർഗീസ് ചെമ്പോലിൽ നിർവഹിച്ചു. റവ. പി.ടി. കോശി പുതിയ പ്രോഗ്രാം കലണ്ടർ ഉദ്‌ഘാടനം ചെയ്‌തു. റവ. റോബി ജേക്കബ് മാത്യു അംഗത്വ പ്രചാരണം ഉദ്‌ഘാടനം ചെയ്‌തു. റവ. ഫിലിപ് ജോർജ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് മാത്യു ഫിലിപ്, സെക്രട്ടറി ഷിബു ജോൺ, ട്രഷ. നിരോൺ ഏബ്രഹാം, അക്കൗണ്ടന്റ് സൗമ്യ സാറാ ചെറിയാൻ, വനിതാ സെക്രട്ടറി ജെസ്‌റ്റി സാറാ സക്കറിയ എന്നിവർ പ്രസംഗിച്ചു.

വ്രതം മനുഷ്യനെ സംസ്കരിക്കുന്നു: കബീര്‍ ബാഖവി.
ദുബായ്∙ റമസാൻ വ്രതം മനുഷ്യനെ സമ്പൂര്‍ണമായി സംസ്ക്കരിക്കുന്നു എന്ന് അഹമ്മദ് കബീര്‍ ബാഖവി പറഞ്ഞു. ഹോളി ഖുര്‍ആന്‍ പ്രഭാഷണ പരിപാടിയില്‍ ‘റമസാന്‍ പാരത്രിക മോക്ഷത്തിന്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഹാര പദാര്‍ഥങ്ങളുടെ ആര്‍ഭാടങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള അവസരമായി റമസാനിനെ കാണുന്നവര്‍ക്ക് വ്രതം കൊണ്ട് ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല. ജീവിത വിശുദ്ധിയുണ്ടെങ്കില്‍ ഏത് ശത്രുവിനെയും കീഴടക്കാന്‍ വിശ്വാസിക്ക് സാധിക്കും. നോമ്പും നമ്സക്കാരവുമെല്ലാം പ്രകടനപരമായ അവസ്ഥയിലേക്ക് വഴ

ഓസ്‌ട്രേലിയ പോസ്റ്റ്് 1900 ജീവനക്കാരെ ഒഴിവാക്കുന്നു.
മെല്‍ബണ്‍: നഷ്ടം കുമിഞ്ഞുകൂടുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയ പോസ്റ്റ് (Australia Post) 2000 ത്തോളം ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങുന്നു. ഈവര്‍ഷം 500 മില്യന്‍ ഡോളറോളം നഷ്ടം രേഖപ്പെടുത്തിയതോടെയാണ് കടുത്ത തീരുമാനം. ഈ സാഹചര്യത്തില്‍ 1900 ജീവനക്കാരെ സ്വയം പിരിഞ്ഞുപോകലിന് നിര്‍ബന്ധിതമാക്കുകയാണ് മാനേജ്‌മെന്റ്. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ മെട്രോപോളിറ്റന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. കത്ത് ഇടപാടുകളുടെ എണ്ണം പത്തുശതമാനത്തോളം താഴ്ന്നതാണ് ലോകമെമ്പാടുമുള്ള പോസ്റ്റല്‍ സ്ഥാപനങ്ങളെപ

ഇസ്ലാമിക തീവ്രവാദികള്‍ ഭീഷണി: പ്രധാനമന്ത്രി ടോണി ആബട്ട്.
മെല്‍ബണ്‍: ഇസ്ലാമിക തീവ്രവാദികള്‍ രാജ്യത്തിന് ഏതുനിമിഷവും ഭീഷണി സൃഷ്ടിച്ചേക്കാമെന്നും എന്നാല്‍ ഫ്രാന്‍സിലും ടുണിഷ്യയിലും കുവൈറ്റിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ സുരക്ഷ കര്‍ക്കശമാക്കേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി ടോണി ആബട്ട്. കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. വിദേശത്തും രാജ്യത്തും ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഐഎസിന്റെ ആക്രമണസാധ്യത ഇപ്പോഴും അപകടകരമായ അളവിലാണ്. ശനിയാഴ്ച ച

രോഗാണുക്കളുടെ ജനിതകമാറ്റം, പ്രതിരോധ കുത്തിവയ്പ് നിഷ്ഫലമാകുന്നു.
മെല്‍ബണ്‍: പകര്‍ച്ചപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ക്ക് ജനിതമാറ്റം സംഭവിച്ചതിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് നിഷ്ഫലമാകുന്നതായി ശാസ്ത്രലോകം. പനിക്ക് കാരണമാകുന്ന ഇപ്പോഴത്തെ വൈറസുകളെ ചെറുക്കാന്‍ 2014-15 കാലത്ത് നല്‍കിയിരുന്ന വൈറസുകള്‍ക്ക് കഴിയുന്നില്ലെന്ന് വിഖ്യാതമായ ദി വിസ്താര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്. സെല്‍റിപ്പോര്‍ട്ട് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രഫസര്‍ സ്‌കോട്ട് ഹെന്‍സ് ലി തയാറാക്കിയ ലേഖനം ഇതുസംബന്ധിച്

പൊതുഖജനാവിലെ പണം പാഴാക്കുന്നത് തടയുന്നതില്‍ പി.എ.സികളുടെ പങ്ക് സുപ്രധാനം: പ്രൊഫ. കെ.വി. തോമസ്.
മാള്‍ട്ട: പൊതുഖജനാവിലെ പണം പാഴാക്കുന്നത് തടയുകയും ഇതിനാവശ്യമായ സംവിധാനം നിര്‍ദേശിക്കുകയും ചെയ്യുന്നതില്‍ പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പങ്ക് സുപ്രധാനമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് എം.പി. ബജറ്റ് ചര്‍ച്ചകള്‍ക്കൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി നടത്തുന്ന സൂക്ഷ്മപരിശോധനകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാള്‍ട്ടയില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്

ഭൂമിയുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിലാണ് മഹത്വമെന്ന് കര്‍ദിനാള്‍.
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാടാകാന്‍ വേണ്ടതു നാം ചെയ്യുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട കാലമാണിതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമിയുടെ സന്തുലിതാവസ്ഥ പരിപാലിക്കാനും നിലനിര്‍ത്താനും കഴിയുന്നതിലാണ് മഹത്വമെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം അങ്കണത്തില്‍ ജി.സി.ഡി.എ. ഒരുക്കുന്ന നക്ഷത്രവനം പദ്ധതിയില്‍ ആദ്യ മരം നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു മരം വച്ചു പ

മണ്ണ് പരിശോധനാ കേന്ദ്രം കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു.
കോതമംഗലം : മണ്ണിന്റെ മൂലകങ്ങളും ഗുണങ്ങളും നശിപ്പിച്ച് മണ്ണിന് ചരമഗീതം പാടുന്നവരായി ചിലര്‍ മാറുമ്പോള്‍ 'മാ നിഷാദ' ഗാനം പാടി നാം മണ്ണിനെ സംരക്ഷിക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്‍. ജില്ലയിലെ ആദ്യ മണ്ണ് പരിശോധനാ കേന്ദ്രം കോതമംഗലം നെല്ലിമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും പ്രകൃതിയുടെ ജൈവ വൈവിധ്യമുണ്ട്. ഓരോ ജില്ലയ്ക്കും അനുയോജ്യമായ കൃഷിരീതികളുമുണ്ട്. അതത് കാര്‍ഷിക ഉത്പന്നങ്ങള്‍ ഗുണമേന്മയോടെയും മൂല്ല്യത്തോടെയും വളര്‍ത്തിയെടുത്താല്‍ തന്നെ കേരളത്തിന്റെ കാര്‍ഷി

സ്ത്രീ ശാക്തീകരണം എല്ലാ അര്‍ഥത്തിലും ഫലപ്രാപ്ത്തിയില്‍ എത്തിക്കാനായെന്ന് മന്ത്രി അനൂപ് ജേക്കബ്ബ്
മുളന്തുരുത്തി: സ്ത്രീ ശാക്തീകരണം എല്ലാ അര്‍ഥത്തിലും അതിന്റെ ഫലപ്രാപ്ത്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ്. എറണാകുളം ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ 2014-2015വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച ബ്ലോക്ക് പഞ്ചായത്ത് ഭരണ നിര്‍വഹണ കേന്ദ്രത്തിന്റെയും വനിതാ വിപണന പരിശീലന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് രാജ് സംവിധാനത്തിലെ കുട്ടിയോജിപ്പിക്കല്‍ കണ്ണിയായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തി
