മെല്‍ബണ്‍: പകര്‍ച്ചപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ക്ക് ജനിതമാറ്റം സംഭവിച്ചതിനെത്തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ് നിഷ്ഫലമാകുന്നതായി ശാസ്ത്രലോകം. പനിക്ക് കാരണമാകുന്ന ഇപ്പോഴത്തെ വൈറസുകളെ ചെറുക്കാന്‍ 2014-15 കാലത്ത് നല്‍കിയിരുന്ന വൈറസുകള്‍ക്ക് കഴിയുന്നില്ലെന്ന് വിഖ്യാതമായ ദി വിസ്താര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
സെല്റിപ്പോര്ട്ട് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ ഗവേഷണത്തിന് നേതൃത്വം നല്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിലെ അസിസ്റ്റന്റ് പ്രഫസര്‍ സ്കോട്ട് ഹെന്‍സ് ലി തയാറാക്കിയ ലേഖനം ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ നല്കുന്നു. പകര്‍ച്ചപ്പനി ഓരോ സീസണിലും ലോകത്തെ മൂന്നു മുതല്‍ അഞ്ച് മില്യണ്‍ വരെ ആളുകളെയാണ് ബാധിക്കുന്നത്. അഞ്ച് ലക്ഷം പേരുടെ മരണവും പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്.
പനി ബാധിക്കുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡി പദാര്‍ഥങ്ങളെ ചെറുക്കുകയാണ് പ്രതിരോധ മരുന്ന് ചെയ്യുന്നത്. എന്നാല്‍ വൈറസുകള്‍ക്ക് ജനിതമാറ്റം സംഭവിക്കുന്നതിനാല്‍ ഈ മാറ്റം സാധ്യമാക്കാന്‍ പ്രതിരോധ മരുന്നുകള്‍ക്ക് കഴിയാറില്ല. ചില പ്രത്യേക മേഖലകളിലാണ് വൈറസുകള്‍ പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നത്. 2014 നും 15 നും ഇടയില്‍ സംഭവിച്ച പ്രധാനപ്പെട്ട വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്. എച്ച് 3 എന്‍ 2 പനിക്കായി ഒരു പ്രത്യേക പ്രദേശത്ത് ഉപയോഗിച്ച പ്രതിരോധമരുന്ന് അല്പം പോലും ഫലപ്രദമായില്ല എന്നത് ഗവേഷകര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇതനുസരിച്ച് പ്രതിരോധ മരുന്നുകളുടെ ഗവേഷണത്തിലും കാതലായ മാറ്റങ്ങള്‍ക്കാണ് ശാസ്ത്രലോകം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും