കുമ്പളം: കേരളത്തെ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരത മിഷനും ചേര്‍ന്നു നടത്തുന്ന അതുല്യം പരീക്ഷയില്‍ പള്ളുരുത്തി ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ നിന്ന് 390 പേര് പരീക്ഷ എഴുതി. കുമ്പളം പഞ്ചായത്തില്‍ രണ്ട് പരീക്ഷ കേന്ദ്രങ്ങള്‍ ആണുണ്ടായിരുന്നത്. ഇവിടെ 180 ഓളം പേര് പരീക്ഷ എഴുതി. ജി. സത്യന് പഠിതാവിന് ചോദ്യപേപ്പര്‍ നല്കി ഉദ്ഘാടനം ചെയ്തു.
ചെല്ലാനം പഞ്ചായത്തില്‍ നാല് പരീക്ഷ കേന്ദ്രങ്ങളിലായി 160 ഓളം പേരാണ് പരീക്ഷയെഴുതിയത്. പി. തങ്കച്ചന് ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്തില്‍ മൂന്ന് പരീക്ഷ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ പഞ്ചായത്ത് പ്രസിഡന്റ് സൂസ്സന് ജോസഫ് ഉദ്ഘാടനം ചെയ്തു. 50 ഓളം പേരാണ് പരീക്ഷ എഴുതിയത്.
രാവിലെ 10 നാരംഭിച്ച പരീക്ഷ വൈകിട്ട് 3 നാണ് അവസാനിച്ചത്. മലയാളം, ഇംഗ്ലീഷ്, നമ്മളും ചുറ്റുപാടും, ഗണിതം എന്നീ വിഷയങ്ങളിലായിരുന്നു പരീക്ഷ്. പഠിതാക്കള്‍ക്ക് ലഘുഭക്ഷണം, ചായ, ഉച്ചഭക്ഷണം, കുടിവെള്ളം എന്നിവ പരീക്ഷ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിരുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും