കോതമംഗലം : മണ്ണിന്റെ മൂലകങ്ങളും ഗുണങ്ങളും നശിപ്പിച്ച് മണ്ണിന് ചരമഗീതം പാടുന്നവരായി ചിലര്‍ മാറുമ്പോള്‍ 'മാ നിഷാദ' ഗാനം പാടി നാം മണ്ണിനെ സംരക്ഷിക്കണമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനന്. ജില്ലയിലെ ആദ്യ മണ്ണ് പരിശോധനാ കേന്ദ്രം കോതമംഗലം നെല്ലിമറ്റത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും പ്രകൃതിയുടെ ജൈവ വൈവിധ്യമുണ്ട്. ഓരോ ജില്ലയ്ക്കും അനുയോജ്യമായ കൃഷിരീതികളുമുണ്ട്. അതത് കാര്‍ഷിക ഉത്പന്നങ്ങള്‍ ഗുണമേന്മയോടെയും മൂല്ല്യത്തോടെയും വളര്‍ത്തിയെടുത്താല്‍ തന്നെ കേരളത്തിന്റെ കാര്‍ഷിക മേഖലയിലുണ്ടാകുന്ന മുരടിപ്പ് ഇല്ലാതാക്കാമെന്ന് മന്ത്രി പറഞ്ഞു. ജൈവ പച്ചക്കറി വിപ്ലവം അലയടിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ നാമെല്ലാവരും പഴയ കാര്‍ഷിക സംസ്കാരത്തിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു.
യു. കുരുവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോതമംഗലം മുനിസിപ്പല്‍ ചെയര്മാന് കെ. പി. കെ. കുഞ്ഞുമോന്, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ചന്ദ്രശേഖരന്‍നായര്‍, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി കുരുവിള, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റ്റി. എന്‍. കെ. റഷീദ്,തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ഐ. ജേക്കബ് ചടങ്ങിന് സ്വാഗതവും കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം. പി. ജയരാജ് നന്ദിയും പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും