മുളന്തുരുത്തി: സ്ത്രീ ശാക്തീകരണം എല്ലാ അര്‍ഥത്തിലും അതിന്റെ ഫലപ്രാപ്ത്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബ്. എറണാകുളം ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ 2014-2015വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച ബ്ലോക്ക് പഞ്ചായത്ത് ഭരണ നിര്‍വഹണ കേന്ദ്രത്തിന്റെയും വനിതാ വിപണന പരിശീലന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് രാജ് സംവിധാനത്തിലെ കുട്ടിയോജിപ്പിക്കല് കണ്ണിയായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്ത്ത നങ്ങള്‍ക്ക് ഈ മന്ദിരം കൂടുതല്‍ പ്രയോജന പ്രദമാകുമെന്നു അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം. വനിതകള്‍, കര്‍ഷകര്‍, എസ് സി വനിതാ സംരംഭകര്‍, വൃദ്ധര്‍ വികലാംഗര്‍ വിഭാഗങ്ങള്‍ക്കും ഐ സി ഡി എസ് , എസ് എച് ഗ്രൂപ്പ്കളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് മന്ദിരം എറെ പ്രയോജനം ചെയ്യും.
വനിത വിപണന കേന്ദ്രത്തിന്റെ് പ്രവര്‍ത്തനങ്ങള്‍ക്കായും വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയും ജില്ല സഹകരണ ബാങ്ക് തുടങ്ങുന്ന വിവിധ പദ്ധതികളെക്കുറിച്ച് ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ്റ് എന്‍ പി പൗലോസ് പറഞ്ഞു. മുട്ട മുതല്‍ മെട്രോ വരെ എന്ന പദ്ധതിയില്‍ മുട്ട കോഴികളെ വളര്‍ത്തുന്നതിന് അവസരം നല്കുന്നു. 10 പേര് അടങ്ങുന്ന ഒരു ഗ്രൂപ്പിന് 15000 രൂപ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാമത്തെ പദ്ധതിയാണ് ക്ഷീര സമൃദ്ധി പദ്ധതി ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. ഇതില്‍ ഒരുപശുവിന് 50000 രൂപ നിരക്കില്‍ രണ്ട് പശുക്കളെ നല്‍കും, മൂന്നാമത്തെ പദ്ധതിയായ ജൈവ പച്ചക്കറി കൃഷിയില്‍ വിത്തും വളവും സഹകരണ സംഘങ്ങള്‍ വഴി സൗജന്യമായി ലഭ്യമാകും.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും