മെല്‍ബണ്‍: വിക്ടോറിയയില്‍ വൈദ്യുതിനിരക്ക് കുതിച്ചുയരുന്നു. ആറ് വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടി നിരക്കാണ് ഇപ്പോള്‍ റീട്ടെയില്‍ വൈദ്യുതി കമ്പനികള്‍ ഈടാക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ച വൈദ്യുതിയുടെ വലിയില്‍ കൂടുതല്‍ നല്കേണ്ടിവരുന്നുന്നവെന്നും കാര്‍ബണ്‍ ആന്റ് എനര്‍ജി മാര്‍ക്കറ്റ് നടത്തിയ പഠനം കണ്ടെത്തുന്നു. ബ്രദര്‍ഹുഡ് എനര്ജിക്കുവേണ്ടിയായിരുന്നു പഠനം. 2008 നുശേഷം വൈദ്യുതി നിരക്കില്‍ 212 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയി രിക്കുന്നതെന്ന് കണക്കെടുപ്പില്‍ വ്യക്തമാവുകയും ചെയ്തു.
ഈവര്‍ധന ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ബ്രദര്‍ഹുഡ് എനര്‍ജി ചെയര്‍പേഴ്സണ്‍ ജോണ്‍ താവെയ്റ്റിസ് പറയുന്നു. വൈദ്യുതി പോസ്റ്റുകളും ലൈനുകളും സജ്ജമാക്കേണ്ടിവരുന്നതാണ് ഓസ്ട്രേലിയയിലെ മറ്റു സംസ്ഥാനങ്ങളില്‍ വൈദ്യുതിനിരക്ക് വര്‍ധിക്കുന്നതിന് കാരണം. എന്നാല്‍ വിക്ടോറിയയില്‍ ഈയാവശ്യത്തിന് അധികം പണം ചെലവഴിക്കേണ്ടിവരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ്ട്രാ കോസ്റ്റ് ഇനത്തില്‍ വിക്ടോറിയയില്‍ ഈടാക്കുന്ന തുക അസ്വീകാര്യമാണെന്ന് ദി എനര്‍ജി റീട്ടെയ്ലേഴ്സ് അസോസിയേഷന് ഓഫ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടീവ് അലക്സ് ഫ്രെയ്സറും പറഞ്ഞു. വൈദ്യുതി വിശ്ചേദിക്കുന്നതിലും 2008 നുശേഷം വിക്ടോറിയയില്‍ അഞ്ചിരിട്ടി വര്‍ധന ഉണ്ടായിട്ടുണ്ട്. ഓരോ വര്‍ഷവും 34,448 പേരുടെ വൈദ്യുതിയാണ് വിക്ടോറിയയില്‍ വിച്ഛേദിക്കപ്പെടുന്നതെന്നാണ് സര്‍വേയില്‍ വ്യക്തമായത്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും